UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോണ്‍ വിത്ത് ദി വിന്‍ഡ് വീണ്ടും വായിക്കപ്പടേണ്ടതുണ്ട് എന്തുകൊണ്ട് ഗോണ്‍ വിത്ത് ദി വിന്‍ഡ് വീണ്ടും വായിക്കണം?

Avatar

അലയ്‌സ റോസന്‍ബര്‍ഗ്
(വാഷിംഗ്ടണ്‍പോസ്റ്റ്)

കിഴക്കന്‍ വിര്‍ജീനിയ പോലെ കോണ്‍ഫഡറേറ്റ് കൊടി ഇപ്പോഴും ഉപയോഗിക്കാറുള്ള ചിലയിടങ്ങള്‍ കൂടി ഈ പതാക എടുത്തുമാറ്റാന്‍ തീരുമാനിച്ചിരിക്കുമ്പോള്‍ മറ്റു കോണ്‍ഫഡറേറ്റ് ചിഹ്നങ്ങള്‍ അപ്രസക്തമാകുമെന്നതില്‍ സംശയമില്ല. 

‘വര്‍ണ്ണവെറിയുടെ ഒരു വൃത്തികെട്ട ചിഹ്നമായി കോണ്‍ഫഡറേറ്റ് പതാക മ്യൂസിയങ്ങളില്‍ കയറുമ്പോള്‍ അമേരിക്കന്‍ സംസ്‌കാരത്തില്‍ ആ കൊടി കാണിച്ചുതന്ന എല്ലാവരും സ്‌നേഹിക്കുന്ന ആ സിനിമയെ എന്തുചെയ്യണം? ലൂ ലുമനിക്ക് എഴുതുന്നു. ‘ഞാന്‍ സംസാരിക്കുന്നത് ഗോണ്‍ വിത്ത് ദി വിന്‍ഡ്’ സിനിമയെപ്പറ്റിയാണ്. അന്നത്തെ റെക്കോഡ് ആയ എട്ട് അക്കാദമി അവാര്‍ഡുകള്‍ നേടിയ ചിത്രം 1939ലെ മികച്ച സിനിമയുമായിരുന്നു. അമേരിക്കന്‍ ബോക്‌സ് ഓഫീസ് ഇളക്കിമറിച്ച ഇതുപോലൊരു സിനിമ ഉണ്ടായിട്ടില്ലതന്നെ.’ 

ഗവണ്‍മെന്റ് സ്വത്തുക്കളില്‍ നിന്നും രേഖകളില്‍ നിന്നും എന്തിന് ലൈസന്‍സ് പ്ലേറ്റുകളില്‍ നിന്ന് വരെ വഞ്ചനയുടെ ചിഹ്നങ്ങള്‍ എടുത്തുമാറ്റുന്നതിനോട് എനിക്ക് യോജിപ്പാണ്. യാതൊരു വിമര്‍ശനവുമില്ലാതെ ഗോണ്‍ വിത്ത് ദി വിന്‍ഡ് ആഘോഷിക്കപ്പെടുന്നത് ചോദ്യം ചെയ്യണം എന്ന് ലൂമെനിക് പറയുന്നതില്‍ കുറച്ചുകാര്യവുമുണ്ട്. 

ഗോണ്‍ വിത്ത് ദി വിന്‍ഡിലെ കഥാപാത്രങ്ങള്‍ വംശീയഭാഷ ഉപയോഗിക്കുന്നതും അവരെ വംശീയരീതിയില്‍ ചിത്രീകരിച്ചിരിക്കുന്നതും നിഷേധിക്കാനാവില്ല. സിനിമയില്‍ മാമിയായി അഭിനയിക്കുന്ന ഹാറ്റി മക്ദാനിയലിന്റെ ജില്‍ വാട്ട്‌സ് എഴുതിയ ജീവചരിത്രത്തിലെ അധ്യായത്തില്‍ ഗോണ്‍ വിത്ത് ദി വിന്‍ഡ് സിനിമ നിര്‍മ്മിച്ചകാലത്തെ പറ്റി പറയുന്നത് പ്രധാനമാണ്. കറുത്തവര്‍ഗപ്രവര്‍ത്തകരില്‍ നിന്നുള്ള എല്ലാ നിര്‍ദേശങ്ങളും അവഗണിച്ചുകൊണ്ടാണ് ഡേവിഡ് ഓ സെല്‍സ്‌നിക്ക് കഥയിലെ വേര്‍തിരിവുകള്‍ എടുത്തുമാറ്റും എന്ന് പറഞ്ഞത് എന്ന് ഹാറ്റി മക്ഡാനിയല്‍ ഓര്‍ക്കുന്നു. 

എന്നാല്‍ മാര്‍ഗരറ്റ് മിച്ചലിന്റെ നോവല്‍ വായിക്കാനും ഒപ്പം സിനിമ കാണാനും പറ്റിയ സമയമാണിതെന്ന് ഞാന്‍ പറയും. മിച്ചലിന്റെ പുസ്തകവും അതിന്റെ സിനിമാഭാഷ്യവും ഒരു പ്രാദേശികമതം പോലെയായി മാറിയ ഒരു വാദത്തിന്റെ വിലയേറിയ രേഖ തന്നെയാണ്. മിച്ചല്‍ എങ്ങനെ കറുത്തവര്‍ഗ്ഗക്കാരെ ചിത്രീകരിച്ചുവന്നത് മാറ്റിനിറുത്തിയാല്‍ അവര്‍ എങ്ങനെ വെളുത്ത വര്‍ഗ്ഗത്തെ ചിത്രീകരിച്ചു എന്നത് പ്രധാനം തന്നെയാണ്. 

ഗോണ്‍ വിത്ത് ദി വിന്‍ഡിലെ ശ്രദ്ധേയമായ സംഗതികളിലൊന്നു സ്‌കാര്‍ലറ്റ് ഓ ഹാരയ്ക്ക് അവര്‍ക്കു ചുറ്റും നടക്കുന്ന രാഷ്രീയവുമായി ഇല്ലാത്ത ബന്ധമാണ്. സൗത്തിന്റെ പോരായ്മകളെപ്പറ്റി റെറ്റ് ബട്‌ലര്‍ വില്‍കെസ് കുടുംബ ബാര്‍ബിക്യൂവില്‍ വെച്ച് സംസാരിച്ചത് കേട്ടപ്പോള്‍ മിച്ചല്‍ എഴുതിയത് ‘സ്‌കാര്‍ലറ്റിന്റെ പ്രായോഗികബുദ്ധിയുള്ള മനസില്‍ ഈ മനുഷ്യന്‍ പറയുന്നത് നേരാണല്ലോ എന്ന തോന്നല്‍ ഉണ്ടായി. അവള്‍ ഇത് വരെ ഒരു ഫാക്റ്ററി കാണുകയോ ഒരു ഫാക്റ്ററി കണ്ടിട്ടുള്ളയാളെ കാണുകയോ ചെയ്തിരുന്നില്ല’ എന്നാണ്. 

അറ്റ്‌ലാന്റയിലെ ഒരു ചന്തയില്‍ വെച്ച് അവള്‍ തിരിച്ചറിയുന്നതായി പറയുന്നത് ഇങ്ങനെ. ‘അത് അവളെ പേടിപ്പിച്ചില്ല. യുദ്ധം ഒരു വിശുദ്ധസംഗതി പോലെയായിരുന്നു. പക്ഷെ അത് ആളുകളെ ബോധമില്ലാതെ കൊല്ലുകയും പണച്ചെലവ് ഉണ്ടാവുകയും ആഡംബരങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടാവുകയും ചെയ്യാന്‍ കാരണമാകും… എന്തുകൊണ്ടാണ് അവള്‍ ഈ സ്‌നേഹമയികളായ സ്ത്രീകളില്‍ നിന്ന് വ്യത്യസ്തയാകുന്നത്? അവരെപ്പോലെ പ്രതിഫലേച്ഛ കൂടാതെ അവള്‍ക്ക് ഒന്നിനെയും സ്‌നേഹിക്കാനാകില്ല. എന്തൊരു ഏകാന്തവികാരമാണിത് ശരീരം കൊണ്ടും ആത്മാവുകൊണ്ടും അവള്‍ ഇതുപോലെ ഇതിനുമുന്‍പ് ഏകാകിയായിട്ടില്ല.’ 

സ്‌കാര്‍ലറ്റിന്റെ വീക്ഷണത്തിലൂടെ നോക്കിയാല്‍ കോണ്‍ഫഡറേറ്റ് നിലപാടിന്റെ നമുക്ക് ഒരു മതവിശ്വാസമായി കാണാനാകും. ചന്തയില്‍ വെച്ച് സ്‌കാര്‍ലറ്റ് സത്യത്തില്‍ അവളുടെ സംശയങ്ങളെ ദൂരീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്, അവള്‍ സ്വയം പറയുന്നു. ‘ഞാന്‍ അത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ പാടില്ല. അത് തെറ്റാണ് പാപമാണ്.’ കോണ്‍ഫിഡറസിയുടെ നിലപാടുകളെ റെറ്റ് ബട്‌ലര്‍ ചോദ്യം ചെയ്യുമ്പോള്‍ മിച്ചലിന്റെ കഥാപാത്രങ്ങള്‍ക്ക് അത് അവഗണിക്കാനും വില്യം ടെക്കുംസെ ഷെര്‍മാന്‍ അറ്റ്‌ലാന്റയിലേയ്ക്ക് കടന്നുകയറിക്കൊണ്ടിരുന്നപ്പോഴും വിജയപ്രതീക്ഷ നിലനിര്‍ത്താനും അവര്‍ക്ക് കഴിഞ്ഞത് അത് കൊണ്ടാണ്. 

സ്‌കാര്‍ലറ്റിന്റെ കൂടെയുള്ളവരെ ചൂടുപിടിപ്പിച്ചിരുന്ന മതഭ്രാന്തിനെ മനസിലാക്കാന്‍ അവര്‍ക്ക് കഴിയാതെപോയതും ഇതുകൊണ്ടാണ്. കോണ്‍ഫെഡറസി തെറ്റായിരുന്നുവെന്നും വംശീയമായിരുന്നുവെന്നും ഒക്കെ സമ്മതിച്ചാല്‍ സതേണ്‍ സംസ്‌കാരം മുന്തിയതാനെന്നും സതേണ്‍ പുരുഷന്‍മാര്‍ ധീരരാണെന്നുമുള്ള ധാരണകളെ തിരുത്തേണ്ടിവരും. ഒരു സമൂഹത്തിനും അതിലെ വ്യക്തികള്‍ക്കും തങ്ങളെപ്പറ്റിയുള്ള ധാരണകളെ സമൂലമായി മാറ്റിചിന്തിക്കാനാകുന്നത് അത്ര എളുപ്പമല്ല. 

ഒലിവിയ ഡി ഹാവിലാന്‍ഡിനെ അഭിമുഖം ചെയ്തതിനെപ്പറ്റി പറയുന്നതിനിടെ വിമര്‍ശകയായ ഗ്ലെന്‍ കെന്നി സിനിമയുടെ ജനപ്രീതിയെപ്പറ്റിയുള്ള അവരുടെ ചിന്തകള്‍ ഇങ്ങനെ പങ്കിടുന്നു: ‘എല്ലാ രാജ്യങ്ങളും യുദ്ധവും പരാജയവും അറിഞ്ഞിട്ടുണ്ട്. അതിജീവനവും.’, ഹാവിലാന്‍ട് പറഞ്ഞു. ‘ആളുകള്‍ ഈ സിനിമ ഇഷ്ടപ്പെടുന്നതിന്റെ കാരണം അതാവാം.’ 

കോണ്‍ഫഡറെറ്റ്‌സ് ഇന്‍ ദി ആറ്റിക്ക് എന്ന പുസ്തകത്തില്‍ പത്രപ്രവര്‍ത്തകന്‍ ടോണി ഹോറോവിറ്റ്‌സ് പറയുന്നതും ഇതേ തരം ഒരു വാദമാണ്. സ്‌കാര്‍ലറ്റ് ഓ ഹാരയുടെ ജാപ്പനീസ് പതിപ്പിലെ കഥാപാത്രത്തെ അഭിമുഖം ചെയ്തതിനെപ്പറ്റിയാണിത്. ‘മെലാനി പത്തൊന്‍പതാം നൂറ്റാണ്ടിലെ ജോര്‍ജിയന്‍സും ഇരുപതാം നൂറ്റാണ്ടിലെ ജാപ്പനീസും തമ്മില്‍ ഒരുപാട് സാദൃശ്യങ്ങള്‍ കണ്ടിട്ടുണ്ട്. രണ്ടുപേരും യുദ്ധക്കെടുതികള്‍ക്ക് ശേഷം സ്വയം തിരിച്ചുവന്നവരാണ്.’ ഹോറോവിറ്റ്‌സ് ചൂണ്ടിക്കാട്ടുന്നു. 

പരിപൂര്‍ണ്ണയുദ്ധത്തിന്റെ ഭീതികളും കോണ്‍ഫഡറസിയുടെ തോല്‍വിക്കു ശേഷമുണ്ടായ ആത്മപുച്ഛവും ഒക്കെ ഗോണ്‍ വിത്ത് ദി വിന്‍ഡിലുണ്ട്. സൌത്ത് കീഴടങ്ങിയ ശേഷം തന്റെ നാണ്യവില പ്ലാന്റെഷന്‍ ഒരു ഭക്ഷ്യവിള പ്ലാന്റെഷന്‍ ആക്കിമാറ്റാന്‍ സ്‌കാര്‍ലറ്റ് ശ്രമിക്കുന്നുണ്ട്. അവളുടെ വീടും കുടുംബത്തിന്റെ പരുത്തിക്കടകളും കൊള്ളയടിക്കുന്ന യൂണിയന്‍ ട്രൂപ്പ്‌സ് ഭീകരന്മാരും ലമ്പടന്‍മാരുമായാണ് ചിത്രീകരിക്കപ്പെടുന്നത്. 

ഈ തകര്‍ച്ചകള്‍ക്ക് ശേഷവും അവള്‍ എല്ലാ മര്യാദകളും വിട്ടെറിഞ്ഞ് ജീവിക്കാന്‍ ശ്രമിക്കുകയാണ്. ജോലിയിലേയ്ക്ക് സ്വയമിറങ്ങാനുള്ള കഴിവാണ് സ്‌കാര്‍ലറ്റിനെ മുന്‍ അടിമക്കച്ചവടക്കാരായ അവളുടെ പൂര്‍വികരില്‍ നിന്ന് അവളെ വ്യത്യസ്തയാക്കുന്നത്. മിച്ചലിന്റെ നോവലിലും അതിന്റെ സിനിമാരൂപത്തിലും കാണുന്നത് സതേണ്‍ ദേഷ്യം ഒരു വംശപ്രശ്‌നം മാത്രമല്ല, ഒരു വര്‍ഗപ്രശ്‌നം കൂടിയാണ് എന്നാണു. അടിമകളെ നഷ്ടപ്പെട്ടപ്പോള്‍ സ്‌കാര്‍ലറ്റിന്റെ കൂടെയുള്ളവര്‍ക്ക് അവരുടെ ധാര്‍മികഉയര്‍ച്ച കുറയുന്നതായി തോന്നുകയും സമ്പത്ത് അവരെ ഇഷ്ടമുള്ള ജോലികളോ ആനന്ദങ്ങളോ തെരഞ്ഞെടുക്കാന്‍ സഹായിക്കുകയും ചെയ്തു. 

ഞങ്ങള്‍ അതിജീവിച്ചതിന്റെ പ്രധാനകാരണം ഞങ്ങളുടെ പിന്നിലുണ്ടായിരുന്ന സ്ത്രീകളുടെ ഉറപ്പാണ്. ഒരിക്കലും പ്രതീക്ഷ കൈവിടാത്ത സ്ത്രീകള്‍, ഹ്യൂ പറയുന്നു. പഴയ സുഹൃത്തുക്കളെ സ്‌കാര്‍ലറ്റ് അറ്റ്‌ലാന്റയില്‍ വെച്ച് കാണുന്ന രംഗം നോവലിളുണ്ട്. അവളുടെ മുന്‍ വിവാഹാഭ്യര്‍ഥകര്‍ പലരും കൂലിപ്പണിക്കാരായി മാറിയത് അവള്‍ കാണുന്നു. ഈ അധപതനം ഈ പുരുഷന്‍മാരെക്കാള്‍ അവരുടെ ജീവിതത്തിലുള്ള സ്ത്രീകളെയാണ് തകര്‍ത്തുകളയുന്നത്. 

‘സ്ത്രീകളെയാണ് ഇത് ഏറെ ബാധിച്ചത്. ഞങ്ങള്‍ വിഷമം തല്ലുകൂടി തീര്‍ത്തപ്പോള്‍ അവര്‍ വെറുക്കുകയാണ് ചെയ്തത്’ ടോമി പറയുന്നു. ആണുങ്ങളുടെ അവസ്ഥ എങ്ങനെയായിത്തീര്‍ന്നു എന്നത് സ്ത്രീകളെയാണ് ഏറെ ബാധിച്ചത്. ഹ്യൂ ജഡ്ജിയാകേണ്ടിയിരുന്നു, റെനെയ്ക്ക് യൂറോപ്പിലെ പ്രഭുക്കളുടെ ലോകത്ത് ഫിഡില്‍ വായിക്കണമായിരുന്നു… ഞാന്‍ ഒരു ഡോക്ടറും.’ 

ഈ വിഷമങ്ങള്‍ക്ക് കോണ്‍ഫഡറേറ്റ് ജനറലും മുന്‍ ക്ലൂക്ലക്‌സ് ക്ലാന്‍ അംഗവുമായ നാഥന്‍ ബേഡ്‌ഫോര്‍ഡിന്റെ പ്രഖ്യാപനത്തിന്റെയത്ര വംശീയമൂര്‍ച്ചയില്ല. ‘ഞാന്‍ നീഗ്രോയുടെ ശത്രുവല്ല. നീഗ്രോ നമ്മുടെയിടയില്‍ വേണം. നീഗ്രോ മാത്രമാണ് ജോലി ചെയ്യാന്‍ ഞങ്ങള്‍ക്ക് ഉള്ളത്’ എന്നാണു ബേഡ്‌ഫോര്‍ഡ് പറഞ്ഞത്. എങ്കിലും ഇതിലെ ധ്വനിയും വ്യക്തമാണ്.

ദുരിതങ്ങളുമായി പൊരുത്തപ്പെടാനുള്ള ഈ നിര്‍ബന്ധപ്പെടലിനെപ്പറ്റി സ്‌കാര്‍ലറ്റ് പുസ്തകത്തില്‍ പറയുമ്പോഴും മുന്‍കാലപ്രതാപത്തെപ്പറ്റിയുള്ള ഓര്‍മകളില്‍ അഭിരമിച്ചുജീവിക്കുന്ന മറ്റു സ്ത്രീകളില്‍ നിന്ന് സ്‌കാര്‍ലറ്റ് വ്യത്യസ്തയാണ്. സിനിമയില്‍ സ്‌കാര്‍ലറ്റ് പറയുന്നത് പ്രശസ്തമാണ്. ‘ഞാന്‍ ഇതിലൂടെ ജീവിക്കും. ഇത് കഴിയുമ്പോള്‍ പിന്നെ ഞാന്‍ പട്ടിണി കിടക്കില്ല. ഞാനും എന്റെ കുടുംബവും. ദൈവം സാക്ഷിയായി എനിക്ക് നുണപറയുകയോ മോഷ്ടിക്കുകയോ ചതിക്കുകയോ കൊല്ലുകയോ ചെയ്യേണ്ടിവന്നാലും ഞാന്‍ ഇനി പട്ടിണി കിടക്കില്ല.’ എന്നാല്‍ സ്‌കാര്‍ലറ്റിന്റെ ഈ പ്രഖ്യാപനത്തിന്റെ സന്ദര്‍ഭം സിനിമയില്‍ മാറുന്നുണ്ട്. 

കയ്യില്‍ ഭാരമുള്ള കൊട്ടയെടുത്തപ്പോള്‍ സ്‌കാര്‍ലറ്റ് മനസ്സില്‍ അവളുടെ ജീവിതത്തെപ്പറ്റി ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. അവിടെ തിരിഞ്ഞുപോക്കില്ല, മുന്നോട്ടുമാത്രം. കഴിഞ്ഞ അമ്പതു വര്‍ഷങ്ങളില്‍ കയ്പ്പുനിറഞ്ഞ നോട്ടത്തോടെ മൃതമായ കാലത്തിലേയ്ക്കും പുരുഷന്‍മാരിലെയ്ക്കും തിരിഞ്ഞുനോക്കുന്ന, വേദനയുടെ ഓര്‍മ്മകള്‍ കൊണ്ടുനടക്കുന്ന, കയ്‌പ്പേറിയ അഭിമാനത്തോടെ ദാരിദ്ര്യം സഹിക്കുന്ന സ്ത്രീകളെയാണ് കാണാനാവുക. അതായിരുന്നു അവരുടെ ഓര്‍മ്മകള്‍. എന്നാല്‍ സ്‌കാര്‍ലറ്റ് തിരിഞ്ഞുനോക്കില്ല. 

മിക്കവാറും സമയത്തും അവള്‍ തിരിഞ്ഞുനോക്കാറുമില്ല. കോണ്‍ഫഡറേറ്റ് ഗൃഹാതുരത്വം അവള്‍ ഉപേക്ഷിക്കുന്നുവെന്നുമാത്രമല്ല സതേണ്‍ സ്ത്രീകള്‍ എങ്ങനെ ചിന്തിക്കണം, പെരുമാറണം എന്നൊക്കെയുണ്ടായിരുന്ന എല്ലാ ധാരണകളും തിരുത്തുകയും ചെയ്യുന്നു. ആകെ ഒരു കാര്യമാണ് തിരുത്താത്തത്. 

ഗോണ്‍ വിത്ത് ദി വിന്‍ഡിലെ കഥാപാത്രങ്ങള്‍ എങ്ങനെയാണ് വര്‍ഗ്ഗത്തെപ്പറ്റി ചിന്തിക്കുന്നത് എന്ന് ഞാന്‍ ഇതേവരെ ചര്‍ച്ച ചെയ്യാത്തത് എന്താണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും. അവരുടെ എല്ലാ സുഖസൌകര്യങ്ങളും അടിമത്തത്തെ അടിസ്ഥാനമാക്കിയിരുന്നപ്പോഴും സ്‌കാര്‍ലറ്റോ മറ്റുള്ളവരോ ഈ വിഷയം അധികം ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് പ്രധാനം. അവരുടെ ജീവിതം തകരാനുള്ള പ്രധാനകാരണം ഈ അടിമത്തസമ്പ്രദായം ഇല്ലാതായതാണ് എന്നും ഓര്‍ക്കണം. 

തങ്ങളുടെ അടിമകളുടെ സംരക്ഷകരായി സ്വയം കരുതണം എന്നാണു സ്‌കാര്‍ലറ്റിന്റെ അമ്മയായ എല്ലന്‍ മക്കളെ പഠിപ്പിക്കുന്നത്. സ്‌കാര്‍ലെറ്റ് തന്റെ അടിമയായ പ്രിസിയെ ആദ്യം തള്ളുമ്പോഴും അവളെ റേഷ്യല്‍ എപ്പിത്തറ്റ് എന്ന് വിളിക്കുമ്പോഴും അവളുടെ പ്രധാനചിന്ത അമ്മയ്ക്ക് തന്റെ സ്വഭാവം ഇഷ്ടപ്പെടില്ല എന്നാണ്. സതേണ്‍ വെള്ളക്കാരുടെ മേല്‍നോട്ടം ഇല്ലെങ്കില്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ ചീത്തയായിപ്പോകുമെന്നാണ് സ്‌കാര്‍ലറ്റ് ഉള്‍പ്പെടെയുള്ളവര്‍ വിശ്വസിക്കുന്നത്. 

ആഭ്യന്തരയുദ്ധം അടിമത്തത്തെപ്പറ്റിയായിരുന്നു എന്നത് ‘ഗോണ്‍ വിത്ത് ദി വിന്‍ഡ്’ നിഷേധിക്കുന്നില്ല. അടിമകളെ സൂക്ഷിക്കാനുള്ള അവകാശത്തിന് വേണ്ടി യുദ്ധം ചെയ്യുന്നതിനുപകരം അടിമകളെ സ്വതന്ത്രരാക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് സ്‌കാര്‍ലറ്റ് റെറ്റിനോട് പറയുന്നുണ്ട്. എന്നാല്‍ വംശീയത എന്ന പ്രശ്‌നത്തെപ്പറ്റി ചിന്തിക്കാതിരിക്കാനാണ് ബാക്കിയുള്ള 1024 പേജുകള്‍ കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്നത്. അവരുടെ വിശ്വാസങ്ങള്‍ക്ക് വംശീയതയുമായി ബന്ധമൊന്നുമില്ല എന്ന് കരുതുന്ന കോണ്‍ഫഡറേറ്റ് ആളുകളെപ്പോലെ തന്നെയാണ് ഈ കഥയിലെ കഥാപാത്രങ്ങളും. ആഫ്രിക്കന്‍ അമേരിക്കക്കാരെ അടിമകളാക്കി നിലനിറുത്താനായി അവരുടെ അപകര്‍ഷതയെപ്പറ്റി പ്രസംഗിച്ചുകൊണ്ട് നടക്കേണ്ടതില്ല. 

‘ഗോണ്‍ വിത്ത് ദി വിന്‍ഡ്’ വളരെ സങ്കീര്‍ണ്ണവും ധനികവുമായ ഒരു പുസ്തകമാണ്. അമേരിക്കന്‍ ഭാവനയില്‍ ഇത്ര സ്വാധീനം നേടിയ മറ്റൊരു കഥയില്ലെന്നു നമുക്ക് പറയാനാകുമെങ്കിലും ഓരോ തവണയും ഈ പുസ്തകം വായിക്കുമ്പോള്‍ തോന്നുന്ന ഒരു കാര്യം പറയാതെവയ്യ. സൌത്തിനെ കാല്‍പ്പനികവല്‍ക്കരിക്കുന്നത് കഥാപാത്രങ്ങളുടെ ജീവിതങ്ങളെ പ്രശ്‌നത്തിലാക്കുന്നുണ്ട്. 

‘ഗോണ്‍ വിത്ത് ദി വിന്‍ഡ്’ പ്രത്യേകിച്ച് അതിന്റെ സിനിമാരൂപം അതിലെ ഭംഗിയുള്ള ഉടുപ്പുകളും അവ ഉപേക്ഷിക്കണം എന്ന വാദവുമാണ്. സതേണ്‍ ദെഷ്യത്തിന്റെ വിശദീകരണവും അത് നല്ലതല്ല എന്ന പറച്ചിലുമാണ്. മാര്‍ഗരറ്റ് മിച്ചലിന്റെ കഥാപാത്രങ്ങള്‍ കയ്പ്പുനിറഞ്ഞ പിന്തിരിപ്പന്‍ വംശീയവാദികളാണെങ്കില്‍ അവര്‍ തനിച്ചല്ല. അവരുടെ വെറുപ്പും റേസിസവും കാല്‍പ്പനികതയും ഒക്കെ ഇപ്പോഴും നമ്മുടെയൊപ്പമുണ്ട്. 

നമുക്ക് ഗോണ്‍ വിത്ത് ദി വിന്‍ഡ് വായിക്കാം, ഭൂതകാലത്തെ പറ്റി ദീര്‍ഘനിശ്വാസപ്പെടാം. നമ്മെപ്പറ്റി കൂടുതല്‍ മനസിലാക്കാം. നമുക്ക് കഠിനാധ്വാനികളാകാം. നാളെയും മറ്റൊരു ദിവസം മാത്രമാണല്ലോ.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അലയ്‌സ റോസന്‍ബര്‍ഗ്
(വാഷിംഗ്ടണ്‍പോസ്റ്റ്)

കിഴക്കന്‍ വിര്‍ജീനിയ പോലെ കോണ്‍ഫഡറേറ്റ് കൊടി ഇപ്പോഴും ഉപയോഗിക്കാറുള്ള ചിലയിടങ്ങള്‍ കൂടി ഈ പതാക എടുത്തുമാറ്റാന്‍ തീരുമാനിച്ചിരിക്കുമ്പോള്‍ മറ്റു കോണ്‍ഫഡറേറ്റ് ചിഹ്നങ്ങള്‍ അപ്രസക്തമാകുമെന്നതില്‍ സംശയമില്ല. 

‘വര്‍ണ്ണവെറിയുടെ ഒരു വൃത്തികെട്ട ചിഹ്നമായി കോണ്‍ഫഡറേറ്റ് പതാക മ്യൂസിയങ്ങളില്‍ കയറുമ്പോള്‍ അമേരിക്കന്‍ സംസ്‌കാരത്തില്‍ ആ കൊടി കാണിച്ചുതന്ന എല്ലാവരും സ്‌നേഹിക്കുന്ന ആ സിനിമയെ എന്തുചെയ്യണം?’ ലൂ ലുമനിക്ക് എഴുതുന്നു. ‘ഞാന്‍ സംസാരിക്കുന്നത് ഗോണ്‍ വിത്ത് ദി വിന്‍ഡ് സിനിമയെപ്പറ്റിയാണ്. അന്നത്തെ റെക്കോഡ് ആയ എട്ട് അക്കാദമി അവാര്‍ഡുകള്‍ നേടിയ ചിത്രം 1939ലെ മികച്ച സിനിമയുമായിരുന്നു. അമേരിക്കന്‍ ബോക്‌സ് ഓഫീസ് ഇളക്കിമറിച്ച ഇതുപോലൊരു സിനിമ ഉണ്ടായിട്ടില്ലതന്നെ.’ 

ഗവണ്‍മെന്റ് സ്വത്തുക്കളില്‍ നിന്നും രേഖകളില്‍ നിന്നും എന്തിന് ലൈസന്‍സ് പ്ലേറ്റുകളില്‍ നിന്ന് വരെ വഞ്ചനയുടെ ചിഹ്നങ്ങള്‍ എടുത്തുമാറ്റുന്നതിനോട് എനിക്ക് യോജിപ്പാണ്. യാതൊരു വിമര്‍ശനവുമില്ലാതെ ഗോണ്‍ വിത്ത് ദി വിന്‍ഡ് ആഘോഷിക്കപ്പെടുന്നത് ചോദ്യം ചെയ്യണം എന്ന് ലൂമെനിക് പറയുന്നതില്‍ കുറച്ചുകാര്യവുമുണ്ട്. 

ഗോണ്‍ വിത്ത് ദി വിന്‍ഡിലെ കഥാപാത്രങ്ങള്‍ വംശീയ ഭാഷ ഉപയോഗിക്കുന്നതും അവരെ വംശീയ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നതും നിഷേധിക്കാനാവില്ല. സിനിമയില്‍ മാമിയായി അഭിനയിക്കുന്ന ഹാറ്റി മക്ദാനിയലിന്റെ ജില്‍ വാട്ട്‌സ് എഴുതിയ ജീവചരിത്രത്തിലെ അധ്യായത്തില്‍ ഗോണ്‍ വിത്ത് ദി വിന്‍ഡ് സിനിമ നിര്‍മ്മിച്ച കാലത്തെ പറ്റി പറയുന്നത് പ്രധാനമാണ്. കറുത്തവര്‍ഗ പ്രവര്‍ത്തകരില്‍ നിന്നുള്ള എല്ലാ നിര്‍ദേശങ്ങളും അവഗണിച്ചുകൊണ്ടാണ് ഡേവിഡ് ഓ സെല്‍സ്‌നിക്ക് കഥയിലെ വേര്‍തിരിവുകള്‍ എടുത്തുമാറ്റും എന്ന് പറഞ്ഞത് എന്ന് ഹാറ്റി മക്ഡാനിയല്‍ ഓര്‍ക്കുന്നു. 

എന്നാല്‍ മാര്‍ഗരറ്റ് മിച്ചലിന്റെ നോവല്‍ വായിക്കാനും ഒപ്പം സിനിമ കാണാനും പറ്റിയ സമയമാണിതെന്ന് ഞാന്‍ പറയും. മിച്ചലിന്റെ പുസ്തകവും അതിന്റെ സിനിമാ ഭാഷ്യവും ഒരു പ്രാദേശിക മതം പോലെയായി മാറിയ ഒരു വാദത്തിന്റെ വിലയേറിയ രേഖ തന്നെയാണ്. മിച്ചല്‍ എങ്ങനെ കറുത്തവര്‍ഗ്ഗക്കാരെ ചിത്രീകരിച്ചുവന്നത് മാറ്റിനിറുത്തിയാല്‍ അവര്‍ എങ്ങനെ വെളുത്ത വര്‍ഗ്ഗത്തെ ചിത്രീകരിച്ചു എന്നത് പ്രധാനം തന്നെയാണ്. 

ഗോണ്‍ വിത്ത് ദി വിന്‍ഡിലെ ശ്രദ്ധേയമായ സംഗതികളിലൊന്നു സ്‌കാര്‍ലറ്റ് ഓ ഹാരയ്ക്ക് അവര്‍ക്കു ചുറ്റും നടക്കുന്ന രാഷ്രീയവുമായി ഇല്ലാത്ത ബന്ധമാണ്. സൗത്തിന്റെ പോരായ്മകളെപ്പറ്റി റെറ്റ് ബട്‌ലര്‍ വില്‍കെസ് കുടുംബ ബാര്‍ബിക്യൂവില്‍ വെച്ച് സംസാരിച്ചത് കേട്ടപ്പോള്‍ മിച്ചല്‍ എഴുതിയത് ‘സ്‌കാര്‍ലറ്റിന്റെ പ്രായോഗികബുദ്ധിയുള്ള മനസില്‍ ഈ മനുഷ്യന്‍ പറയുന്നത് നേരാണല്ലോ എന്ന തോന്നല്‍ ഉണ്ടായി. അവള്‍ ഇത് വരെ ഒരു ഫാക്റ്ററി കാണുകയോ ഒരു ഫാക്റ്ററി കണ്ടിട്ടുള്ളയാളെ കാണുകയോ ചെയ്തിരുന്നില്ല’ എന്നാണ്. 

അറ്റ്‌ലാന്റയിലെ ഒരു ചന്തയില്‍ വെച്ച് അവള്‍ തിരിച്ചറിയുന്നതായി പറയുന്നത് ഇങ്ങനെ. ‘അത് അവളെ പേടിപ്പിച്ചില്ല. യുദ്ധം ഒരു വിശുദ്ധസംഗതി പോലെയായിരുന്നു. പക്ഷെ അത് ആളുകളെ ബോധമില്ലാതെ കൊല്ലുകയും പണച്ചെലവ് ഉണ്ടാവുകയും ആഡംബരങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടാവുകയും ചെയ്യാന്‍ കാരണമാകും… എന്തുകൊണ്ടാണ് അവള്‍ ഈ സ്‌നേഹമയികളായ സ്ത്രീകളില്‍ നിന്ന് വ്യത്യസ്തയാകുന്നത്? അവരെപ്പോലെ പ്രതിഫലേച്ഛ കൂടാതെ അവള്‍ക്ക് ഒന്നിനെയും സ്‌നേഹിക്കാനാകില്ല. എന്തൊരു ഏകാന്തവികാരമാണിത് ശരീരം കൊണ്ടും ആത്മാവുകൊണ്ടും അവള്‍ ഇതുപോലെ ഇതിനുമുന്‍പ് ഏകാകിയായിട്ടില്ല.’ 

സ്‌കാര്‍ലറ്റിന്റെ വീക്ഷണത്തിലൂടെ നോക്കിയാല്‍ കോണ്‍ഫഡറേറ്റ് നിലപാടിന്റെ നമുക്ക് ഒരു മതവിശ്വാസമായി കാണാനാകും. ചന്തയില്‍ വെച്ച് സ്‌കാര്‍ലറ്റ് സത്യത്തില്‍ അവളുടെ സംശയങ്ങളെ ദൂരീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്, അവള്‍ സ്വയം പറയുന്നു. ‘ഞാന്‍ അത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ പാടില്ല. അത് തെറ്റാണ് പാപമാണ്.’ കോണ്‍ഫിഡറസിയുടെ നിലപാടുകളെ റെറ്റ് ബട്‌ലര്‍ ചോദ്യം ചെയ്യുമ്പോള്‍ മിച്ചലിന്റെ കഥാപാത്രങ്ങള്‍ക്ക് അത് അവഗണിക്കാനും വില്യം ടെക്കുംസെ ഷെര്‍മാന്‍ അറ്റ്‌ലാന്റയിലേയ്ക്ക് കടന്നുകയറിക്കൊണ്ടിരുന്നപ്പോഴും വിജയപ്രതീക്ഷ നിലനിര്‍ത്താനും അവര്‍ക്ക് കഴിഞ്ഞത് അതുകൊണ്ടാണ്. 

സ്‌കാര്‍ലറ്റിന്റെ കൂടെയുള്ളവരെ ചൂടുപിടിപ്പിച്ചിരുന്ന മതഭ്രാന്തിനെ മനസിലാക്കാന്‍ അവര്‍ക്ക് കഴിയാതെപോയതും ഇതുകൊണ്ടാണ്. കോണ്‍ഫെഡറസി തെറ്റായിരുന്നുവെന്നും വംശീയമായിരുന്നുവെന്നും ഒക്കെ സമ്മതിച്ചാല്‍ സതേണ്‍ സംസ്‌കാരം മുന്തിയതാണെന്നും സതേണ്‍ പുരുഷന്‍മാര്‍ ധീരരാണെന്നുമുള്ള ധാരണകളെ തിരുത്തേണ്ടിവരും. ഒരു സമൂഹത്തിനും അതിലെ വ്യക്തികള്‍ക്കും തങ്ങളെപ്പറ്റിയുള്ള ധാരണകളെ സമൂലമായി മാറ്റിചിന്തിക്കാനാകുന്നത് അത്ര എളുപ്പമല്ല. 

ഒലിവിയ ഡി ഹാവിലാന്‍ഡിനെ അഭിമുഖം ചെയ്തതിനെപ്പറ്റി പറയുന്നതിനിടെ വിമര്‍ശകയായ ഗ്ലെന്‍ കെന്നി സിനിമയുടെ ജനപ്രീതിയെപ്പറ്റിയുള്ള അവരുടെ ചിന്തകള്‍ ഇങ്ങനെ പങ്കിടുന്നു: ‘എല്ലാ രാജ്യങ്ങളും യുദ്ധവും പരാജയവും അറിഞ്ഞിട്ടുണ്ട്. അതിജീവനവും.’, ഹാവിലാന്‍ഡ് പറഞ്ഞു. ‘ആളുകള്‍ ഈ സിനിമ ഇഷ്ടപ്പെടുന്നതിന്റെ കാരണം അതാവാം.’ 

കോണ്‍ഫഡറെറ്റ്‌സ് ഇന്‍ ദി ആറ്റിക്ക് എന്ന പുസ്തകത്തില്‍ പത്രപ്രവര്‍ത്തകന്‍ ടോണി ഹോറോവിറ്റ്‌സ് പറയുന്നതും ഇതേ തരം ഒരു വാദമാണ്. സ്‌കാര്‍ലറ്റ് ഓ ഹാരയുടെ ജാപ്പനീസ് പതിപ്പിലെ കഥാപാത്രത്തെ അഭിമുഖം ചെയ്തതിനെപ്പറ്റിയാണിത്. ‘പത്തൊന്‍പതാം നൂറ്റാണ്ടിലെ ജോര്‍ജിയന്‍സും ഇരുപതാം നൂറ്റാണ്ടിലെ ജാപ്പനീസും തമ്മില്‍ ഒരുപാട് സാദൃശ്യങ്ങള്‍ മെലാനി കണ്ടിട്ടുണ്ട്. രണ്ടുപേരും യുദ്ധക്കെടുതികള്‍ക്ക് ശേഷം സ്വയം തിരിച്ചുവന്നവരാണ്.’ ഹോറോവിറ്റ്‌സ് ചൂണ്ടിക്കാട്ടുന്നു. 

പരിപൂര്‍ണ്ണയുദ്ധത്തിന്റെ ഭീതികളും കോണ്‍ഫഡറന്‍സിയുടെ തോല്‍വിക്കു ശേഷമുണ്ടായ ആത്മപുച്ഛവും ഒക്കെ ഗോണ്‍ വിത്ത് ദി വിന്‍ഡിലുണ്ട്. സൌത്ത് കീഴടങ്ങിയ ശേഷം തന്റെ നാണ്യവിള പ്ലാന്റെഷന്‍ ഒരു ഭക്ഷ്യവിള പ്ലാന്റെഷന്‍ ആക്കിമാറ്റാന്‍ സ്‌കാര്‍ലറ്റ് ശ്രമിക്കുന്നുണ്ട്. അവളുടെ വീടും കുടുംബത്തിന്റെ പരുത്തിക്കടകളും കൊള്ളയടിക്കുന്ന യൂണിയന്‍ ട്രൂപ്പ്‌സ് ഭീകരന്മാരും ലമ്പടന്‍മാരുമായാണ് ചിത്രീകരിക്കപ്പെടുന്നത്. 

ഈ തകര്‍ച്ചകള്‍ക്ക് ശേഷവും അവള്‍ എല്ലാ മര്യാദകളും വിട്ടെറിഞ്ഞ് ജീവിക്കാന്‍ ശ്രമിക്കുകയാണ്. ജോലിയിലേക്ക് സ്വയമിറങ്ങാനുള്ള കഴിവാണ് സ്‌കാര്‍ലറ്റിനെ മുന്‍ അടിമക്കച്ചവടക്കാരായ അവളുടെ പൂര്‍വികരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. മിച്ചലിന്റെ നോവലിലും അതിന്റെ സിനിമാരൂപത്തിലും കാണുന്നത് സതേണ്‍ ദേഷ്യം ഒരു വംശപ്രശ്‌നം മാത്രമല്ല, ഒരു വര്‍ഗപ്രശ്‌നം കൂടിയാണ് എന്നാണ്. അടിമകളെ നഷ്ടപ്പെട്ടപ്പോള്‍ സ്‌കാര്‍ലറ്റിന്റെ കൂടെയുള്ളവര്‍ക്ക് അവരുടെ ധാര്‍മിക ഉയര്‍ച്ച കുറയുന്നതായി തോന്നുകയും സമ്പത്ത് അവരെ ഇഷ്ടമുള്ള ജോലികളോ ആനന്ദങ്ങളോ തെരഞ്ഞെടുക്കാന്‍ സഹായിക്കുകയും ചെയ്തു. 

ഞങ്ങള്‍ അതിജീവിച്ചതിന്റെ പ്രധാനകാരണം ഞങ്ങളുടെ പിന്നിലുണ്ടായിരുന്ന സ്ത്രീകളുടെ ഉറപ്പാണ്. ഒരിക്കലും പ്രതീക്ഷ കൈവിടാത്ത സ്ത്രീകള്‍, ഹ്യൂ പറയുന്നു. പഴയ സുഹൃത്തുക്കളെ സ്‌കാര്‍ലറ്റ് അറ്റ്‌ലാന്റയില്‍ വെച്ച് കാണുന്ന രംഗം നോവലിലുണ്ട്. അവളുടെ മുന്‍ വിവാഹാഭ്യര്‍ഥകര്‍ പലരും കൂലിപ്പണിക്കാരായി മാറിയത് അവള്‍ കാണുന്നു. ഈ അധഃപതനം ഈ പുരുഷന്‍മാരെക്കാള്‍ അവരുടെ ജീവിതത്തിലുള്ള സ്ത്രീകളെയാണ് തകര്‍ത്തുകളയുന്നത്. 

‘സ്ത്രീകളെയാണ് ഇത് ഏറെ ബാധിച്ചത്. ഞങ്ങള്‍ വിഷമം തല്ലുകൂടി തീര്‍ത്തപ്പോള്‍ അവര്‍ വെറുക്കുകയാണ് ചെയ്തത്’ ടോമി പറയുന്നു. ആണുങ്ങളുടെ അവസ്ഥ എങ്ങനെയായിത്തീര്‍ന്നു എന്നത് സ്ത്രീകളെയാണ് ഏറെ ബാധിച്ചത്. ഹ്യൂ ജഡ്ജിയാകേണ്ടിയിരുന്നു, റെനെയ്ക്ക് യൂറോപ്പിലെ പ്രഭുക്കളുടെ ലോകത്ത് ഫിഡില്‍ വായിക്കണമായിരുന്നു… ഞാന്‍ ഒരു ഡോക്ടറും.’ 

ഈ വിഷമങ്ങള്‍ക്ക് കോണ്‍ഫഡറേറ്റ് ജനറലും മുന്‍ ക്ലൂക്ലക്‌സ് ക്ലാന്‍ അംഗവുമായ നാഥന്‍ ബേഡ്‌ഫോര്‍ഡിന്റെ പ്രഖ്യാപനത്തിന്റെയത്ര വംശീയമൂര്‍ച്ചയില്ല. ‘ഞാന്‍ നീഗ്രോയുടെ ശത്രുവല്ല. നീഗ്രോ നമ്മുടെയിടയില്‍ വേണം. നീഗ്രോ മാത്രമാണ് ജോലി ചെയ്യാന്‍ ഞങ്ങള്‍ക്ക് ഉള്ളത്’ എന്നാണു ബേഡ്‌ഫോര്‍ഡ് പറഞ്ഞത്. എങ്കിലും ഇതിലെ ധ്വനിയും വ്യക്തമാണ്.

ദുരിതങ്ങളുമായി പൊരുത്തപ്പെടാനുള്ള ഈ നിര്‍ബന്ധപ്പെടലിനെപ്പറ്റി സ്‌കാര്‍ലറ്റ് പുസ്തകത്തില്‍ പറയുമ്പോഴും മുന്‍കാല പ്രതാപത്തെപ്പറ്റിയുള്ള ഓര്‍മകളില്‍ അഭിരമിച്ചു ജീവിക്കുന്ന മറ്റു സ്ത്രീകളില്‍ നിന്ന് സ്‌കാര്‍ലറ്റ് വ്യത്യസ്തയാണ്. സിനിമയില്‍ സ്‌കാര്‍ലറ്റ് പറയുന്നത് പ്രശസ്തമാണ്. ‘ഞാന്‍ ഇതിലൂടെ ജീവിക്കും. ഇത് കഴിയുമ്പോള്‍ പിന്നെ ഞാന്‍ പട്ടിണി കിടക്കില്ല. ഞാനും എന്റെ കുടുംബവും. ദൈവം സാക്ഷിയായി എനിക്ക് നുണപറയുകയോ മോഷ്ടിക്കുകയോ ചതിക്കുകയോ കൊല്ലുകയോ ചെയ്യേണ്ടിവന്നാലും ഞാന്‍ ഇനി പട്ടിണി കിടക്കില്ല.’ എന്നാല്‍ സ്‌കാര്‍ലറ്റിന്റെ ഈ പ്രഖ്യാപനത്തിന്റെ സന്ദര്‍ഭം സിനിമയില്‍ മാറുന്നുണ്ട്. 

കയ്യില്‍ ഭാരമുള്ള കൊട്ടയെടുത്തപ്പോള്‍ സ്‌കാര്‍ലറ്റ് മനസ്സില്‍ അവളുടെ ജീവിതത്തെപ്പറ്റി ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. അവിടെ തിരിഞ്ഞുപോക്കില്ല, മുന്നോട്ടുമാത്രം. കഴിഞ്ഞ അമ്പതു വര്‍ഷങ്ങളില്‍ കയ്പ്പുനിറഞ്ഞ നോട്ടത്തോടെ മൃതമായ കാലത്തിലേക്കും പുരുഷന്‍മാരിലേക്കും തിരിഞ്ഞുനോക്കുന്ന, വേദനയുടെ ഓര്‍മ്മകള്‍ കൊണ്ടുനടക്കുന്ന, കയ്‌പ്പേറിയ അഭിമാനത്തോടെ ദാരിദ്ര്യം സഹിക്കുന്ന സ്ത്രീകളെയാണ് കാണാനാവുക. അതായിരുന്നു അവരുടെ ഓര്‍മ്മകള്‍. എന്നാല്‍ സ്‌കാര്‍ലറ്റ് തിരിഞ്ഞുനോക്കില്ല. 

മിക്കവാറും സമയത്തും അവള്‍ തിരിഞ്ഞുനോക്കാറുമില്ല. കോണ്‍ഫഡറേറ്റ് ഗൃഹാതുരത്വം അവള്‍ ഉപേക്ഷിക്കുന്നുവെന്നുമാത്രമല്ല സതേണ്‍ സ്ത്രീകള്‍ എങ്ങനെ ചിന്തിക്കണം, പെരുമാറണം എന്നൊക്കെയുണ്ടായിരുന്ന എല്ലാ ധാരണകളും തിരുത്തുകയും ചെയ്യുന്നു. ആകെ ഒരു കാര്യമാണ് തിരുത്താത്തത്. 

ഗോണ്‍ വിത്ത് ദി വിന്‍ഡിലെ കഥാപാത്രങ്ങള്‍ എങ്ങനെയാണ് വര്‍ഗ്ഗത്തെപ്പറ്റി ചിന്തിക്കുന്നത് എന്ന് ഞാന്‍ ഇതേവരെ ചര്‍ച്ച ചെയ്യാത്തത് എന്താണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും. അവരുടെ എല്ലാ സുഖസൌകര്യങ്ങളും അടിമത്തത്തെ അടിസ്ഥാനമാക്കിയിരുന്നപ്പോഴും സ്‌കാര്‍ലറ്റോ മറ്റുള്ളവരോ ഈ വിഷയം അധികം ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് പ്രധാനം. അവരുടെ ജീവിതം തകരാനുള്ള പ്രധാനകാരണം ഈ അടിമത്തസമ്പ്രദായം ഇല്ലാതായതാണ് എന്നും ഓര്‍ക്കണം. 

തങ്ങളുടെ അടിമകളുടെ സംരക്ഷകരായി സ്വയം കരുതണം എന്നാണ് സ്‌കാര്‍ലറ്റിന്റെ അമ്മയായ എല്ലന്‍ മക്കളെ പഠിപ്പിക്കുന്നത്. സ്‌കാര്‍ലെറ്റ് തന്റെ അടിമയായ പ്രിസിയെ ആദ്യം തള്ളുമ്പോഴും അവളെ റേഷ്യല്‍ എപ്പിത്തറ്റ് എന്ന് വിളിക്കുമ്പോഴും അവളുടെ പ്രധാനചിന്ത അമ്മയ്ക്ക് തന്റെ സ്വഭാവം ഇഷ്ടപ്പെടില്ല എന്നാണ്. സതേണ്‍ വെള്ളക്കാരുടെ മേല്‍നോട്ടം ഇല്ലെങ്കില്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ ചീത്തയായിപ്പോകുമെന്നാണ് സ്‌കാര്‍ലറ്റ് ഉള്‍പ്പെടെയുള്ളവര്‍ വിശ്വസിക്കുന്നത്. 

ആഭ്യന്തരയുദ്ധം അടിമത്തത്തെപ്പറ്റിയായിരുന്നു എന്നത് ‘ഗോണ്‍ വിത്ത് ദി വിന്‍ഡ്’ നിഷേധിക്കുന്നില്ല. അടിമകളെ സൂക്ഷിക്കാനുള്ള അവകാശത്തിന് വേണ്ടി യുദ്ധം ചെയ്യുന്നതിനുപകരം അടിമകളെ സ്വതന്ത്രരാക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് സ്‌കാര്‍ലറ്റ് റെറ്റിനോട് പറയുന്നുണ്ട്. എന്നാല്‍ വംശീയത എന്ന പ്രശ്‌നത്തെപ്പറ്റി ചിന്തിക്കാതിരിക്കാനാണ് ബാക്കിയുള്ള 1024 പേജുകള്‍ കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്നത്. അവരുടെ വിശ്വാസങ്ങള്‍ക്ക് വംശീയതയുമായി ബന്ധമൊന്നുമില്ല എന്ന് കരുതുന്ന കോണ്‍ഫഡറേറ്റ് ആളുകളെപ്പോലെ തന്നെയാണ് ഈ കഥയിലെ കഥാപാത്രങ്ങളും. ആഫ്രിക്കന്‍ അമേരിക്കക്കാരെ അടിമകളാക്കി നിലനിറുത്താനായി അവരുടെ അപകര്‍ഷതയെപ്പറ്റി പ്രസംഗിച്ചുകൊണ്ട് നടക്കേണ്ടതില്ല. 

‘ഗോണ്‍ വിത്ത് ദി വിന്‍ഡ്’ വളരെ സങ്കീര്‍ണ്ണവും ധനികവുമായ ഒരു പുസ്തകമാണ്. അമേരിക്കന്‍ ഭാവനയില്‍ ഇത്ര സ്വാധീനം നേടിയ മറ്റൊരു കഥയില്ലെന്നു നമുക്ക് പറയാനാകുമെങ്കിലും ഓരോ തവണയും ഈ പുസ്തകം വായിക്കുമ്പോള്‍ തോന്നുന്ന ഒരു കാര്യം പറയാതെവയ്യ. സൌത്തിനെ കാല്‍പ്പനികവല്‍ക്കരിക്കുന്നത് കഥാപാത്രങ്ങളുടെ ജീവിതങ്ങളെ പ്രശ്‌നത്തിലാക്കുന്നുണ്ട്. 

‘ഗോണ്‍ വിത്ത് ദി വിന്‍ഡ്’ പ്രത്യേകിച്ച് അതിന്റെ സിനിമാരൂപം അതിലെ ഭംഗിയുള്ള ഉടുപ്പുകളും അവ ഉപേക്ഷിക്കണം എന്ന വാദവുമാണ്. സതേണ്‍ ദേഷ്യത്തിന്റെ വിശദീകരണവും അത് നല്ലതല്ല എന്ന പറച്ചിലുമാണ്. മാര്‍ഗരറ്റ് മിച്ചലിന്റെ കഥാപാത്രങ്ങള്‍ കയ്പ്പുനിറഞ്ഞ പിന്തിരിപ്പന്‍ വംശീയവാദികളാണെങ്കില്‍ അവര്‍ തനിച്ചല്ല. അവരുടെ വെറുപ്പും റേസിസവും കാല്‍പ്പനികതയും ഒക്കെ ഇപ്പോഴും നമ്മുടെയൊപ്പമുണ്ട്. 

നമുക്ക് ഗോണ്‍ വിത്ത് ദി വിന്‍ഡ് വായിക്കാം, ഭൂതകാലത്തെ പറ്റി ദീര്‍ഘനിശ്വാസപ്പെടാം. നമ്മെപ്പറ്റി കൂടുതല്‍ മനസിലാക്കാം. നമുക്ക് കഠിനാധ്വാനികളാകാം. നാളെയും മറ്റൊരു ദിവസം മാത്രമാണല്ലോ.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍