UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോണ്ടിച്ചേരി സര്‍വ്വകലാശാല മാഗസിന്‍ നിരോധനം നീക്കി

അഴിമുഖം പ്രതിനിധി 

പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഗസിന്‍ വൈഡര്‍ സ്റ്റാന്റിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അധികൃതര്‍ പിന്‍വലിച്ചു. വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വിലക്ക് പിന്‍വലിക്കുന്നതായി യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചത്. മാഗസിന്‍ ചീഫ് എഡിറ്ററായ സി. മൂര്‍ത്തിയെ ഡീന്‍ സ്ഥാനത്ത് നിന്നും നീക്കിയിട്ടുണ്ട്. മാഗസിന്‍ സൂക്ഷിച്ചു സീല്‍ ചെയ്തിരുന്ന മുറിയുടെ താക്കോല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി.

ജൂലായ്‌ 28നാണ് മാഗസിന്‍ പ്രകാശനം ചെയ്തത്. മാഗസിനില്‍ രാജ്യദ്രോഹ ലേഖനങ്ങളും ചിത്രങ്ങളും ഉണ്ടെന്നു ചൂണ്ടിക്കാട്ടി എബിവിപി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് മാഗസിന്‍ നിരോധിക്കാന്‍ സര്‍വകലാശാല അധികൃതര്‍ തീരുമാനിച്ചത്.  കേന്ദ്ര സര്‍ക്കാരിന് എതിരെയുള്ള ലേഖനങ്ങള്‍ ഉള്ളത് കൊണ്ടാണ് മാഗസിന്‍ നിരോധിച്ചത് എന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം.

നിരോധന വാര്‍ത്ത അറിഞ്ഞത് മുതല്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ്‌ ഉണ്ടായത്. നിരോധനത്തിന് എതിരെ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ ക്യാമ്പസില്‍ എബിവിപി അക്രമം നടത്തുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍