UPDATES

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് ഭര്‍ത്താവ് വിലക്കി: മലയാളി യുവതി ആത്മഹത്യ ചെയ്തു

അഴിമുഖം പ്രതിനിധി

വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് ഭര്‍ത്താവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് 20-കാരി ആത്മഹത്യ ചെയ്തു. കോയമ്പത്തൂരില്‍ മലയാളിയായ അപര്‍ണയാണ് ആത്മഹത്യ ചെയ്തത്. അപര്‍ണ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ നേരം ചെലവഴിക്കുന്നതിനെ ചൊല്ലി ഭര്‍ത്താവ് കുമാര്‍ വഴക്കിടുകയും ഫോണ്‍ എടുത്തു കൊണ്ടു പോകുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് മറ്റൊരു ഫോണ്‍ ഉപയോഗിച്ച് സഹോദരനെ നടന്ന സംഭവങ്ങളെല്ലാം അറിയിച്ചശേഷം അപര്‍ണ മുറിയില്‍ കയറി വാതിലടച്ചശേഷം തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുമാര്‍ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന് അപര്‍ണയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആശുപത്രിയില്‍ എത്തുംമുമ്പ് അപര്‍ണ മരിച്ചു. ലോറി ഡ്രൈവറാണ് കുമാര്‍.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍