UPDATES

എഡിറ്റര്‍

വെള്ളം എടുക്കുന്നത് ഉടമ വിലക്കി, ദളിത് യുവാവ് ഭാര്യയ്ക്കുവേണ്ടി 40 ദിവസം കൊണ്ട് കിണര്‍ കുഴിച്ചു

ഇന്ത്യയിലെമ്പാടും വരള്‍ച്ച ബാധിച്ചു കൊണ്ടിരിക്കേ ജലത്തിന്റെ പേരില്‍ കലഹങ്ങളും കശപിശകളും ധാരാളമാണ്. കിണറില്‍ നിന്നും കീഴ് ജാതിക്കാര്‍ വെള്ളം കോരുന്നതിനെ മേല്‍ജാതിക്കാര്‍ വിലക്കുകയും ചെയ്യും. അങ്ങനെയാണ് നാഗ്പൂരിന് അടുത്ത് കലമ്പേശ്വറിലെ പാവപ്പെട്ട ദളിത് തൊഴിലാളിയുടെ ഭാര്യയ്ക്ക് മേല്‍ജാതിക്കാരനായ കിണറുടമയുടെ വിലക്ക് വന്നത്. ദളിതരായവര്‍ താമസിക്കുന്നിടത്ത് കിണറില്ലാത്തതിനാല്‍ അകലെയുള്ള മറ്റുജാതിക്കാരുടെ കിണറില്‍ നിന്നുമാണ് ഇവിടത്തുക്കാര്‍ ജലം ശേഖരിക്കുന്നത്. വെള്ളമെടുക്കാന്‍ പോയ ഭാര്യ അപമാനം നേരിട്ടത് അറിഞ്ഞ ഭര്‍ത്താവ് ബാപ്പുറാവു തജ്‌നെ നാല്‍പത് ദിവസം കൊണ്ട് ആരുടേയും സഹായമില്ലാതെ കിണര്‍ കുഴിക്കുകയായിരുന്നു. പണം നല്‍കി കിണര്‍ കുഴിക്കാന്‍ പാങ്ങില്ലാത്ത ഇയാളെ വീട്ടുകാര്‍ പോലും സഹായിച്ചില്ല. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/5l57At

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍