UPDATES

ട്രെന്‍ഡിങ്ങ്

ആധാര്‍ വിവരങ്ങള്‍ സിഐഎ ചോര്‍ത്തിയെന്ന് വിക്കിലീക്‌സ്; ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

യുഎസ് ആസ്ഥാനമായ ക്രോസ് മാച്ച് ടെക്കനോളജീസ് ആണ് സൈബര്‍ ചാരവൃത്തി നടത്തിയതെന്നാണ് വെളിപ്പെടുത്തല്‍

രാജ്യത്തെ ഒരോ പൗരന്റേയും  വിവരങ്ങള്‍ ബയോമെട്രിക്കായി സൂക്ഷിച്ച ‘ആധാര്‍’ വിവരങ്ങള്‍ പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് ചോര്‍ത്തിയതായി വിക്കിലീക്‌സ് വെളിപെടുത്തി. അമേരിക്കന്‍ ചാരസംഘടന സിഐഎക്കുവേണ്ടിയാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് വിക്കിലീക്‌സ് അവകാശപെട്ടു. യുഎസ് ആസ്ഥാനമായ ക്രോസ് മാച്ച് ടെക്കനോളജീസ് ആണ് സൈബര്‍ ചാരവൃത്തി നടത്തിയതെന്നും  വെളിപെടുത്തി. അതെസമയം വിക്കിലീക്‌സിന്റെ അവകാശവാദം സര്‍ക്കാര്‍ തളളി.

ക്രോസ് മാച്ച് ടെക്‌നോളജീസ് ആണ് ആധാര്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനുവേണ്ടി സര്‍ക്കാറിന്റെ സമിതിക്ക് ബയോമെട്രിക്ക് സംവിധാനം ഒരുക്കി നല്‍കിയതെന്നതിനാല്‍ വിക്കിലീക്‌സിന്റെ വാദം ശരിയാവാനിടയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 1.2 ദശലക്ഷം ഇന്ത്യക്കാരുടെ അധാര്‍ വിവരങ്ങളുടെ ശേഖരം സുക്ഷിക്കുന്ന ‘സ്മാര്‍ട് ഐഡന്റിറ്റി ഡിവൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി യുഎസ് കമ്പനിയായ ക്രോസ് മാച്ചിന്റെ ഇന്ത്യന്‍ പങ്കാളിയാണ്. ഇക്കാര്യം വിക്കിലീക്ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ ആധാര്‍ വിവരശേഖരം നേരത്തെ തന്നെ സിഐഎ മോഷ്ടിച്ചിരുന്നോ എന്ന ചോദ്യം ഉന്നയിക്കുന്ന ഒരു ഓണ്‍ലൈന്‍ ലേഖനത്തെ പറ്റിയും വിക്കിലീക്ക് ട്വീറ്റ് ചെയ്തിരുന്നു. അതെസമയം, ‘ക്രോസ് മാച്ച്’ ബയോമെട്രിക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ഒരു അന്താരാഷ്ട്ര കമ്പനി മാത്രമാണ്. അതിന് ആധാര്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ സിഐഎയുടെ സാങ്കേതിക വിഭാഗത്തിന് ഇത്തരം വിവരശേഖരം മോഷ്ടിക്കാനുളള ഉപകരണങ്ങളുണ്ടെന്നാണ് വിക്കിലീക്‌സ് വ്യക്തമാക്കുന്നത്. എക്പ്രസ്‌ലെന്‍ എന്ന രഹസ്യവിവരം ചോര്‍ത്തുന്ന ഒരു സംവിധാനം സിഐഎ സാങ്കേതികവിഭാഗത്തിന്റെ പക്കലുണ്ട്. ഈ ഉപകരണം വഴി ലോകത്ത് സൂക്ഷിക്കുന്ന ബയോമെട്രിക് വിവരങ്ങള്‍ സിഐഎക്ക ചോര്‍ത്താനാവുമെന്നാണ് വിക്കിലീക്‌സിന്റെ വിദഗ്ധമായ കണ്ടത്തല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍