UPDATES

ഹിലരി ക്ലിന്റണെ സംബന്ധിക്കുന്ന പുതിയ രേഖകള്‍ വിക്കിലീക്ക്‌സ് പുറത്തുവിട്ടു

അഴിമുഖം പ്രതിനിധി

യുഎസ് പ്രസിഡന്റിനായുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണെ സംബന്ധിക്കുന്ന പുതിയ രേഖകള്‍ വിക്കിലീക്ക്‌സ് പുറത്തുവിട്ടു. ഹിലരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം ചെയര്‍മാന്‍ ജോണ്‍ പോഡെസ്റ്റയുടെ ഇ-മെയിലുകളാണ് വിക്കിലീക്‌സ് പുറത്തുവിട്ടത്.

2008-16 കാലയളവില്‍ അയച്ച പോഡെസ്റ്റയുടെ രണ്ടായിരത്തോളം ഇ-മെയിലുകളാണ് പുറത്തുവന്നത്. ഹിലരിയുടെ സ്വകാര്യ സെര്‍വറില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട 350 ഇ-മെയിലുകള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസിദ്ധീകരിച്ച അതേദിവസമാണ് പോഡെസ്റ്റയുടെ ഇമെയിലുകള്‍ വിക്കിലീക്‌സ് പുറത്തിറക്കിയത്.

വിക്കിലീക്‌സിന്റെ പത്താം വാര്‍ഷികത്തിന് ഹിലരിയെ സംബന്ധിച്ച് കൂടുതല്‍ ഇ-മെയിലുകള്‍ പുറത്തുവിടുമെന്നും വീക്കിലീക്‌സ് അറിയിച്ചിട്ടുണ്ട്. ഹിലരിയുടെ നേതൃത്വത്തില്‍ ബേണി സാന്‍ഡേഴ്‌സിനെ ഒതുക്കാന്‍ പാര്‍ട്ടിയുടെ ഉന്നതതലത്തില്‍ ഗൂഡാലോചന നടന്നുവെന്നു തെളിയിക്കുന്ന ഇ-മെയിലുകള്‍ വിക്കിലീക്‌സ് നേരത്തെ പുറത്തുവിട്ടിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍