UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നഗ്മ സന്ദര്‍ശിച്ചു; രജനികാന്ത് കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍

നേരത്തെ രാജനീകാന്ത് ബിജെപി പാളയത്തിലേക്ക് പോകുന്നു എന്നൊരു വാര്‍ത്തയുണ്ടായിരുന്നു

അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയും നടിയുമായ നഗ്മ രാജനീകാന്തിനെ ചെന്നൈയിലെ വസതിയില്‍ എത്തി സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് തമിഴ് സൂപ്പര്‍താരത്തിന്റെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട് വീണ്ടും അഭ്യൂഹങ്ങള്‍ പരക്കുന്നു. രജനികാന്ത് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നേക്കുമെന്നാണ് പുതിയ വാര്‍ത്ത. എന്നാല്‍ ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

നേരത്തെ രാജനീകാന്ത് ബിജെപി പാളയത്തിലേക്ക് പോകുന്നു എന്നൊരു വാര്‍ത്തയുണ്ടായിരുന്നു. തെക്കേ ഇന്ത്യയില്‍ തങ്ങള്‍ക്ക് അടിത്തറയില്ലാത്ത തമിഴ്നാട്ടില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ രാജനീകാന്തിന്റെ സാന്നിധ്യം കൊണ്ട് സാധിക്കുമെന്ന് ബിജെപി കണക്ക് കൂട്ടിയിരൂന്നു. അദ്ദേഹം നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേ സമയം ജയലളിതയുടെ മരണത്തോടെ രജനികാന്ത് പുതിയ പാര്‍ട്ടിയുമായി രംഗപ്രവേശം ചെയ്യുമെന്നും സൂചനയുണ്ടായിരുന്നു. പ്രത്യേകിച്ചും എഐഎഡിഎംകെ അന്തച്ഛിദ്രങ്ങളില്‍ പെട്ടുകിടക്കുന്നതും അഴിമതികറകളില്‍ നിന്ന് ഡിഎംകെ മോചനം നേടാത്തതും പുതിയ ഒരു പാര്‍ട്ടിക്ക് അനുകൂല സാഹചര്യമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍