UPDATES

സിനിമ

ഓസ്കറിലെ വര്‍ണവിവേചനം: പ്രതിഷേധം പടരുന്നു

Avatar

എലാഹേ ഇസാദി 
(വാഷിംഗ്ടണ്‍ പോസ്റ്റ്) 

ഓസ്കര്‍ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ വംശീയ വൈവിധ്യം ഇല്ല എന്ന ആക്ഷേപത്തിന്റെ പേരില്‍ ഉയര്‍ന്ന ബഹിഷ്‌കരണം പടരുകയാണെന്ന രീതിയിലാണ് സൂചനകള്‍. ഈ വര്‍ഷത്തെ ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തന്റെ ഭാര്യയുടെ തീരുമാനത്തോടൊപ്പമാണ് താനുമെന്ന് വില്‍ സ്മിത് കഴിഞ്ഞ ദിവസം വ്യക്തമാക്കി. 

‘ഇല്ല, എന്റെ ഭാര്യ പോകുന്നില്ല. അതുകൊണ്ട്, ഇല്ല എന്നു തന്നെയാണ്. ഞങ്ങള്‍ അത് ചര്‍ച്ച ചെയ്തു. ഞങ്ങള്‍ ഈ സമൂഹത്തിന്റെ ഭാഗമാണ്. പക്ഷേ ഇപ്പോള്‍, അവിടെ നിന്നുകൊണ്ടു ഇത് ശരിയാണ് എന്നു പറയാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്.’ 

ഒരു ഫെയ്‌സ്ബുക് വീഡിയോ വഴിയാണ് ജാദ പിങ്കെറ്റ് സ്മിത് തന്റെ ബഹിഷ്‌കരണ തീരുമാനം അറിയിച്ചത്. #OscarsSoWhite ഒരു തരംഗമായി മാറുന്നതിനിടെ സ്‌പൈക് ലീ, മൈക്കല്‍ മൂര്‍ എന്നിവരും ഈ വര്‍ഷം അക്കാഡമി പുരസ്‌കാര ചടങ്ങളില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ക്രിസ് റോക്കിനോടു ചടങ്ങിന്റെ അവതാരക ചുമതല ഉപേക്ഷിക്കാന്‍ ടൈറീസ് ഗിബ്സണ്‍, 50 സെന്റ്‌ എന്നിവരും ആവശ്യപ്പെട്ടു. ‘Spotlight’ലെ വേഷത്തിന് മികച്ച സഹനടനുള്ള നാമനിര്‍ദേശം ലഭിച്ച മാര്‍ക് റുഫാലോ പങ്കെടുക്കണോ വേണ്ടയോ എന്ന് ആലോചിക്കുകയാണ്.

‘അതാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്. ഇത് ചെയ്യാനുള്ള ശരിയായ വഴി എന്താണ്?,’ റുഫാലോ BBCയോട് പറഞ്ഞു. മാര്‍ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ വാക്കുകള്‍ ഉദ്ധരിക്കുകയും ചെയ്തു,’പ്രവര്‍ത്തിക്കാതിരിക്കുന്ന നല്ല മനുഷ്യര്‍, കരുതിക്കൂട്ടി പ്രവര്‍ത്തിക്കാതിരിക്കുകയും ശരിയായ വഴി എന്താണെന്ന് അറിയാതിരിക്കുകയും ചെയ്യുന്നവരെക്കാള്‍ മോശക്കാരാണ്.’ 

കഴിഞ്ഞ വര്‍ഷം ‘സെല്‍മ’ തഴയപ്പെട്ടപ്പോള്‍ Academy of Motion Pictures and Sciences ഇത്തരമൊരു വിമര്‍ശം നേരിട്ടിരുന്നു; പക്ഷേ ഈ വര്‍ഷം ‘Concussion’ലെ അഭിനയത്തിനു സ്മിത്തും മറ്റ് വിവിധ സിനിമകളിലായി നിരവധി കറുത്ത വര്‍ഗക്കാരായ അഭിനേതാക്കളും സംവിധായകരും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

‘എനിക്കു നാമനിര്‍ദേശം കിട്ടുകയും മറ്റുള്ളവര്‍ തഴയപ്പെടുകയും ചെയ്തിരുന്നെങ്കിലും എന്റെ ഭാര്യ ഇത് ചെയ്യുമായിരുന്നു. ഞങ്ങള്‍ തമ്മില്‍ ഇതേ സംഭാഷണം നടക്കുകയും ചചെയ്‌തേനെ,’ ഭാര്യയുടെ ബഹിഷ്‌കരണ തീരുമാനത്തെക്കുറിച്ച് സ്മിത്ത് പറഞ്ഞു. ‘ഇതെന്നെക്കുറിച്ചല്ല. ഈ ചടങ്ങ് കാണുന്ന കുട്ടികളെക്കുറിച്ചാണ്. അവരുടെ പ്രാതിനിധ്യം അവര്‍ കാണുന്നേയില്ല.’ 

വെള്ളക്കാരുടെ ഭൂരിപക്ഷമുള്ള അക്കാഡമി ഇക്കാര്യം പരിഗണിച്ചിച്ചിട്ടുണ്ട്. ‘എല്ലാവരെയും ഉള്‍ക്കൊള്ളാത്ത ഈ സ്ഥിതിയില്‍ തന്റെ ഹൃദയം തകരുന്ന നിരാശ നിറഞ്ഞ അവസ്ഥയുണ്ടെന്നും’ ‘അംഗത്വഘടന മാറ്റാന്‍ നാടകീയമായ നടപടികള്‍ എടുക്കുമെന്നും,’ അക്കാഡമി അധ്യക്ഷ ഷെറില്‍ ബൂണ്‍ പറഞ്ഞു. 

വൈവിധ്യം വര്‍ദ്ധിപ്പിക്കാന്‍, ക്ഷണിക്കപ്പെടുന്നവരുടെ എണ്ണം കൂട്ടുന്നതുള്‍പ്പെടെയുള്ള ചില നടപടികള്‍ അടുത്ത വര്‍ഷങ്ങളിലായി അക്കാഡമി എടുത്തിരുന്നു. പക്ഷേ ജനവിഭാഗ പ്രാതിനിധ്യത്തിന്റെ ഘടന ഭേദിക്കാന്‍ ഇതൊന്നും പ്രാപ്തമായില്ല. 

ഒരിക്കല്‍ അക്കാദമിയിലെ ഭരണസമിതിയിലെ ഏക കറുത്ത വര്‍ഗക്കാരനായിരുന്ന ബൂന്‍ അയിസക്‌സ് പറയുന്നതു, ‘നാം ആഗ്രഹിക്കുന്ന വേഗത്തില്‍ നടപടികള്‍ വരുന്നില്ല എന്നാണ്.’ ‘നാം കൂടുതല്‍ ചെയ്യേണ്ടിയിരിക്കുന്നു, മെച്ചപ്പെട്ട രീതിയില്‍, കൂടുതല്‍ വേഗത്തില്‍.’ 

താന്‍ വിദേശത്തുനിന്നും തിരിച്ചെത്തുംവരെ ഭാര്യയുടെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞില്ലായിരുന്നു എന്നു പറഞ്ഞ സ്മിത്ത് നാമനിര്‍ദേശം ലഭിച്ചവരെല്ലാം അതിനര്‍ഹരാണെന്നും എന്നാല്‍ ‘ഇത് തെറ്റായ ദിശയിലാണ് പോകുന്നതെന്ന തോന്നലുണ്ടെന്നും’ പറഞ്ഞു. 

‘അക്കാഡമി പുരസ്‌കാരം ഈ വ്യവസായത്തെയും, ഹോളിവുഡിനെയും, വ്യവസായം അമേരിക്കയെയും, നമ്മുടെ രാജ്യം ഈ സമയത്ത് നേരിടുന്ന വലിയ വെല്ലുവിളികളെയും പ്രതിഫലിപ്പിക്കുന്നു. അതിന്  വിഭാഗീയതയുടേയും, വംശീയവും മതപരവുമായ അനൈക്യത്തിന്റെയും ദിശയിലേക്കുള്ള ഒരു ചായ്‌വുണ്ട്. ഞാന്‍ വിട്ടുപോകുമ്പോള്‍ ഹോളിവുഡും ഈ വ്യവസായവും അമേരിക്കയും അങ്ങനെയാകണമെന്നല്ല ഞാന്‍ ആഗ്രഹിക്കുന്നത്.’  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍