UPDATES

ബലൂചിസ്താന്‍ നേതാവ് ബ്രഹുംദാഗ് ബുഗ്തിക്ക് ഇന്ത്യ രാഷ്ട്രീയ അഭയം നല്‍കുമോ?

അഴിമുഖം പ്രതിനിധി

പാക്കിസ്ഥാന്‍ പ്രവിശ്യയായ ബലൂചിസ്താനിലെ നേതാവ് ബ്രഹുംദാഗ് ബുഗ്തിക്ക് ഇന്ത്യ രാഷ്ട്രീയ അഭയം നല്‍കിയേക്കും. ഇന്ത്യയിലേക്ക് അഭയം തേടിക്കൊണ്ടുള്ള നിയമനടപടികള്‍ക്കായി ജനീവയിലെ ഇന്ത്യന്‍ എംബസിയെ സമീപിക്കുമെന്ന് ബുഗ്തി പറഞ്ഞു. ബുഗ്തിക്ക്, ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടുന്നതിന് ജനീവയില്‍ ചേര്‍ന്ന ബലൂചിസ്താന്‍ റിപബ്ലിക്കന്‍ പാര്‍ട്ടി(ബിആര്‍പി) എക്‌സിക്യുട്ടീവ് കൗണ്‍സില്‍ യോഗം അനുമതി നല്‍കിയിട്ടുണ്ട്.

വിദേശത്ത് അഭയാര്‍ഥികളായി കഴിയുന്ന താനടക്കമുള്ള ബലൂച് നേതാക്കള്‍ക്ക് യാത്രാ രേഖകള്‍ ഉള്‍പ്പടെയുള്ള പല രേഖകളും ഇല്ലെന്നും ഇന്ത്യ അഭയം നല്‍കിയാല്‍ ചരിത്രപരമായ ഒരു തീരുമാനമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബലൂചിസ്താന്‍ ദേശീയനേതാവ് നവാബ് അക്ബര്‍ ഖാന്‍ ബുഗ്തിയുടെ ചെറുമകനാണ് ബ്രഹുംദാഗ് ബുഗ്തി. 2006-ല്‍ പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ അക്ബര്‍ ഖാന്‍ കൊല്ലപ്പെട്ടത്തോടുകൂടി ബുഗ്തി അഫ്ഗാനിസ്ഥാനില്‍ അഭയംതേടി. 

ബുഗ്തി തങ്ങള്‍ തേടുന്ന കുറ്റവാളിയാണെന്നും രാഷ്ട്രീയ അഭയം കൊടുക്കരുതെന്നും ആവശ്യപ്പെട്ട് പാക് സര്‍ക്കാര്‍ അഫ്ഗാനുമേല്‍ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് ബുഗ്തിക്ക് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് മാറേണ്ടി വന്നു. എന്നാല്‍ ബുഗ്തിയുടെ രാഷ്ട്രീയ അഭയം തേടിക്കൊണ്ടുള്ള അപേക്ഷ സ്വിറ്റ്‌സര്‍ലന്‍ഡ് നിരാകരിച്ചു. അതെസമയം ബുഗ്തിക്ക് രാഷ്ട്രീയ അഭയം നല്‍കുന്നതിനെക്കുറിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍