UPDATES

ട്രെന്‍ഡിങ്ങ്

ആര്‍ത്തവ രക്തമുള്ള നാപ്കിനുമായി സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോകുമോ? ശബരിമലയില്‍ സ്മൃതി ഇറാനി

ഇത് സാമാന്യബുദ്ധിയുടെ പ്രശ്‌നമാണ്. ദൈവത്തിന്റെ വീട്ടിലേയ്ക്ക് പോകുമ്പോള്‍ ഇത്തരത്തില്‍ അനാദരവ് കാട്ടുന്നനത് ശരിയാണെന്ന് തോന്നുന്നുണ്ടോ, അങ്ങനെ നിങ്ങള്‍ പോകുമോ, ഇല്ല – ഇതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം

ചോര പുരണ്ട സാനിറ്ററി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോകുമോ എന്നാണ് ശബരിമല പ്രശ്‌നത്തില്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി ചോദിക്കുന്നത്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ നടക്കുന്ന ശക്തമായ പ്രതിഷേധങ്ങളെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സ്മൃതി ഇറാനി. ഞാനൊരു ഹിന്ദുവാണ്. എന്റെ ഭര്‍ത്താവ് പാഴ്‌സിയാണ്. എന്റെ രണ്ട് കുട്ടികളും സൊരോഷ്ട്രിയനിസം (പാഴ്‌സികളുടെ മതം) പിന്തുടരുന്നു എന്ന് ഞാന്‍ ഉറപ്പുവരുത്തുന്നുണ്ട്. എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ വിശ്വാസങ്ങള്‍ ലംഘിക്കാനും ക്ഷേത്രം അശുദ്ധിയാക്കാനും യാതൊരു അവകാശവുമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

ഇത് സാമാന്യബുദ്ധിയുടെ പ്രശ്‌നമാണ്. ദൈവത്തിന്റെ വീട്ടിലേയ്ക്ക് പോകുമ്പോള്‍ ഇത്തരത്തില്‍ അനാദരവ് കാട്ടുന്നനത് ശരിയാണെന്ന് തോന്നുന്നുണ്ടോ, അങ്ങനെ നിങ്ങള്‍ പോകുമോ, ഇല്ല – ഇതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം – ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷനും സംഘപരിവാറുമായ ബന്ധപ്പെട്ട ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനും ചേര്‍ന്ന് രക്ഷപ്പെട്ട് സംഘടിപ്പിച്ച യംഗ് തിങ്കേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് സ്മൃതി ഇറാനി ഇക്കാര്യം പറഞ്ഞത്.
ആര്‍ത്തവരക്തമുള്ള സാനിറ്ററി നാപ്കിനുമായി ആരെങ്കിലും സുഹൃത്തിന്റെ വീട്ടില്‍ പോകുമോ? – സ്മൃതി ഇറാനിചോദിച്ചു. രണ്ട് പേരും നവ്‌ജോതെ ചെയ്തു. എന്റെ ചെറിയ മകനെ ഞാന്‍ ആദ്യമായി അന്ധേരിയിലെ അഗ്നി ക്ഷേത്രത്തില്‍ കൊണ്ടുപോയപ്പോള്‍ ക്ഷേത്ര ഗേറ്റില്‍ വച്ച് എനിക്ക് അവനെ ഭര്‍ത്താവിന് കൈമാറേണ്ടി വന്നു. സ്ത്രീ അഗ്നി ക്ഷേത്രത്തില്‍ വരാന്‍ പാടില്ലെന്നും അവര്‍ റോഡിലോ കാറിലോ കാത്തിരിക്കണമെന്നുമായിരുന്നു അവിടത്തെ അധികൃതര്‍ പറഞ്ഞത്.

‘നിനക്കെന്നാടീ അമ്മിഞ്ഞ മറയ്ക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയത്?’ ശബരിമല വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയ യുവതിക്ക് ജാതി അധിക്ഷേപം

“അവന്മാരാ പെങ്കൊച്ചിനെ അടിച്ച അടി കാണണം, പോലീസുകാരികള്‍ പോലും പേടിച്ചോടുകയായിരുന്നു”; നിലയ്ക്കലില്‍ നടന്നത്

നിങ്ങള്‍ പറിച്ചെറിഞ്ഞിട്ടും മാറു മറച്ച സ്ത്രീകളുടേതാണ് ചരിത്രം; ‘ആര്‍ത്തവലഹള’യും അത് തന്നെയാവും

‘അയാള്‍ നിഷേധിക്കും, എന്നെ കണ്ടിട്ടേയില്ലെന്ന് പറയും.. അതുകൊണ്ട് തന്നെയാണ് തുറന്നു പറയുന്നത്’; കണ്ഠരര് രാജീവര്‍ക്കെതിരെ ലക്ഷ്മി രാജീവ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍