UPDATES

വായിച്ചോ‌

ജനാലകള്‍ ഇനി സ്വയം വൃത്തിയാക്കും; കണ്ടുപിടിത്തവുമായി ഖരഗ്പൂര്‍ ഐഐടി വിദ്യാര്‍ത്ഥികള്‍

ഖരഗ്പൂര്‍ ഐഐടിയിലെ വിദ്യാര്‍ത്ഥികളാണ് കുറഞ്ഞ ചിലവില്‍ നാനോഘടനയുള്ള പ്രതലം വികസിപ്പിച്ചത്. പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയും ചളിയുമെല്ലാം ഇതിലടങ്ങിയ രാസവസ്തു നീക്കം ചെയ്യും.

ഇനി അധികകാലം ജനലുകള്‍ തുടച്ച് വൃത്തിയാക്കേണ്ടി വരില്ല. അതിന് മടി പിടിച്ചിരിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. സ്വയം വൃത്തിയാക്കുന്ന ജനലുകള്‍ വരുന്നു. ഖരഗ്പൂര്‍ ഐഐടിയിലെ വിദ്യാര്‍ത്ഥികളാണ് കുറഞ്ഞ ചിലവില്‍ നാനോഘടനയുള്ള പ്രതലം വികസിപ്പിച്ചത്. നന്ദിനി ഭദാരുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷക വിദ്യാര്‍ത്ഥികള്‍ നടത്തിയ കണ്ടുപിടിത്തത്തെ കുറിച്ച് എക്കണോമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

സോളാര്‍ പാനലുകള്‍ വൃത്തിയാക്കുന്നതിന് പുതിയ കണ്ടുപിടിത്തം സഹായകമാവുമെന്നാണ് വിലയിരുത്തല്‍. വെള്ളവും എണ്ണയും അടങ്ങിയ രാസവസ്തുവാണ് ഇതിലുള്ളത്. പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയും ചളിയുമെല്ലാം ഇത് നീക്കം ചെയ്യും. 2016ല്‍ യൂറോപ്യന്‍ മെറ്റീരിയല്‍സ് റിസര്‍ച്ച് സൊസൈറ്റിയുടെ യുവ ശാസ്ത്രജ്ഞക്കുള്ള പുരസ്‌കാരം നന്ദി ഭദാരു നേടിയിരുന്നു. മെറ്റീരിയല്‍സ് സയന്‍സിലെ ഗവേഷണ പ്രവര്‍ത്തനങ്ങളും സംഭാവനയും പരിഗണിച്ചായിരുന്നു പുരസ്‌കാരം. മൊബൈല്‍ ഫോണുകളിലും കാന്‍സര്‍ തെറാപ്യൂട്ടിക്‌സിലുമെല്ലാം ഈ നാനോ സാങ്കേതിക വിദ്യ ഉപയോഗപ്രദമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

വായനയ്ക്ക്: https://goo.gl/LLwYks

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍