UPDATES

എഫ്ടിഐഐയില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം തുടങ്ങി

അഴിമുഖം പ്രതിനിധി

ബിജെപി അംഗമായ ഗജേന്ദ്ര ചൗഹാനെ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ നിരാഹാരത്തിലേക്ക് കടന്നു. മൂന്ന് വിദ്യാര്‍ത്ഥികളാണ് നിരാഹാരമനുഷ്ഠിക്കുന്നത്. മൂന്ന് മാസം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ചൗഹാനെ ചെയര്‍മാനായ നിയമിച്ചതു മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തുകയാണ്. ഈ സമരം ഫലം കാണാതെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരം കടുപ്പിച്ചത്. കഴിഞ്ഞ മാസം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍