UPDATES

പാസ് വേര്‍ഡിന്റെ കാലം കഴിയുന്നു; ഇനി സെല്‍ഫിയാണ് താരം പാസ് വേര്‍ഡിന്റെ കാലം കഴിയുന്നു; ഇനി സെല്‍ഫിയാണ് താരം

Avatar

ജോനെല്ലി മാര്‍ട്ടി
(വാഷിങ്ടണ്‍ പോസ്റ്റ്)

സെല്‍ഫി കാര്യമാകുകയാണ്.

ഫോണ്‍ പുറത്തെടുത്ത് നിങ്ങളുടെ മുഖത്തിനുനേരെ പിടിക്കുക; ശരിയായ ഫോട്ടോ ആംഗിള്‍ കണ്ടത്തി ക്ലിക്ക് ചെയ്യുക – പാര്‍ട്ടികളിലും ഇന്‍സ്റ്റാഗ്രാമിനുചേര്‍ന്ന പ്രകൃതിദൃശ്യങ്ങള്‍ പകര്‍ത്തുന്നതിലും ഇപ്പോള്‍ത്തന്നെ സാര്‍വത്രികമായ സെല്‍ഫി ആളുകളുടെ സാമ്പത്തിക ഇടപാടുകളിലും പുതിയ പങ്കുവഹിക്കാനൊരുങ്ങുകയാണ്. ബാങ്കുകളും നികുതി വകുപ്പുകളും ടെക് കമ്പനികളും സെല്‍ഫിയെ കൂടുതല്‍ ഗൗരവമായ ചുമതലകള്‍ ഏല്‍പിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നു- ബാങ്ക് അക്കൗണ്ട് പരിശോധന, ഓണ്‍ലൈന്‍ ഷോപ്പിങ്, ടാക്‌സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യല്‍ എന്നിങ്ങനെ.

വര്‍ദ്ധിച്ചുവരുന്ന ‘വ്യക്തിവിവര മോഷണ’ ഭീഷണി നേരിടാന്‍ പല കമ്പനികളും ആളുകളുടെ പാസ് വേര്‍ഡ് സംവിധാനം പരിഷ്‌കരിക്കാനൊരുങ്ങുകയാണ്. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക തുടങ്ങിയ പഴയ സുരക്ഷാസംവിധാനങ്ങളില്‍നിന്നു മാറി തെളിവായി സ്വന്തം മുഖം കാണിക്കാനാണ് ഇവര്‍ ഇനി ഉപഭോക്താക്കളോട് ആവശ്യപ്പെടുക. ഫോണെടുക്കൂ, സെല്‍ഫിയെടുക്കൂ, തിരിച്ചറിയല്‍ ഉറപ്പാക്കൂ എന്നതാണു പുതിയ സംവിധാനം.

‘ഞങ്ങളുടെ അഭിപ്രായത്തില്‍ പാസ് വേര്‍ഡ് മരിച്ചുകൊണ്ടിരിക്കുകയാണ്,’ സാമ്പത്തിക സേവന സ്ഥാപനമായ യുഎസ്എഎയിലെ എന്റര്‍പ്രൈസ് സുരക്ഷ വൈസ് പ്രസിഡന്റ് ടോം ഷാ പറയുന്നു. കമ്പനിയുടെ മൊബൈല്‍ ബാങ്കിങ് ആപ്പുകളില്‍ ലോഗ് ഇന്‍ ചെയ്യാന്‍ പാസ് വേഡിനു പകരം സെല്‍ഫിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ‘മുഖം നോക്കി തിരിച്ചറിയല്‍’ സംവിധാനം തിരഞ്ഞെടുക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്താല്‍ സുരക്ഷാപരിശോധന കഴിഞ്ഞു. യൂസര്‍നെയിമും പാസ് വേര്‍ഡും ഓര്‍ത്തുവയ്ക്കുന്നതിനെക്കാള്‍ സൗകര്യമാണെന്നതിനാല്‍ ഉപഭോക്താക്കള്‍ക്കും സെല്‍ഫിയോടാകും താല്‍പര്യമെന്നു ഷാ പറയുന്നു. ബാങ്കിങ് സംവിധാനം ഉപയോഗിക്കുന്നത് യഥാര്‍ത്ഥ ഉപഭോക്താവ് തന്നെയാണെന്നും തട്ടിപ്പുകാരല്ലെന്നും ഉറപ്പാക്കാന്‍ ഇതിനാകും.

ഈ വേനലില്‍ ‘ സെല്‍ഫി പേ’ എന്നൊരു സംവിധാനം അംഗങ്ങളായ ബാങ്കുകള്‍ വഴി ഏര്‍പ്പെടുത്താന്‍ ആലോചിക്കുകയാണ് മാസ്റ്റര്‍ കാര്‍ഡ്. ഈ പദ്ധതിയനുസരിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കള്‍ മാസ്റ്റര്‍കാര്‍ഡ് മൊബൈല്‍ ആപ്പ് വഴി സെല്‍ഫിയെടുത്ത് വാങ്ങിയത് താന്‍ തന്നെയാണെന്ന് ഉറപ്പാക്കണം.

അടുത്ത ടാക്‌സ് സീസണില്‍ സുരക്ഷിതമായ അക്കൗണ്ട് ഉണ്ടാക്കാനും അതില്‍ സ്വന്തം ഫോട്ടോ വഴി വ്യക്തിവിവരം ഉറപ്പിക്കല്‍ നടത്താനും ഉപഭോക്താക്കള്‍ക്കു കഴിയും വിധമുള്ള സംവിധാനം പരീക്ഷണാര്‍ത്ഥം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ജോര്‍ജിയ. നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുമുന്‍പ് നികുതിദായകന്‍ സെല്‍ഫിയെടുത്ത് തിരിച്ചറിയല്‍ ഉറപ്പാക്കണം.

സെല്‍ഫിയുടെ വര്‍ദ്ധിച്ചുവരുന്ന തിരിച്ചറിയല്‍ ഉപയോഗം ഒരു നിര സുരക്ഷാ, സ്വകാര്യത ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ഒരാള്‍ കാഴ്ചയില്‍ എങ്ങനെയിരിക്കുന്നു എന്നത് കണ്ടെത്താന്‍ വിഷമമില്ല എന്നതാണ് ആദ്യത്തെ പ്രശ്‌നം.

‘എല്ലാവര്‍ക്കും നിങ്ങളുടെ മുഖം അറിയാം,’ ജോര്‍ജ് ടൗണ്‍ ലോസ് സെന്റര്‍ ഓണ്‍ പ്രൈവസി ആന്‍ഡ് സെക്യൂരിറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ആല്‍വരോ ബെദോയ ചൂണ്ടിക്കാട്ടുന്നു. ‘ അതുകൊണ്ടുതന്നെ നിങ്ങളുടെ ആധികാരികതയുടെ രീതി പരസ്യമാകുന്നു.’

ഈ അപകടം ഒഴിവാക്കാന്‍ അല്‍പം വ്യത്യസ്തമായ സെല്‍ഫികളാകും കമ്പനികള്‍ ആവശ്യപ്പെടുക. ശരിയായ ആംഗിള്‍ കണ്ടെത്തിയശേഷം വ്യക്തിയോട് അല്‍പം അനങ്ങാന്‍ ആവശ്യപ്പെടുകയാണ് പുതിയ രീതി. ജീവനുള്ള വ്യക്തിയുടേതു തന്നെയാണ് സെല്‍ഫി എന്ന് ഉറപ്പിക്കാനാണിത്.

മാസ്റ്റര്‍ കാര്‍ഡിന്റെയും യുഎസ്എഎയുടെയും പരിപാടികള്‍ അനുസരിച്ച് എപ്പോഴാണ് ഇമ ചിമ്മേണ്ടതെന്ന് ഉപഭോക്താക്കളെ അറിയിക്കും. ജോര്‍ജിയയുടെ ടാക്‌സ് പരിപാടി ആളുകളുടെ മുഖം പ്രത്യേക ആംഗിളില്‍ വയ്ക്കാനും ചലനം കണ്ടെത്താനും കഴിയും വിധമാണ്.

ഫോട്ടോകള്‍ ഏകസുരക്ഷാസംവിധാനമായിരിക്കില്ല. ആധികാരികതയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ വഴിയായിരിക്കും ഇത്. ഉദാഹരണത്തിന് യുഎസ്എഎ അക്കൗണ്ടിലെത്താന്‍ ഉപയോഗിക്കുന്ന ഉപകരണവും പരിശോധിക്കും. രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഒരു ഫോണില്‍നിന്ന് കുറ്റവാളികള്‍ അക്കൗണ്ടില്‍ കടക്കുന്നതു തടയാനാണിതെന്ന് ഷാ പറയുന്നു. ജോര്‍ജിയയിലെ നികുതി പരിപാടിയില്‍ ഉപഭോക്താക്കള്‍ നല്‍കുന്ന സെല്‍ഫികള്‍ സ്റ്റേറ്റ് ഡ്രൈവേഴ്‌സ് ലൈസന്‍സ് ഡാറ്റാബേസിലെ ചിത്രങ്ങളുമായി താരതമ്യം ചെയ്യാനാണു പദ്ധതി.

കമ്പനികള്‍ ഈ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്താല്‍ വ്യക്തികളെ പരക്കെ തിരിച്ചറിയുന്ന അവസ്ഥ വരുമെന്നാണ് സ്വകാര്യതയ്ക്കുവേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. അത് കുറച്ചൊക്കെ ഇപ്പോള്‍ത്തന്നെ സംഭവിക്കുന്നുമുണ്ട്.

പല സംസ്ഥാനങ്ങളും നിയമപാലനസംവിധാനങ്ങള്‍ക്ക് മുഖം കണ്ടുള്ള തിരിച്ചറിയലിന് അനുവാദമുണ്ട്. ഇതിന് ഡ്രൈവിങ് ലൈസന്‍സ് ഡാറ്റാബേസുകളാണ് ഉപയോഗിക്കുന്നത്. സ്ഥിരമായി കുഴപ്പമുണ്ടാക്കുന്ന ഉപഭോക്താക്കളെ കണ്ടെത്താനായി ഇതേ സംവിധാനം ചില ചില്ലറ വില്‍പനക്കാരും ഉപയോഗിക്കുന്നു.

‘പുറത്തിറങ്ങി നടക്കാനും അജ്ഞാതനായിരിക്കാനും സ്വകാര്യത കാത്തുസൂക്ഷിക്കാനുമുള്ള അവകാശം അടിസ്ഥാന മനുഷ്യ സ്വാതന്ത്ര്യത്തില്‍പ്പെട്ടതാണ്’, ബെദോയ ചൂണ്ടിക്കാട്ടുന്നു. ‘നിങ്ങള്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളല്ലാതായി മാറിയാല്‍ അതൊരു പ്രശ്‌നമാണ്.’

എന്നാല്‍ ഉപഭോക്താക്കളുടെ വ്യക്തിവിരങ്ങള്‍ ഉറപ്പാക്കാന്‍ മാത്രമാണ് ചിത്രങ്ങള്‍ ഉപയോഗിക്കുക എന്നാണ് മുഖം നോക്കി തിരിച്ചറിയല്‍ പരിപാടികള്‍ കൊണ്ടുവരുന്ന കമ്പനികളുടെ വാദം.

ഈ ചിത്രങ്ങള്‍ ശേഖരിച്ചുവയ്ക്കാറില്ലെന്നും അതുവഴി ഉപഭോക്താക്കളെ സംരക്ഷിക്കുകയാണു ചെയ്യുന്നതെന്നും ഇവര്‍ അവകാശപ്പെടുന്നു. അക്കൗണ്ടുകള്‍ സൃഷ്ടിക്കുമ്പോള്‍ ഉപഭോക്താക്കള്‍ നല്‍കുന്ന ചിത്രം ഒന്നിന്റെയും പൂജ്യത്തിന്റെയും ഒരു നിരയാക്കി മാറ്റുമെന്നും പിന്നീട് ഈ ചിത്രം പുനര്‍നിര്‍മിക്കുക സാദ്ധ്യമല്ലെന്നുമാണ് മാസ്റ്റര്‍കാര്‍ഡിന്റെ വാദം. ബയോമെട്രിക് വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ടവയാണെന്നും ഉപഭോക്താവ് വളരെ നാള്‍ ഇത് ഉപയോഗിക്കാതിരുന്നാല്‍ വിവരങ്ങള്‍ മായ്ക്കപ്പെടുമെന്നും യുഎസ്എഎ അവകാശപ്പെടുന്നു. മുഖം തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ ചിത്രങ്ങള്‍ സെര്‍വറുകളിലുണ്ടാകില്ലെന്നാണ് ജോര്‍ജിയയിലും നോര്‍ത്ത് കരോലിനയിലും മുഖം തിരിച്ചറിയലിനു സാങ്കേതികവിദ്യ നല്‍കുന്ന മോര്‍ഫോട്രസ്റ്റ് യുഎസ്എ പറയുന്നത്.

എങ്കിലും ഉപഭോക്താക്കള്‍ ചില അടിസ്ഥാനപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. ഉദാഹരണത്തിന് ആളുകളുടെ മുഖം മാറുന്നത് ആപ്പുകള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതു വ്യക്തമല്ല. തൂക്കം കൂടുകയോ കണ്ണട വയ്ക്കുകയോ താടിമീശ വളര്‍ത്തുകയോ ചെയ്യുന്നത് എങ്ങനെ വ്യക്തി വിവരങ്ങളെ മാറ്റുമെന്ന് അറിവായിട്ടില്ല. ചെറിയ മാറ്റങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആപ്പുകള്‍ക്കാകുമെന്ന് യുഎസ്എഎ പറയുന്നു. ആധികാരികത ഉറപ്പാക്കാന്‍ മറ്റു മാര്‍ഗങ്ങളിലേക്കു മാറാന്‍ ഉപഭോക്താക്കള്‍ക്ക് എപ്പോഴും സ്വാതന്ത്ര്യമുണ്ടെന്നും അവര്‍ അറിയിക്കുന്നു. കണ്ണുകളുടെ ആകൃതി തുടങ്ങി മാറ്റമുണ്ടാകാന്‍ ഇടയില്ലാത്ത പ്രത്യേകതകളാണ് ആപ്പുകള്‍ ശ്രദ്ധിക്കുകയെന്ന് മോര്‍ഫോ ട്രസ്റ്റ് യുഎസ്എ പറയുന്നു.

സെല്‍ഫി തിരിച്ചറിയല്‍ പരിപാടി ഉപയോഗിക്കാന്‍ എത്ര ഉപഭോക്താക്കള്‍ തയാറാകുമെന്നതും അറിയാനിരിക്കുന്നതേയുള്ളൂ. പുതിയ സങ്കേതം അവതരിപ്പിക്കുന്ന കമ്പനികള്‍ സുരക്ഷയും സൗകര്യവും കാട്ടിയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്.

മിക്ക ഉപഭോക്താക്കള്‍ക്കുമുള്ള സ്മാര്‍ട്ട് ഫോണുകളിലാണ് കമ്പനികളുടെ കണ്ണ്. വ്യക്തികളുടെ അടിസ്ഥാന രൂപം മാത്രമാകും ആപ്പുകള്‍ സ്‌കാന്‍ ചെയ്യുക എന്നതിനാല്‍ സെല്‍ഫിയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മേക്കപ്പ് കാര്യങ്ങള്‍ക്ക് ഇതില്‍ പ്രസക്തിയില്ല.

ചില ഉപഭോക്താക്കള്‍ ഈ സൗകര്യം സ്വാഗതം ചെയ്‌തേക്കാം. കാരണം ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ കൈക്കലാക്കാന്‍ കഴിയുക വഴി ക്രിമിനലുകള്‍ക്ക് മറ്റുള്ളവരുടെ പേരില്‍ ഷോപ്പിങ് നടത്താനും വ്യാജ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനും കഴിയുന്നത് പതിവാണ്. 2014ല്‍ വ്യക്തിവിവര മോഷണത്തിന് ഇരകളായത് 17.6 മില്യണ്‍ അമേരിക്കക്കാരാണ്. അവരുടെ ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടു എന്നര്‍ത്ഥം. ഇത്തരം തട്ടിപ്പുകളില്‍നിന്നു സംരക്ഷണം നല്‍കാന്‍ സെല്‍ഫി സുരക്ഷയ്ക്കാകുമെന്നാണ് കമ്പനികള്‍ പറയുന്നത്.

ചിലപ്പോള്‍ സങ്കീര്‍ണമായ ഒരു പ്രക്രിയയെ ലളിതമാക്കാന്‍ സെല്‍ഫിക്കു കഴിയും. നികുതി റീഫണ്ടുകള്‍ക്കായി കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ട ഉപഭോക്താക്കള്‍ക്ക് ഫോമുകള്‍ പൂരിപ്പിക്കുന്നതിനെക്കാള്‍ സെല്‍ഫിയെടുക്കുന്നതാകും എളുപ്പമെന്ന് ജോര്‍ജിയ പറയുന്നു.

‘സ്വന്തം മുഖം സംരക്ഷണകവചമായി ഉപയോഗിക്കാവുന്ന അവസ്ഥയിലേക്കാണു നാം നീങ്ങുന്നത്,’ മോര്‍ഫോട്രസ്റ്റ് യുഎസ്എ മാര്‍ക്കറ്റ് ഡവലപ്‌മെന്റ് സീനിയര്‍ ഡയറക്ടര്‍ മാര്‍ക്ക് ഡിഫ്രായ പറയുന്നു.

തിരിച്ചറിയല്‍ ആധികാരികമാക്കാന്‍ മുഖചിത്രം മാത്രമല്ല ഉപാധി. ബയോമെട്രിക്‌സ് ഉപയോഗിക്കുന്ന യുഎസ്എഎ ഉപയോക്താക്കള്‍ക്ക് വിരലടയാളവും ശബ്ദവും തിരിച്ചറിയലിനായി ഉപയോഗിക്കാം. അവരുടെ 11 മില്യണ്‍ ഉപഭോക്താക്കളില്‍ 13 ശതമാനം പേരാണ് ഏപ്രില്‍ വരെ ബയോമെട്രിക് തിരിച്ചറിയല്‍ രീതികള്‍ ഉപയോഗിച്ചത്.

മാസ്റ്റര്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്കും വിരലടയാളം ഉപയോഗിക്കാനുള്ള സൗകര്യം ലഭ്യമാണ്. ഇത്തരം സൗകര്യം മുഖം കൊണ്ടു സുരക്ഷ ഉറപ്പാക്കാനാകാത്ത ചിലരെ ഉദ്ദേശിച്ചാണ് – ഒരേപോലിരിക്കുന്ന ഇരട്ടകള്‍.

തന്റേതുപോലുള്ള മുഖവുമായി മറ്റൊരാള്‍ കൂടിയുണ്ട് എന്നറിയാവുന്നവര്‍ക്ക് സെല്‍ഫി സൗകര്യം അവഗണിക്കുക എന്നതാണ് സുരക്ഷിതമായ മാര്‍ഗമെന്ന് മാസ്റ്റര്‍ കാര്‍ഡ് എന്റര്‍പ്രൈസസ് സെക്യൂരിറ്റി സൊലൂഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് കാതറീന്‍ മര്‍ക്കി പറയുന്നു. അതല്ലെങ്കില്‍ അപരന്മാരായ ഇരട്ടകള്‍ ഷോപ്പിങ് ആഘോഷിക്കുന്നതാകും ഫലം.

ജോനെല്ലി മാര്‍ട്ടി
(വാഷിങ്ടണ്‍ പോസ്റ്റ്)

സെല്‍ഫി കാര്യമാകുകയാണ്.

ഫോണ്‍ പുറത്തെടുത്ത് നിങ്ങളുടെ മുഖത്തിനുനേരെ പിടിക്കുക; ശരിയായ ഫോട്ടോ ആംഗിള്‍ കണ്ടത്തി ക്ലിക്ക് ചെയ്യുക – പാര്‍ട്ടികളിലും ഇന്‍സ്റ്റാഗ്രാമിനുചേര്‍ന്ന പ്രകൃതിദൃശ്യങ്ങള്‍ പകര്‍ത്തുന്നതിലും ഇപ്പോള്‍ത്തന്നെ സാര്‍വത്രികമായ സെല്‍ഫി ആളുകളുടെ സാമ്പത്തിക ഇടപാടുകളിലും പുതിയ പങ്കുവഹിക്കാനൊരുങ്ങുകയാണ്. ബാങ്കുകളും നികുതി വകുപ്പുകളും ടെക് കമ്പനികളും സെല്‍ഫിയെ കൂടുതല്‍ ഗൗരവമായ ചുമതലകള്‍ ഏല്‍പിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നു- ബാങ്ക് അക്കൗണ്ട് പരിശോധന, ഓണ്‍ലൈന്‍ ഷോപ്പിങ്, ടാക്‌സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യല്‍ എന്നിങ്ങനെ.

വര്‍ദ്ധിച്ചുവരുന്ന ‘വ്യക്തിവിവര മോഷണ’ ഭീഷണി നേരിടാന്‍ പല കമ്പനികളും ആളുകളുടെ പാസ്വേഡ് സംവിധാനം പരിഷ്‌കരിക്കാനൊരുങ്ങുകയാണ്. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക തുടങ്ങിയ പഴയ സുരക്ഷാസംവിധാനങ്ങളില്‍നിന്നു മാറി തെളിവായി സ്വന്തം മുഖം കാണിക്കാനാണ് ഇവര്‍ ഇനി ഉപഭോക്താക്കളോട് ആവശ്യപ്പെടുക. ഫോണെടുക്കൂ, സെല്‍ഫിയെടുക്കൂ, തിരിച്ചറിയല്‍ ഉറപ്പാക്കൂ എന്നതാണു പുതിയ സംവിധാനം.

‘ഞങ്ങളുടെ അഭിപ്രായത്തില്‍ പാസ് വേര്‍ഡ് മരിച്ചുകൊണ്ടിരിക്കുകയാണ്,’ സാമ്പത്തിക സേവന സ്ഥാപനമായ യുഎസ്എഎയിലെ എന്റര്‍പ്രൈസ് സുരക്ഷ വൈസ് പ്രസിഡന്റ് ടോം ഷാ പറയുന്നു. കമ്പനിയുടെ മൊബൈല്‍ ബാങ്കിങ് ആപ്പുകളില്‍ ലോഗ് ഇന്‍ ചെയ്യാന്‍ പാസ് വേഡിനു പകരം സെല്‍ഫിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ‘മുഖം നോക്കി തിരിച്ചറിയല്‍’ സംവിധാനം തിരഞ്ഞെടുക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്താല്‍ സുരക്ഷാപരിശോധന കഴിഞ്ഞു. യൂസര്‍നെയിമും പാസ് വേര്‍ഡും ഓര്‍ത്തുവയ്ക്കുന്നതിനെക്കാള്‍ സൗകര്യമാണെന്നതിനാല്‍ ഉപഭോക്താക്കള്‍ക്കും സെല്‍ഫിയോടാകും താല്‍പര്യമെന്നു ഷാ പറയുന്നു. ബാങ്കിങ് സംവിധാനം ഉപയോഗിക്കുന്നത് യഥാര്‍ത്ഥ ഉപഭോക്താവ് തന്നെയാണെന്നും തട്ടിപ്പുകാരല്ലെന്നും ഉറപ്പാക്കാന്‍ ഇതിനാകും.

ഈ വേനലില്‍ ‘ സെല്‍ഫി പേ’ എന്നൊരു സംവിധാനം അംഗങ്ങളായ ബാങ്കുകള്‍ വഴി ഏര്‍പ്പെടുത്താന്‍ ആലോചിക്കുകയാണ് മാസ്റ്റര്‍ കാര്‍ഡ്. ഈ പദ്ധതിയനുസരിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കള്‍ മാസ്റ്റര്‍കാര്‍ഡ് മൊബൈല്‍ ആപ്പ് വഴി സെല്‍ഫിയെടുത്ത് വാങ്ങിയത് താന്‍ തന്നെയാണെന്ന് ഉറപ്പാക്കണം.

അടുത്ത ടാക്‌സ് സീസണില്‍ സുരക്ഷിതമായ അക്കൗണ്ട് ഉണ്ടാക്കാനും അതില്‍ സ്വന്തം ഫോട്ടോ വഴി വ്യക്തിവിവരം ഉറപ്പിക്കല്‍ നടത്താനും ഉപഭോക്താക്കള്‍ക്കു കഴിയും വിധമുള്ള സംവിധാനം പരീക്ഷണാര്‍ത്ഥം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ജോര്‍ജിയ. നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുമുന്‍പ് നികുതിദായകന്‍ സെല്‍ഫിയെടുത്ത് തിരിച്ചറിയല്‍ ഉറപ്പാക്കണം.

സെല്‍ഫിയുടെ വര്‍ദ്ധിച്ചുവരുന്ന തിരിച്ചറിയല്‍ ഉപയോഗം ഒരു നിര സുരക്ഷാ, സ്വകാര്യത ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ഒരാള്‍ കാഴ്ചയില്‍ എങ്ങനെയിരിക്കുന്നു എന്നത് കണ്ടെത്താന്‍ വിഷമമില്ല എന്നതാണ് ആദ്യത്തെ പ്രശ്‌നം.

‘ എല്ലാവര്‍ക്കും നിങ്ങളുടെ മുഖം അറിയാം,’ ജോര്‍ജ് ടൗണ്‍ ലോസ് സെന്റര്‍ ഓണ്‍ പ്രൈവസി ആന്‍ഡ് സെക്യൂരിറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ആല്‍വരോ ബെദോയ ചൂണ്ടിക്കാട്ടുന്നു. ‘ അതുകൊണ്ടുതന്നെ നിങ്ങളുടെ ആധികാരികതയുടെ രീതി പരസ്യമാകുന്നു.’

ഈ അപകടം ഒഴിവാക്കാന്‍ അല്‍പം വ്യത്യസ്തമായ സെല്‍ഫികളാകും കമ്പനികള്‍ ആവശ്യപ്പെടുക. ശരിയായ ആംഗിള്‍ കണ്ടെത്തിയശേഷം വ്യക്തിയോട് അല്‍പം അനങ്ങാന്‍ ആവശ്യപ്പെടുകയാണ് പുതിയ രീതി. ജീവനുള്ള വ്യക്തിയുടേതു തന്നെയാണ് സെല്‍ഫി എന്ന് ഉറപ്പിക്കാനാണിത്.

മാസ്റ്റര്‍ കാര്‍ഡിന്റെയും യുഎസ്എഎയുടെയും പരിപാടികള്‍ അനുസരിച്ച് എപ്പോഴാണ് ഇമ ചിമ്മേണ്ടതെന്ന് ഉപഭോക്താക്കളെ അറിയിക്കും. ജോര്‍ജിയയുടെ ടാക്‌സ് പരിപാടി ആളുകളുടെ മുഖം പ്രത്യേക ആംഗിളില്‍ വയ്ക്കാനും ചലനം കണ്ടെത്താനും കഴിയും വിധമാണ്.

ഫോട്ടോകള്‍ ഏകസുരക്ഷാസംവിധാനമായിരിക്കില്ല. ആധികാരികതയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ വഴിയായിരിക്കും ഇത്. ഉദാഹരണത്തിന് യുഎസ്എഎ അക്കൗണ്ടിലെത്താന്‍ ഉപയോഗിക്കുന്ന ഉപകരണവും പരിശോധിക്കും. രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഒരു ഫോണില്‍നിന്ന് കുറ്റവാളികള്‍ അക്കൗണ്ടില്‍ കടക്കുന്നതു തടയാനാണിതെന്ന് ഷാ പറയുന്നു. ജോര്‍ജിയയിലെ നികുതി പരിപാടിയില്‍ ഉപഭോക്താക്കള്‍ നല്‍കുന്ന സെല്‍ഫികള്‍ സ്റ്റേറ്റ് ഡ്രൈവേഴ്‌സ് ലൈസന്‍സ് ഡാറ്റാബേസിലെ ചിത്രങ്ങളുമായി താരതമ്യം ചെയ്യാനാണു പദ്ധതി.

കമ്പനികള്‍ ഈ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്താല്‍ വ്യക്തികളെ പരക്കെ തിരിച്ചറിയുന്ന അവസ്ഥ വരുമെന്നാണ് സ്വകാര്യതയ്ക്കുവേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. അത് കുറച്ചൊക്കെ ഇപ്പോള്‍ത്തന്നെ സംഭവിക്കുന്നുമുണ്ട്.

പല സംസ്ഥാനങ്ങളും നിയമപാലനസംവിധാനങ്ങള്‍ക്ക് മുഖം കണ്ടുള്ള തിരിച്ചറിയലിന് അനുവാദമുണ്ട്. ഇതിന് ഡ്രൈവിങ് ലൈസന്‍സ് ഡാറ്റാബേസുകളാണ് ഉപയോഗിക്കുന്നത്. സ്ഥിരമായി കുഴപ്പമുണ്ടാക്കുന്ന ഉപഭോക്താക്കളെ കണ്ടെത്താനായി ഇതേ സംവിധാനം ചില ചില്ലറ വില്‍പനക്കാരും ഉപയോഗിക്കുന്നു.

‘പുറത്തിറങ്ങി നടക്കാനും അജ്ഞാതനായിരിക്കാനും സ്വകാര്യത കാത്തുസൂക്ഷിക്കാനുമുള്ള അവകാശം അടിസ്ഥാന മനുഷ്യ സ്വാതന്ത്ര്യത്തില്‍പ്പെട്ടതാണ്’, ബെദോയ ചൂണ്ടിക്കാട്ടുന്നു. ‘നിങ്ങള്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളല്ലാതായി മാറിയാല്‍ അതൊരു പ്രശ്‌നമാണ്.’

എന്നാല്‍ ഉപഭോക്താക്കളുടെ വ്യക്തിവിരങ്ങള്‍ ഉറപ്പാക്കാന്‍ മാത്രമാണ് ചിത്രങ്ങള്‍ ഉപയോഗിക്കുക എന്നാണ് മുഖം നോക്കി തിരിച്ചറിയല്‍ പരിപാടികള്‍ കൊണ്ടുവരുന്ന കമ്പനികളുടെ വാദം.

ഈ ചിത്രങ്ങള്‍ ശേഖരിച്ചുവയ്ക്കാറില്ലെന്നും അതുവഴി ഉപഭോക്താക്കളെ സംരക്ഷിക്കുകയാണു ചെയ്യുന്നതെന്നും ഇവര്‍ അവകാശപ്പെടുന്നു. അക്കൗണ്ടുകള്‍ സൃഷ്ടിക്കുമ്പോള്‍ ഉപഭോക്താക്കള്‍ നല്‍കുന്ന ചിത്രം ഒന്നിന്റെയും പൂജ്യത്തിന്റെയും ഒരു നിരയാക്കി മാറ്റുമെന്നും പിന്നീട് ഈ ചിത്രം പുനര്‍നിര്‍മിക്കുക സാദ്ധ്യമല്ലെന്നുമാണ് മാസ്റ്റര്‍കാര്‍ഡിന്റെ വാദം. ബയോമെട്രിക് വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ടവയാണെന്നും ഉപഭോക്താവ് വളരെ നാള്‍ ഇത് ഉപയോഗിക്കാതിരുന്നാല്‍ വിവരങ്ങള്‍ മായ്ക്കപ്പെടുമെന്നും യുഎസ്എഎ അവകാശപ്പെടുന്നു. മുഖം തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ ചിത്രങ്ങള്‍ സെര്‍വറുകളിലുണ്ടാകില്ലെന്നാണ് ജോര്‍ജിയയിലും നോര്‍ത്ത് കരോലിനയിലും മുഖം തിരിച്ചറിയലിനു സാങ്കേതികവിദ്യ നല്‍കുന്ന മോര്‍ഫോട്രസ്റ്റ് യുഎസ്എ പറയുന്നത്.

എങ്കിലും ഉപഭോക്താക്കള്‍ ചില അടിസ്ഥാനപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. ഉദാഹരണത്തിന് ആളുകളുടെ മുഖം മാറുന്നത് ആപ്പുകള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതു വ്യക്തമല്ല. തൂക്കം കൂടുകയോ കണ്ണട വയ്ക്കുകയോ താടിമീശ വളര്‍ത്തുകയോ ചെയ്യുന്നത് എങ്ങനെ വ്യക്തി വിവരങ്ങളെ മാറ്റുമെന്ന് അറിവായിട്ടില്ല. ചെറിയ മാറ്റങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആപ്പുകള്‍ക്കാകുമെന്ന് യുഎസ്എഎ പറയുന്നു. ആധികാരികത ഉറപ്പാക്കാന്‍ മറ്റു മാര്‍ഗങ്ങളിലേക്കു മാറാന്‍ ഉപഭോക്താക്കള്‍ക്ക് എപ്പോഴും സ്വാതന്ത്ര്യമുണ്ടെന്നും അവര്‍ അറിയിക്കുന്നു. കണ്ണുകളുടെ ആകൃതി തുടങ്ങി മാറ്റമുണ്ടാകാന്‍ ഇടയില്ലാത്ത പ്രത്യേകതകളാണ് ആപ്പുകള്‍ ശ്രദ്ധിക്കുകയെന്ന് മോര്‍ഫോ ട്രസ്റ്റ് യുഎസ്എ പറയുന്നു.

സെല്‍ഫി തിരിച്ചറിയല്‍ പരിപാടി ഉപയോഗിക്കാന്‍ എത്ര ഉപഭോക്താക്കള്‍ തയാറാകുമെന്നതും അറിയാനിരിക്കുന്നതേയുള്ളൂ. പുതിയ സങ്കേതം അവതരിപ്പിക്കുന്ന കമ്പനികള്‍ സുരക്ഷയും സൗകര്യവും കാട്ടിയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്.

മിക്ക ഉപഭോക്താക്കള്‍ക്കുമുള്ള സ്മാര്‍ട്ട് ഫോണുകളിലാണ് കമ്പനികളുടെ കണ്ണ്. വ്യക്തികളുടെ അടിസ്ഥാന രൂപം മാത്രമാകും ആപ്പുകള്‍ സ്‌കാന്‍ ചെയ്യുക എന്നതിനാല്‍ സെല്‍ഫിയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മേക്കപ്പ് കാര്യങ്ങള്‍ക്ക് ഇതില്‍ പ്രസക്തിയില്ല.

ചില ഉപഭോക്താക്കള്‍ ഈ സൗകര്യം സ്വാഗതം ചെയ്‌തേക്കാം. കാരണം ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ കൈക്കലാക്കാന്‍ കഴിയുക വഴി ക്രിമിനലുകള്‍ക്ക് മറ്റുള്ളവരുടെ പേരില്‍ ഷോപ്പിങ് നടത്താനും വ്യാജ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനും കഴിയുന്നത് പതിവാണ്. 2014ല്‍ വ്യക്തിവിവര മോഷണത്തിന് ഇരകളായത് 17.6 മില്യണ്‍ അമേരിക്കക്കാരാണ്. അവരുടെ ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടു എന്നര്‍ത്ഥം. ഇത്തരം തട്ടിപ്പുകളില്‍നിന്നു സംരക്ഷണം നല്‍കാന്‍ സെല്‍ഫി സുരക്ഷയ്ക്കാകുമെന്നാണ് കമ്പനികള്‍ പറയുന്നത്.

ചിലപ്പോള്‍ സങ്കീര്‍ണമായ ഒരു പ്രക്രിയയെ ലളിതമാക്കാന്‍ സെല്‍ഫിക്കു കഴിയും. നികുതി റീഫണ്ടുകള്‍ക്കായി കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ട ഉപഭോക്താക്കള്‍ക്ക് ഫോമുകള്‍ പൂരിപ്പിക്കുന്നതിനെക്കാള്‍ സെല്‍ഫിയെടുക്കുന്നതാകും എളുപ്പമെന്ന് ജോര്‍ജിയ പറയുന്നു.

‘സ്വന്തം മുഖം സംരക്ഷണകവചമായി ഉപയോഗിക്കാവുന്ന അവസ്ഥയിലേക്കാണു നാം നീങ്ങുന്നത്,’ മോര്‍ഫോട്രസ്റ്റ് യുഎസ്എ മാര്‍ക്കറ്റ് ഡവലപ്‌മെന്റ് സീനിയര്‍ ഡയറക്ടര്‍ മാര്‍ക്ക് ഡിഫ്രായ പറയുന്നു.

തിരിച്ചറിയല്‍ ആധികാരികമാക്കാന്‍ മുഖചിത്രം മാത്രമല്ല ഉപാധി. ബയോമെട്രിക്‌സ് ഉപയോഗിക്കുന്ന യുഎസ്എഎ ഉപയോക്താക്കള്‍ക്ക് വിരലടയാളവും ശബ്ദവും തിരിച്ചറിയലിനായി ഉപയോഗിക്കാം. അവരുടെ 11 മില്യണ്‍ ഉപഭോക്താക്കളില്‍ 13 ശതമാനം പേരാണ് ഏപ്രില്‍ വരെ ബയോമെട്രിക് തിരിച്ചറിയല്‍ രീതികള്‍ ഉപയോഗിച്ചത്.

മാസ്റ്റര്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്കും വിരലടയാളം ഉപയോഗിക്കാനുള്ള സൗകര്യം ലഭ്യമാണ്. ഇത്തരം സൗകര്യം മുഖം കൊണ്ടു സുരക്ഷ ഉറപ്പാക്കാനാകാത്ത ചിലരെ ഉദ്ദേശിച്ചാണ് – ഒരേപോലിരിക്കുന്ന ഇരട്ടകള്‍.

തന്റേതുപോലുള്ള മുഖവുമായി മറ്റൊരാള്‍ കൂടിയുണ്ട് എന്നറിയാവുന്നവര്‍ക്ക് സെല്‍ഫി സൗകര്യം അവഗണിക്കുക എന്നതാണ് സുരക്ഷിതമായ മാര്‍ഗമെന്ന് മാസ്റ്റര്‍ കാര്‍ഡ് എന്റര്‍പ്രൈസസ് സെക്യൂരിറ്റി സൊലൂഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് കാതറീന്‍ മര്‍ക്കി പറയുന്നു. അതല്ലെങ്കില്‍ അപരന്മാരായ ഇരട്ടകള്‍ ഷോപ്പിങ് ആഘോഷിക്കുന്നതാകും ഫലം.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍