UPDATES

ന്യൂസ് അപ്ഡേറ്റ്സ്

IFFK: ഉദ്ഘാടന ചിത്രമായ വൂള്‍ഫ് ടോട്ടമിനെ കുറിച്ച് 6 കാര്യങ്ങള്‍

Avatar

അഴിമുഖം/ഐ എഫ് എഫ് കെ ഡെസ്ക്

ഇരുപതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രമായ വൂള്‍ഫ് ടോട്ടമിനെ കുറിച്ച് 6 കാര്യങ്ങള്‍

1. ബീജിംഗ് സ്പ്രിംഗ് എന്ന മാഗസിനിലെ മുന്‍ എഡിറ്ററായ ലു ജിയാമിന്‍റെ ബെസ്റ്റ് സെല്ലര്‍ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം. 1989 ലെ വിദ്യാര്‍ഥി വിപ്ലവത്തില്‍ പങ്കെടുത്തത്തിന്റെ പേരില്‍ മൂന്നു വര്‍ഷം തടവിലടക്കപ്പെട്ട ലു ജിയാമിന്‍ സാംസ്കാരിക വിപ്ലവകാലത്ത് മംഗോളിയയില്‍ കഴിഞ്ഞതിന്‍റെ അനുഭവങ്ങളാണ് ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. 2004ല്‍ പുറത്തിറങ്ങിയ നോവല്‍ 20 മില്ല്യണ്‍ കോപ്പികളാണ് ചൈനയില്‍ വിറ്റു പോയത്. പത്തോളം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട് ഈ കൃതിക്ക്. 

2. ഫ്രഞ്ച് സംവിധായകനായ ജീന്‍ ജാക്വസ് അനൌദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദി ബിയര്‍ (1988), സെവന്‍ ഈയേര്‍സ് ഇന്‍ ടിബറ്റ് (1977), ഡേ ഓഫ് ദി ഫാല്‍ക്കന്‍ (2011) തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അനൌദ്. 

3. മംഗോളിയയുടെ ഉള്‍പ്രദേശങ്ങളില്‍ അധിവസിക്കുന്ന നാടോടികളായ ഇടയന്‍മാരുടെ ജീവിതവും സംസ്കാരവും ആചാരങ്ങളും പശ്ചാത്തലമാകുന്ന കഥ നടക്കുന്നത് ചൈനീസ് സാംസ്കാരിക വിപ്ലവത്തിന്‍റെ കാലത്താണ്. കണ്ണത്താ ദൂരത്തോളം പരന്ന് കിടക്കുന്ന മംഗോളിയന്‍ പുല്‍പ്പരപ്പുകളും ഉള്‍ക്കാടുകളും ചെന്നായ്ക്കളും പ്രത്യക്ഷപ്പെടുന്ന വന്യ പ്രകൃതി ഗോത്ര ജീവിതവുമായി എങ്ങനെയൊക്കെ ഇഴചേര്‍ന്നിരിക്കുന്നു എന്നു അന്വേഷിക്കുകയാണ് ചിത്രം.

4. 1967ല്‍ നാടോടികളായ ഇടയന്‍മാരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും അവരെ കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനുമൊക്കെയായി  മംഗോളിയയില്‍ എത്തുന്ന ബീജിംഗില്‍ നിന്നുള്ള വിദ്യാര്‍ഥിയായ ചെന്‍ സെന്‍ ആണ് നായകന്‍. എന്നാല്‍ന്നും പുതിയ ചില പാഠങ്ങള്‍ പഠിക്കുകയാണ് ചെന്‍. ചെന്നായ്ക്കളും ഇടയന്മാരും തമ്മിലുള്ള നിഗൂഢ ബന്ധത്തില്‍ ആകര്‍ഷിക്കപ്പെടുന്ന ചെന്‍ ഒരു ചെന്നായ്ക്കുഞ്ഞിനെ മെരുക്കാന്‍ ശ്രമിക്കുന്നു. 

5. മികച്ച വിദേശ ചിത്രത്തിനുള്ള ചൈനയുടെ ഈ വര്‍ഷത്തെ ഓസ്കാര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ട ചിത്രം അവസാന നിമിഷത്തില്‍ ഒഴിവാക്കപ്പെട്ടു. 38 മില്ല്യണ്‍ ഡോളറാണ് ഈ 3ഡി ചിത്രത്തിന്‍റെ ബഡ്ജറ്റ്.

6. ഏകദേശം മൂന്നു വര്‍ഷമാണ് സിനിമയുടെ ചിത്രീകരണ ജോലികള്‍ നീണ്ടത്. ചെന്നായ്ക്കളെ കുഞ്ഞു പ്രായത്തില്‍ തന്നെ പരിശീലിപ്പിച്ചെടുക്കേണ്ടതുകൊണ്ടായിരുന്നു ഈ കാല ദൈര്‍ഘ്യം.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍