UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി മരിച്ചു

ശനിയാഴ്ച പൊള്ളലേറ്റ യുവതി മരിച്ചത് ഇന്ന് രാവിലെ

നാദാപുരം പുറമേരിയില്‍ മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. കോഴിക്കോട് വെള്ളിയില്‍ സ്വദേശി ഷെമീന ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ശനിയാഴ്ചയാണ് ഷെമീനയ്ക്ക് പൊള്ളലേറ്റത്. പുറമേരിയില്‍ മന്ത്രവാദം നടത്തുന്ന നജ്മയയെന്ന യുവതിയുടെ വീട്ടില്‍ നടന്ന മന്ത്രവാദത്തിനിടെയാണ് സംഭവം. ഹോമകുണ്ഡത്തിലേക്ക് പെട്രോള്‍ ഒഴിക്കുന്നതിനിടെ ഷെമീനയുടെ വസ്ത്രത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഷെമീനയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

പുനര്‍വിവാഹം നടക്കാതിരുന്നതിനെ തുടര്‍ന്ന ഷെമീന തന്നെയാണ് നജ്മയയെ സമീപിച്ചത്. ഷെമീനയുടെ ബന്ധുക്കളാണ് പോലീസിനെ വിവരം അറിയിച്ചത്. നജ്മയയെ തിങ്കളാഴ്ച തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, ആയുധമോ മറ്റെന്തിങ്കിലും ഉപയോഗിച്ചോ മുറിവേല്‍പ്പിക്കന്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 12 വയസ്സുള്ള മകളെ ഉപയോഗിച്ചാണ് നജ്മയ മന്ത്രവാദം നടത്താറുള്ളതെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍