UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു

ആശുപത്രിയില്‍ ക്ലോസ്റ്റില്‍ പ്രസവിക്കുന്നത് സ്ഥിരം സംഭവമാണെന്ന മട്ടിലാണ് അധികൃതര്‍ പ്രതികരിച്ചതെന്ന്‌ ബന്ധുകള്‍

മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു. കാരശ്ശേരി സ്വദേശിനിയായ യുവതിയാണ് ക്ലോസറ്റില്‍ പ്രസവിച്ചത്. അമ്മയെയും കുഞ്ഞിനെയും ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

വെള്ളിയാഴ്ചയായിരുന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവവേദന വന്നപ്പോള്‍ നഴ്‌സുമാരെ അറിയിച്ചെങ്കിലും വേണ്ടത്ര പരിചരണം നല്‍കാന്‍ അവര്‍ തയാറായില്ലെന്നും ആശുപത്രിയുടെ അനാസ്ഥ മൂലമാണ് യുവതിക്ക് ക്ലോസറ്റില്‍ പ്രസവിക്കേണ്ടി വന്നതെന്നും ആരോപിച്ച് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും പട്ടികജാതി, ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

ആശുപത്രിയില്‍ ക്ലോസ്റ്റില്‍ പ്രസവിക്കുന്നത് സ്ഥിരം സംഭവമാണെന്ന മട്ടിലാണ് അധികൃതര്‍ പ്രതികരിച്ചതെന്നും ബന്ധുകള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍