UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മരുമകളെ പീഢിപ്പിച്ച ഭര്‍ത്താവിനെ ഭാര്യ വെടിവച്ചു കൊന്നു

പലതവണ അപേക്ഷിച്ചിട്ടും ചെവിക്കൊളാതിരുന്നതിനെ തുടര്‍ന്നായിരുന്നു കൊലപാതകം

പട്ടാളക്കാരനായ മകന്‍ ജോലി സ്ഥലത്തായിരിക്കുന്ന സമയത്ത് മരുമകളെ ലൈംഗികമായി പീഢിപ്പിച്ചിരുന്ന ഭര്‍ത്താവിനെ ഭാര്യ വെടിവച്ചു കൊന്നു. പാകിസ്താനിലാണ് സംഭവം.
ഖൈബര്‍ പഖ്തൂണ്‍ഖ്വായിലെ ഷാങ്ഗ്ല ഗ്രാമത്തിലാണ് ഭര്‍ത്താവിന്റെ ക്രൂരതയില്‍ നിന്നും മരുമകളെ രക്ഷിക്കാന്‍ ഭാര്യയ്ക്ക് കൊലയാളിയാകേണ്ടി വന്നത്. മധ്യവയസ്‌കനായ ഗുല്‍ബര്‍ ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ ബീഗം ബീബിയാണ് പ്രധാന പ്രതി.
കഴിഞ്ഞ മൂന്നുമാസമായി ഇയാള്‍ മരുമകളെ ലൈംഗികമായി പീഢിപ്പിക്കുകയാണെന്നും പലതവണ അപേക്ഷിച്ചിട്ടും കേള്‍ക്കാതെ വന്നതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നും ബീഗം ബീബി പൊലീസിനോടു പറഞ്ഞു.

പിതാവ് തന്റെ ഭാര്യയെ ഉപദ്രവിക്കുന്ന കാര്യം അറിയാമായിരുന്നുവെന്നും എന്നാല്‍ ഒരു മകന്‍ എന്ന നിലയില്‍ തനിക്ക് അയാളെ കൊല്ലാന്‍ കഴിയുമായിരുന്നില്ല. പക്ഷേ ഞാന്‍ തിരിച്ചു വന്നാല്‍ ഉടന്‍ വീട്ടില്‍ നിന്നും മാറി താമസിക്കുമെന്ന് അമ്മയോട് പറഞ്ഞരുന്നു; ബീഗം ബീബിയുടെ മകന്റെ വാക്കുകയാളി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പലതവണ താന്‍ അപേക്ഷിച്ചു നോക്കിയതാണെന്നും പക്ഷേ ബലാത്കരമായി മരുമകളെ ഉപദ്രവിച്ചുകൊണ്ടേയിരുന്നുവെന്നും കഴിഞ്ഞ മൂന്നുമാസത്തോളമായി ഇതു തുടരുകയാണെന്നും ബീഗം ബീബി പറയുന്നു. ഒടുവില്‍ കൊല്ലാന്‍ തീരുമാനിച്ചു. ഗുല്‍ബര്‍ ഖാന്‍ ഉറങ്ങി കിടക്കുന്ന സമയത്താണ് അയാളുടെ നെഞ്ചിലേക്ക് ബീഗം നിറയൊഴിച്ചത്. മരുമകളുടെ സഹായവും ബീഗത്തിനുണ്ടായിരുന്നു.

പൊലീസ് ബീഗത്തിനെയും മകനെയും ഭാര്യയേയും കൊലാപാതകത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു. കോടതി മൂന്നുപേരെയും ജുഡീഷ്യല്‍ കസ്റ്റഡയില്‍ വിട്ടിരിക്കുകയാണ്. പീഢനം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍