UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബംഗളൂരുവിന് വീണ്ടും നാണക്കേട്; ബുര്‍ക്കയിട്ടെത്തിയ സ്ത്രീയെ ബലാത്സംഗം ചെയ്തു; നാക്ക് കടിച്ചുമുറിച്ചു

പുതുവര്‍ഷ രാവില്‍ യുവതികള്‍ കൂട്ടമായി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ബംഗളൂരുവിന് വീണ്ടും നാണക്കേട്. ഇന്നലെ പുലര്‍ച്ചെ ബുര്‍ക്ക ധരിച്ചെത്തിയ ഒരു യുവതി ബലാത്സംഗം ചെയ്യപ്പെട്ടതാണ് ബംഗളൂരുവില്‍ നിന്നെത്തുന്ന ഒടുവിലത്തെ വാര്‍ത്ത. വടക്കന്‍ ബംഗളൂരുവിലെ കെ ജി ഹാലി മേഖലയിലാണ് സംഭവം.

യുവതിയെ പിന്തുടര്‍ന്ന് വന്ന യുവാവ് അവരെ തടഞ്ഞുനിര്‍ത്തി വലിച്ചിഴയ്ക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ബലാത്സംഗത്തിനിടെ അക്രമി യുവതിയുടെ നാക്ക് കടിച്ചുമുറിക്കുകയും ചെയ്തു. യുവതിയുടെ കൈകാലുകളിലും മറ്റും നിരവധി പരിക്കുകളുണ്ട്. തെരുവുനായ്ക്കള്‍ ബഹളമുണ്ടാക്കിയതോടെയാണ് അക്രമി പിന്‍വാങ്ങിയത്. നായ്ക്കളുടെ ബഹളം കേട്ട് ഓടിയടുത്ത നാട്ടുകാര്‍ യുവതിയെ അടുത്തുള്ള അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. പുതുവത്സര ദിവസത്തിന്റെ തലേന്ന് യുവതികള്‍ കൂട്ടമായി ആക്രമിക്കപ്പെട്ടപ്പോള്‍ യൂറോപ്യന്‍ ശൈലിയിലുള്ള വസ്ത്രധാരണമാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് കാരണമെന്ന് പലയിടത്തു നിന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ ബുര്‍ക്ക ധരിച്ചെത്തിയ യുവതിക്ക് നേരെയും ആക്രമണമുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍