UPDATES

സൗമ്യയെ കൊലപ്പെടുത്തിയത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നെന്ന് പൊലീസ്

അജാസിനെ കൂടുതല്‍ ചോദ്യം ചെയ്യും

മൂവാറ്റുപുഴയില്‍ പൊലിസ് ഉദ്യോഗസ്ഥയെ ചുട്ടുകൊലപ്പെടുത്തിയത് പിന്നില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വൈരാഗ്യമെന്ന സൂചന. സിവില്‍ പൊലീസ് ഉദ്യോഗസ്ഥയെ സൗമ്യയെ അജാസ് എന്ന പൊലീസുകാരന്‍ ഇന്നലെയാണ് വണ്ടിയിടിച്ചിട്ടതിന് ശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്.

ആക്രമണം നടത്തുന്നതിനിടെ പൊളളലേറ്റ അജാസ് ഇപ്പോള്‍ ചികില്‍സയിലാണ്. ഇയാളെ പ്രാഥമികമായി ചോദ്യം ചെയ്തപ്പോഴാണ് വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന സംശയം പൊലീസിന് ഉണ്ടായതെന്നാണ് സൂചന.

അജാസില്‍നിന്നും വാങ്ങിയ പണം തിരികെ നല്‍കാന്‍ സൗമ്യ തീരുമാനിച്ചിരുന്നുവെന്നുമാണ് സൂചന. ഇതിനായി അമ്മയോടൊപ്പം അജാസിനെ കണ്ടിരുന്നുവെന്നും എന്നാല്‍ പണം തിരികെ വാങ്ങാന്‍ അയാള്‍ കൂട്ടാക്കിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പണം സ്വീകരിക്കാതെ വിവാഹ അഭ്യര്‍ത്ഥന നടത്തുകയാണ് അജാസ് ചെയ്തത്. ഇത് നിരസിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നത്.

ഇവര്‍ തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ പൊലീസ് പരിശോധിക്കുകയാണ്.
അജാസുമായി സൗമ്യയ്ക്ക് സൗഹൃദം ഉണ്ടായിരുന്നുവെന്ന് നേരത്തെ പൊലീസിന് വ്യക്തമായിരുന്നു.
അതിനിടെ അജാസ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ടെന്ന് മകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസാണെന്ന് സൗമ്യ പറഞ്ഞതായാണ് മകന്‍ പറഞ്ഞത്. ‘പണത്തിന്റെ കാര്യമാണ് അയാള്‍ പറഞ്ഞത്.’ ഫോണില്‍തന്നെ വിളിക്കരുതെന്ന് സൗമ്യ പറയുന്നത് കേട്ടിരുതെന്നുമാണ് മകന്‍ പറഞ്ഞത്.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസായിരിക്കുമെന്ന സൗമ്യ പറഞ്ഞിരുന്നതായും ഇക്കാര്യം പൊലീസിനോട് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മകന്‍ വെളിപ്പെടുത്തി. ഇന്നലെ വൈകിട്ടാണ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ പൊലീസ് ഉദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കുത്തുകയും പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്തത്.

Read More: കുറഞ്ഞ കൂലിയില്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നവരെ അടിച്ചോടിക്കും, തെരുവില്‍ നില്‍ക്കരുതെന്ന് ബോര്‍ഡും സ്ഥാപിച്ചു; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ പെരുമ്പാവൂര്‍- മൂവാറ്റുപുഴയില്‍ നടക്കുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍