UPDATES

വായിച്ചോ‌

സെല്‍ഫിയെടുക്കുന്നതിനിടെ അറുപത് അടി താഴ്ചയിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

നിയന്ത്രണമേഖലയായ ഇവിടേക്ക് മുന്നറിയിപ്പ് വകവയ്ക്കാതെ യുവതി കയറുകയായിരുന്നെന്ന് പോലീസ് അറിയിച്ചു

കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ പാലത്തിന് മുകളില്‍ നിന്നും സെല്‍ഫിയെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി അറുപത് അടി താഴ്ചയിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. കാലിഫോര്‍ണിയയിലെ പ്ലേസര്‍ കണ്‍ട്രിയിലുള്ള ഫോര്‍സ്തില്‍ പാലത്തിലാണ് അപകടമുണ്ടായത്. നിയന്ത്രണമേഖലയായ ഇവിടേക്ക് മുന്നറിയിപ്പ് വകവയ്ക്കാതെ യുവതി കയറുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

730 അടി ഉയരമുള്ള ഭാഗത്താണ് യുവതി നിന്നിരുന്നത്. യുവതിയുടെ ജീവന്‍ തിരിച്ചുകിട്ടിയത് തന്നെ ഭാഗ്യമാണെന്ന് പ്ലേസര്‍ കണ്‍ട്രി പോലീസ് മേധാവി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ആറംഗ സംഘത്തിനൊപ്പം ഉല്ലാസയാത്രയ്‌ക്കെത്തിയ യുവതിയാണ് അപകടത്തില്‍പ്പെട്ടത്. സെല്‍ഫിയെടുക്കുന്നതിനിടെ കാല് തെന്നിയ ഇവര്‍ പിന്നിലേക്ക് വീഴുകയായിരുന്നു. വീഴ്ചയെ തുടര്‍ന്ന് ബോധരഹിതയായ ഇവരുടെ അസ്ഥികള്‍ക്ക് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയ വേണ്ടി വന്നു.

പോലീസിന്റെ മുന്നറിയിപ്പുണ്ടെങ്കിലും നിരവധി പേരാണ് ഇവിടെ നിന്ന് സെല്‍ഫിയെടുത്ത് സമൂഹമാധ്യമങ്ങളില്‍ ഇടുന്നത്. ക്യാറ്റ് വാക്കിലൂടെ മാത്രം നടക്കാന്‍ സാധിക്കുന്ന ഇവിടേക്ക് കയറിയാല്‍ അറസ്റ്റ് ചെയ്യുമെന്നുള്ള പോലീസ് മുന്നറിയിപ്പ് ലംഘിച്ചാണ് പലരും ഇവിടെ കയറുന്നത്.

കൂടുതല്‍ വായനയ്ക്ക്‌ : https://goo.gl/gbqUka

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍