UPDATES

എഡിറ്റര്‍

മരിച്ചതറിയാതെ മകന്റെ മൃതദേഹത്തോടൊപ്പം അമ്മ കഴിഞ്ഞത് നാലു ദിവസം

60 വയസ്സുള്ള സ്ത്രീ തന്റെ മകന്റെ മൃതദേഹവുമായി വീടിനുള്ളില്‍ കഴിഞ്ഞത് നാലു ദിവസത്തോളം. ഡല്‍ഹിയിലെ കാലി ബാരി മാര്‍ഗിലാണ് സംഭവം. രാംദുലാരിയും മകന്‍ കപിലും (32) കേന്ദ്ര സര്‍ക്കാരിന്റെ ഫ്ലാറ്റിലാണ് താമസം. രാംദുലാരിയുടെ ഭര്‍ത്താവിനു റയില്‍വേയിലായിരുന്നു ജോലിയെങ്കിലും ഒരു വര്‍ഷം മുന്‍പ് മരിച്ചുപോയി. ബാക്കിയുള്ള മൂന്നു പെണ്മക്കളുടെയും വിവാഹം കഴിഞ്ഞ് മാറി താമസിച്ചു വരികയായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെ ഫ്ലാറ്റില്‍ നിന്നും അസഹ്യമായ ഗന്ധം വമിക്കുന്നതു ശ്രദ്ധയില്‍ പെട്ട അയല്‍വാസികളാണ് മക്കളെ വിവരമറിയിച്ചത്. തുടര്‍ന്ന്‍ പോലീസ് എത്തിയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചത്. ഭര്‍ത്താവിന്റെ മരണത്തിനു ശേഷം ചെറിയ മാനസിക പ്രശ്നത്തിനടിമയാണ് രാംദുലാരി എന്നാണ് ബന്ധുക്കളുടെ ഭാഷ്യം. മകന്‍ ഉറങ്ങുകയാണെന്ന് വിചാരിച്ചു എന്നും അതിനാല്‍ വിളിച്ചുണര്‍ത്തിയില്ല എന്നുമാണ് രാംദുലാരി പോലീസിനോട്‌ പറഞ്ഞത്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/U3yDYt

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍