UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാരാഷ്ട്രയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി

പുനെയില്‍ ഐടി പ്രൊഫഷണലായ അന്താരാ ദാസിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്

മഹാരാഷ്ട്രയില്‍ 23-കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. പുനെയില്‍ ഐടി പ്രൊഫഷണലായ അന്താരാ ദാസിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ അന്താരാ, ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം നടന്നത്. വെള്ളിയാഴ്ച രാത്രി എട്ടു മണിക്കായിരുന്നു സംഭവം. യുവതിയുടെ പണമോ ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമായി കണക്കാക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് പോലീസ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അന്താരാ ജോലി കഴിഞ്ഞ് മടങ്ങുവാന്‍ ഓഫീസ് വാഹനം ഉപയോഗിച്ചിരുന്നില്ലെന്നും താമസസ്ഥലത്തേക്ക് ഓട്ടോയിലാണ് സഞ്ചരിച്ചിരുന്നതെന്നും പോലീസ് പറയുന്നു. യുവതിയെ ഒരു അജ്ഞാതന്‍ തലക്ക് അടിക്കുന്നതും രക്ഷപ്പെടാന്‍ യുവതി റോഡിലൂടെ ഓടുന്നതു കണ്ടെന്നും മൊട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്ത ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. റോഡില്‍ പരിക്കേറ്റു കെടന്ന യുവതിയെ ഇയാള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനുമുമ്പ് മരണമടയുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍