UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീകളെ ആരാധന സ്ഥലത്ത് പ്രവേശിക്കുന്നതില്‍ നിന്ന് നിയമം തടയുന്നില്ലെന്ന് കോടതി

അഴിമുഖം പ്രതിനിധി

ആരാധനാ സ്ഥലത്ത് പ്രവേശിക്കുന്നതില്‍ നിന്നും ഒരു നിയമവും സ്ത്രീയെ വില്കകുന്നില്ലെന്ന് ബോംബേ ഹൈക്കോടതി അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിലെ ശനി ശിങ്കാനപ്പൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയിരിക്കുന്ന സ്ഥലത്ത് പ്രവേശിക്കാന്‍ സ്ത്രീകളെ അനുവദിക്കാത്തതിനെ ചോദ്യം ചെയ്ത് വിദ്യാ ബാല്‍, നിലിമ വര്‍ത്ത എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കാനാകില്ലെന്നും ആരാധന സ്ഥലത്ത് സ്ത്രീകള്‍ക്ക് തുല്യ പരിഗണന നല്‍കണമെന്നും കോടതി പറഞ്ഞു. പുരുഷന് പോകാവുന്നയിടത്തൊക്കെ സ്ത്രീക്കും പോകാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളെ വിലക്കിയിരിക്കുന്നത് ലിംഗാസമത്വം പ്രോത്സാഹിപ്പിക്കുകയാണെന്നും ഒരു പൗരന്റെ മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.

ശനി ക്ഷേത്ര വിഷയത്തില്‍ രണ്ടു ദിവസത്തിനകം അഭിപ്രായം അറിയിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍