UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭാര്യയെ നായയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവ് അറസ്റ്റില്‍

പരാതിയെ തുടര്‍ന്നു ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

നായയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. കര്‍ണാടകയിലെ ബെലഗാവി സ്വദേശിയായ 25 കാരിയാണു ഭര്‍ത്താവിന്റെ വിചിത്രസ്വഭാവത്തിനെതിരേ കടകോല്‍ പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഒരു ട്രക് ഡ്രൈവര്‍ ആണെന്നു പറയുന്നു. പേരുവിവരങ്ങള്‍ പുറത്തുവിട്ടില്ല. ഇയാള്‍ക്ക് മാനസികപ്രശ്‌നം ഉണ്ടെന്നും പൊലീസ് പറയുന്നു.

ഗുരുതരമായ ലൈംഗികവൈകൃതങ്ങള്‍ക്ക് അടിമയാണു തന്റെ ഭര്‍ത്താവെന്നു യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. മൈബൈല്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണുകയും രാത്രിസമയത്ത് താന്‍ കണ്ട വീഡിയോയിലെ രംഗങ്ങള്‍ അഭിനയിച്ചു കാണിക്കാന്‍ തന്നെ നിര്‍ബന്ധിക്കുമെന്നും യുവതി പറയുന്നു. ഇത്തരം വൈകൃതങ്ങളുടെ ഭാഗമായാണു നായയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിക്കുന്നതില്‍ എത്തിയതെന്നും യുവതി പറയുന്നു. പറയുന്നകാര്യങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ വീട്ടില്‍ നിന്നും പുറത്താക്കുമെന്ന ഭീഷണിയായിരുന്നു തനിക്കെതിരേ മുഴക്കിയിരുന്നത്.

ഈ മാസം 20 നാണു ഭര്‍ത്താവ് ഒരു നായയുമായി വീട്ടിലേക്കു വന്നത്. സമയം രാത്രി പത്തരയോടടുത്തിരുന്നു. നിനക്ക് ഈ വീട്ടില്‍ നില്‍ക്കണമെങ്കില്‍ നായയ്‌ക്കൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണം എന്നായിരുന്നു ഭര്‍ത്താവിന്റെ ഭീഷണി. ഇതിനായി തന്നെ ഒരുപാടു നിര്‍ബന്ധിച്ചു-യുവതി പറയുന്നു.

ഏഴുവര്‍ഷം കഴിഞ്ഞിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. മൂന്നുകുട്ടികളാണ് ഇവര്‍ക്ക്. ഭര്‍ത്താവ് തന്നെ മാനസികമായും ശാരീരികമായും നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്നും വീട്ടില്‍ നിന്നും ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതുകൊണ്ട് താന്‍ ഇതുവരെ പരാതി നല്‍കാതിരുന്നത്. എന്നാല്‍ നായയുമായി ബന്ധപ്പെടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു തന്നെയും മക്കളെയും വീട്ടില്‍ നിന്നും ഇറക്കി വിട്ടതോടെയാണു പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും യുവതി പറയുന്നു.
മാര്‍ച്ച് 25 നു യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത അവരുടെ ഭര്‍ത്താവിനെതിരേ വിവിധ വകുപ്പുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് പരാമവധി ശിക്ഷ വാങ്ങി നല്‍കാന്‍ ശ്രമിക്കുമെന്നും പൊലീസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍