UPDATES

ട്രെന്‍ഡിങ്ങ്

സംഘടന ഇപ്പോഴും പൂര്‍ണ രൂപത്തില്‍ ആയിട്ടില്ല;മുഖ്യമന്ത്രിയെ കണ്ടതിന്റെ കാരണം വ്യക്തമാക്കി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്

സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങളും വിവേചനങ്ങളും ഈ മേഖലയില്‍ ഇടതടവില്ലാതെ സംഭവിക്കുന്നുണ്ട്

മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെതിരേ ചില കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്ന സാഹചര്യത്തില്‍ സംഘടയെക്കുറിച്ചും മുഖ്യമന്ത്രിയെ കാണാനുണ്ടായ അടിയന്തര സാഹചര്യത്തെക്കുറിച്ചും വ്യക്തമാക്കി ഡബ്ല്യുസിസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സമാനമായ ആശയങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്ന, പ്രശ്‌നങ്ങള്‍ക്ക് ജനാധിപത്യ രീതിയില്‍ പരിഹാരം തേടണമെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം സ്ത്രീകള്‍ പരസ്പരം സംസാരിക്കുകയും ഇത്തരമൊരു കൂട്ടായ്മ രൂപീകരിക്കണം എന്നാവശ്യത്തിലേക്ക് എത്തുകയുമായിരുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ത്രീകളുമായി ആശയവിനിമയം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രിയെ കാണാനും ഞങ്ങളുടെ ചില ആശങ്കകള്‍ അദ്ദേഹത്തെ അറിയിക്കാനും തീരുമാനിച്ചത് സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങളും വിവേചനങ്ങളും ഈ മേഖലയില്‍ ഇടതടവില്ലാതെ സംഭവിക്കുന്നുണ്ട് എന്ന തിരിച്ചറിവിലാണ്. സര്‍ക്കാരിന്റെ സത്വര ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരികയും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവുകയും ചെയ്യുക അടിയന്തിര പ്രാധാന്യമുള്ള സംഗതിയായിരുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്.

ഡബ്ല്യുസിസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മലയാള സിനിമയില്‍ പുതുതായി രൂപീകരിക്കപ്പെട്ട പെണ്‍കൂട്ടായ്മക്ക് കേരളം നല്ലിയ സ്വീകരണത്തിന് എല്ലാവിധ നന്ദിയും അറിയിക്കുന്നു. വിമണ്‍ ഇന്‍ സിനിമാ കളകറ്റീവ് എന്ന പേരില്‍ അറിയപ്പെടുന്ന ഇപ്പോഴും ഒരു പൂര്‍ണ സംഘടനാ രൂപത്തിലേക്ക് എത്തിയിട്ടില്ല. സമാനമായ ആശയങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്ന, പ്രശ്‌നങ്ങള്‍ക്ക് ജനാധിപത്യ രീതിയില്‍ പരിഹാരം തേടണമെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം സ്ത്രീകള്‍ പരസ്പരം സംസാരിക്കുകയും ഇത്തരമൊരു കൂട്ടായ്മ രൂപീകരിക്കണം എന്നാവശ്യത്തിലേക്ക് എത്തുകയുമായിരുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ത്രീകളുമായി ആശയവിനിമയം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രിയെ കാണാനും ഞങ്ങളുടെ ചില ആശങ്കകള്‍ അദ്ദേഹത്തെ അറിയിക്കാനും തീരുമാനിച്ചത് സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങളും വിവേചനങ്ങളും ഈ മേഖലയില്‍ ഇടതടവില്ലാതെ സംഭവിക്കുന്നുണ്ട് എന്ന തിരിച്ചറിവിലാണ്. സര്‍ക്കാരിന്റെ സത്വര ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരികയും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവുകയും ചെയ്യുക അടിയന്തിര പ്രാധാന്യമുള്ള സംഗതിയായിരുന്നു.’ ഈ കൂട്ടായ്മയുടെ കീഴില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പെയ്ന്‍ അടക്കമുള്ള കാര്യങ്ങള്‍ അധികം താമസിയാതെ തുടങ്ങും. ജനറല്‍ ബോഡി മീറ്റിംഗും കാര്യപരിപാടികള്‍ വിശദീകരിക്കലും തുടര്‍ന്നുണ്ടാകും. ഈ മേഖലയില്‍ ഞങ്ങള്‍ക്ക് മുമ്പേ നടന്നവരെ ചേര്‍ത്തു പിടിച്ചുളള ഒരു നേതൃനിരയും രൂപീകൃതമാകാനിരിക്കുന്നു. സിനിമയുടെ പുതിയൊരു ഭാഷയും സംസ്‌കാരവും സൃഷ്ടിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്നറിയിക്കുന്നതോടൊപ്പം ലിംഗനീതിയിലും ജനാധിപത്യ സംവാദങ്ങളിലും ഇടപെടലുകളിലും വിശ്വസിക്കന്ന ഏവരും WCC യുടെ സുഹൃദ് സംഘത്തിലുണ്ടാകും എന്ന് കരുതട്ടെ. ഈ കൂട്ടായ്മയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് .സിനിമയെ സ്‌നേഹിക്കുന്ന ഏവരുടെയും പിന്തുണയും പ്രോത്സാഹനവും ആവശ്യമാണ്. ഒപ്പമുണ്ടാകും എന്ന പ്രതീക്ഷയോടെ WCC.

നേരത്തെ ഭാഗ്യലക്ഷ്മി, പാര്‍വതി എന്നിവര്‍ സംഘടയില്‍ തങ്ങളെ ഉള്‍പ്പെടുത്താതിരുന്നതിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. ഏതെങ്കിലും രാഷ്ട്രീയത്തിന്റെ പുറത്തായിരിക്കാം തങ്ങളെ അകറ്റിനിര്‍ത്തിയതെന്ന തരത്തിലുള്ള പ്രതികരണമാണ് ഭാഗ്യലക്ഷ്മിയുടെയും പാര്‍വതിയുടെയും ഭാഗത്തു നിന്നും ഉണ്ടായത്. ഡബ്യുസിസിയുടെ കുറിപ്പില്‍ ഇരുവരുടെയും പേര് എടുത്തു പറയുന്നില്ലെങ്കില്‍ പോലും സംഘടനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പൊതുവായ കാര്യങ്ങള്‍ ആലോചിച്ചുവരുന്നേയുള്ളൂ എന്ന വിശദീകരണം ഇവര്‍ക്കുള്ള മറുപടിയായും കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍