UPDATES

മാല പിടിച്ചു പറിച്ച കുരങ്ങനെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി യുപിയില്‍ ഒരു സ്ത്രീ

ജി.എല്‍ വര്‍ഗീസ് 

പോലീസുകാരെന്നു പറേന്നതു കള്ളന്മാരെ ഉന്മൂലനാശം വരുത്താനാണെന്നാണ് പൊതുവേയുള്ള വെപ്പ്. കള്ളന്‍ എന്നു കേട്ടാല്‍ അപ്പോള്‍ തന്നെ പോലീസ് ബല്‍റ്റ് മുറുക്കി, തൊപ്പി തലയിലെടുത്തു വച്ച് കര്‍മ്മോത്സുകരാകും. പക്ഷേ, ഉത്തര്‍പ്രദേശ് പോലീസ് ഇപ്പോള്‍ പുലിവാല് പിടിച്ച നായരെ പോലെ നില്‍ക്കുകയാണ്. കാരണം ഇവിടെ വാലു കാണിച്ചു നില്‍ക്കുന്നതു കുരങ്ങാണ്. അതും പെരും കള്ളന്‍.
ഉത്തര്‍പ്രദേശിലെ നസിറാബാദ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം. കൗസലപുരി സ്വദേശിനിയായ ഉര്‍മ്മിള സക്‌സേന ക്ഷേത്രത്തില്‍ തൊഴാന്‍ പോകുന്നതിനിടെ അവരുടെ സ്വര്‍ണമാല കുരങ്ങന്‍ പിടിച്ചു പറിച്ചു. സംഭവത്തെ കുറിച്ച് അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനോടു ഉര്‍മ്മിള സക്‌സേന കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, പോലീസ് അതിനു തയാറായില്ല.

കൊള്ളക്കാര്‍ പിടിച്ചുപറിച്ചതാണെങ്കില്‍ പോലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറാകാത്ത യുപി പോലീസിനു മുന്നില്‍ നിന്നു സക്‌സേന ഒരടി പോലും പിന്നോട്ടുവെച്ചില്ല. ഒരു മനുഷ്യനാണെങ്കില്‍ അവരുടെ പേരിലോ അതുമല്ലെങ്കില്‍ അറിയാത്തവരാണെങ്കില്‍ അജ്ഞാതരെന്ന പേരിലോ കേസെടുക്കുന്ന പോലീസിന് മാല പൊട്ടിക്കല്‍ വീരന്‍ കുരങ്ങന്റെ പേരില്‍ കേസെടുക്കാന്‍ എന്താണ് മടിയെന്നാണ് അവരുടെ ചോദ്യം. അതേസമയം, നിയമം വിട്ട് ഒരു പടി പോലും കയറാത്ത പോലീസ് ഈ കേസ് നഗരസഭയെ ഏല്‍പ്പിച്ച് തടയൂരാനുള്ള ശ്രമത്തിലാണത്രേ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍