UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വസ്ത്രധാരണവും പെരുമാറ്റവും കൊണ്ട് സ്ത്രീകള്‍ പീഡനങ്ങള്‍ ക്ഷണിച്ചു വരുത്തുന്നുവെന്നു ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഒരു വര്‍ക് ഷോപ്പില്‍ പങ്കെടുത്ത 46 ശതമാനം ഉദ്യോഗസ്ഥരും ഈ അഭിപ്രായമാണ് പറഞ്ഞത്

സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍ക്കും അപമാനത്തിനും കാരണം സ്ത്രീകള്‍ തന്നെയാണെന്നു റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ജയ്പൂരില്‍ ഒരുക്കിയ വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്ത ആര്‍പിഎഫ് ഉദ്യോഗസ്ഥരില്‍ 46 ശതമാനം പേരും സത്രീകളുടെ മേലാണു പഴിചാരിയത്. വസ്ത്രധാരണം കൊണ്ടും പ്രകോപനകരമായ പെരുമാറ്റംകൊണ്ടും സ്ത്രീകള്‍ തന്നെയാണ് അവര്‍ക്കുനേരെയുള്ള പീഡനം ക്ഷണിച്ചു വരുത്തുന്നതെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. പുരുഷന്മാരോട് പ്രകോപനപരമായാണ് സ്ത്രീകള്‍ പെരുമാറുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കദം ബദാതെ ചലോ കാമ്പയിന്റെ ഭാഗമായി പാര്‍ട്ടിസിപ്പേറ്ററി റിസര്‍ച്ച് ഇന്‍ ഏഷ്യ(പിആര്‍ഐഎ) ആണു വര്‍ക് ഷോപ്പ് സംഘടിപ്പിച്ചത്. ട്രെയിനില്‍ യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തന്നെ സഹപ്രവര്‍ത്തകരായ സ്ത്രീകളോടുള്ള ഇടപെടലില്‍ മാറ്റം വരുത്താന്‍ പുരുഷന്മാരായ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും വര്‍ക് ഷോപ്പില്‍ പിആര്‍ ഐഎ പ്രതിനിധികള്‍ ആര്‍പിഎപ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ മനോഭാവം പരിശോധിച്ചതില്‍ നിന്നും ചില രസകരമായ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞെന്നാണു പിആര്‍ ഐഎയുടെ സീനിയര്‍ പ്രോഗ്രാം ഓഫിസര്‍ നിവേദിത സിംഗ് പറഞ്ഞത്. സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ എളുപ്പത്തില്‍ കരയാന്‍ സാധിക്കുമെന്നാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറയുന്നത്, ചിലര്‍ പറയുന്നത്, പുരുഷന്മാരെക്കാള്‍ ശബ്ദമുയര്‍ത്തി സംസാരിക്കാനും സ്ത്രീകള്‍ക്ക് കഴിയുമെന്നാണ്; നിവേദിത സിംഗ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ് ദി ഹിന്ദുവിനോടു പറയുന്നു. വര്‍ക് ഷോപ്പില്‍ പങ്കെടുത്ത 70 ശതമാനം പേരും സമ്മതിക്കുന്ന ഒരു കാര്യം ഭാര്യക്കും ഭര്‍തത്താവിനും ഇടയില്‍ നടക്കുന്ന തികച്ചും വ്യക്തിപരമായ വഴക്കില്‍ പോലും പുറത്തു നിന്നുള്ള ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ടെന്നാണ്. മാതാപിതാക്കള്‍ക്കിടയിലെ വഴക്ക് കുട്ടികളെ ബാധിക്കുന്നതായും വീട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതായും സമൂഹത്തിനു തന്നെ അതു ദോഷകരമായി ബാധിക്കുമെന്നും വര്‍ക് ഷോപ്പില്‍ ഇവര്‍ സമ്മതിച്ചതായും നിവേദിത സിംഗ് പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍