UPDATES

റിപ്പോര്‍ട്ടിംഗിനിടയില്‍ വനിത മാധ്യമപ്രവര്‍ത്തകയെ പൊലീസുകാരന്‍ കരണത്തടിച്ചു

അഴിമുഖം പ്രതിനിധി

ഒരു പാകിസ്താനി വനിത ചാനല്‍ റിപ്പോര്‍ട്ടറെ സുരക്ഷ ഉദ്യോഗസ്ഥന്‍ തല്ലുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. കറാച്ചിയിലാണ് സംഭവം. കെ-21 എന്ന സ്വകാര്യ ചാനലിന്റെ റിപ്പോര്‍ട്ടര്‍ സയ്മ കന്‍വാലിനാണ് മര്‍ദ്ദനമേറ്റത്.

കറാച്ചിയിലെ നദ്‌റ രജിസ്‌ട്രേഷന്‍ ഓഫിസില്‍ നിന്നും പൗരന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു നയ്മ. ഈ സമയം ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫ്രണ്ടിയര്‍ കോണ്‍സ്റ്റബുലറി(എഫ് സി)യിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നയ്മയേയും കാമറമാനെയും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഈ പൊലീസുകാരനു നേരെ കാമറ തിരിച്ചു, തങ്ങളെ തടയാന്‍ പൊലീസ് ശ്രമിക്കുന്നൂവെന്ന കാര്യം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സയ്മ തന്റെ റിപ്പോര്‍ട്ടിംഗ് തുടര്‍ന്നതോടെയാണ് കുപിതനായ പൊലീസ് ഉദ്യോഗസ്ഥന്‍ വനിത മാധ്യമപ്രവര്‍ത്തകയുടെ മുഖത്തടിച്ചത്. നിരവധി ആളുകളുടെ മുമ്പില്‍വച്ചായിരുന്നു ഈ മര്‍ദ്ദനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍