UPDATES

യുവതികള്‍ പമ്പയില്‍ കുളിക്കരുതെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

അഴിമുഖം പ്രതിനിധി

യുവതികള്‍ പുണ്യനദിയായ പമ്പയില്‍ കുളിക്കരുതെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  പ്രയാര്‍ ഗോപാലകൃഷ്ണന്‍. ചില അയ്യപ്പഭക്തമാരോടൊപ്പം കുടുംബാംഗങ്ങളായ യുവതികളും പമ്പ വരെ എത്താറുണ്ട്. ഇതിനെ തുടര്‍ന്ന് വ്രതശുദ്ധിയോടെ പമ്പയിലെത്തുന്ന മറ്റ് അയ്യപ്പന്‍മാര്‍ പരാതി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പ്രയാറിന്റെ പുതിയ പ്രസ്താവന വന്നിരിക്കുന്നത്.

ശബരിമല യാത്ര ഒരു വിനോദയാത്രയല്ലെന്നും നാല്‍പ്പത്തിയൊന്ന് ദിവസത്തെ കഠിനവ്രതത്തോട് കൂടിയെ ശബരിമല കയറാവൂയെന്നും പ്രയാര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡില്‍ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ വരുത്തും. സ്ഥലമാറ്റം, നിയമനം, സാധനങ്ങള്‍ വാങ്ങല്‍. മരാമത്ത് തുടങ്ങിയവയ്ക്കായി പ്രത്യേക കമ്മിറ്റികള്‍ രൂപികരിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും പ്രയാര്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍