UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീ സുരക്ഷ: സര്‍ക്കാരുകള്‍ക്ക് ഉണരാന്‍ എന്നും ഡല്‍ഹി കൂട്ടബലാത്സംഗം ആവര്‍ത്തിക്കണമോ? സ്ത്രീ സുരക്ഷ: സര്‍ക്കാരുകള്‍ ഉണരാന്‍ ഇനിയും ‘ഡല്‍ഹി കൂട്ടബലാത്സംഗം’ ആവര്‍ത്തിക്കണമോ?

Avatar

ജി.എല്‍. വര്‍ഗീസ്

സ്ത്രീകള്‍ ലെഗിന്‍സ് ഇട്ടോണ്ടു നടക്കാനാവുമോ, തുണിയുരിഞ്ഞ് പാട്ടുപാടാനാവുമോ… ഇതൊക്കെ മാത്രമാണ് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെന്നാണ് സോഷ്യല്‍ മീഡിയയിലെ സ്റ്റാറ്റസ് തൊഴിലാളികളുടെയും പ്രതികരണ ബുദ്ധിജീവികളുടെയും എല്ലാ ദിവസത്തേയും കണ്ടെത്തലുകള്‍. രാജ്യത്തെ സ്ത്രീകള്‍ക്ക് സൈ്വരമായി സഞ്ചരിക്കാനാകുന്നുണ്ടോ ജീവിക്കാന്‍ കഴിയുന്നുണ്ടോ എന്നൊന്നും ഈ സ്റ്റാറ്റസുകാര്‍ നോക്കാറില്ല. മാങ്ങ പറിക്കാന്‍ സമ്മതിക്കാത്തതിനു പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടിക്കൊല്ലുക, ഖാപ്പ് പഞ്ചായത്തു നിര്‍ദേശം അനുസരിക്കാത്തതിനു സ്ത്രീകളെ ബലാത്സംഗം ചെയ്യുക, വയോവൃദ്ധയെ പോലും നഗ്‌നയാക്കി തെരുവിലൂടെ വലിച്ചിഴയ്ക്കുക തുടങ്ങിയ നരാധമ പ്രവര്‍ത്തകള്‍ക്കെതിരേ എന്തുകൊണ്ടാണ് ശബ്ദമുയരാത്തത്? രാജ്യത്തെ സ്ത്രീകള്‍ക്കു സുരക്ഷിതത്വം ഉറപ്പാക്കാനാവുന്നില്ലെന്നു വ്യാകുലപ്പെടുന്ന സര്‍ക്കാരുകള്‍ എന്തുകൊണ്ടാണ് ഒരു സ്ത്രീപീഡന കേസില്‍ പോലും മാതൃകാപരമായി ശിക്ഷ വാങ്ങിക്കൊടുക്കാനാവാത്തത്? സര്‍ക്കാരുകള്‍ക്ക് ഉണരാന്‍ എന്നും ഡല്‍ഹി കൂട്ടബലാത്സംഗം ആവര്‍ത്തിക്കപ്പെടണമെന്നാണോ?

രാഷ്ട്രപതി ഭവന്‍ വരെ പിടിച്ചു കുലുക്കിയ സമരമായിരുന്നു ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തെ തുടര്‍ന്നുണ്ടായത്. അതിനു ശേഷം ഇന്ത്യയില്‍ അത്ര വലിയ ഒരു സമരമുണ്ടായിട്ടില്ല. ഡല്‍ഹിയിലെ ജനകീയ മുന്നേറ്റത്തിന്റെ ക്രഡിറ്റും അനന്തര ഫലങ്ങളും നേട്ടങ്ങളാക്കിയ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന ഇപ്പോഴും രാജ്യതലസ്ഥാനത്തെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും പണ്ടത്തേക്കാള്‍ പിന്നിലാണ് അവസ്ഥയെന്നും ഡല്‍ഹിയിലെ സംഭവങ്ങള്‍ വെളിവാക്കുന്നു.

സിനിമ കണ്ടു വീട്ടിലേക്കു മടങ്ങിയ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ നഗരത്തിലൂടെ ഓടിയ ബസിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്യുകയും കമ്പികൊണ്ട് ആന്തരകാവയവങ്ങള്‍ വരെ നശിപ്പിച്ച് റോഡിലേക്കു വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവമുണ്ടായത് 2012ലായിരുന്നു. രാജ്യത്തിന്റെ മനസാക്ഷി തകര്‍ന്ന ആ സംഭവത്തില്‍ പ്രതിഷേധിച്ച് ഓരോ സ്ത്രീയുടെയും സുരക്ഷയ്ക്കു വേണ്ടി അധികാര സ്ഥാനത്തേക്കു പാഞ്ഞടുത്തത് ഒരു പാര്‍ട്ടിയും ഒരു നേതാവും ആഹ്വാനം ചെയ്തിട്ടായിരുന്നില്ല. രാഷ്ട്രപതി ഭവന്‍ മാത്രമല്ല, കേന്ദ്ര സെക്രട്ടറിയേറ്റും പാര്‍ലമെന്റും വരെ ജനങ്ങളുടെ പ്രതിഷേധ തീയില്‍ വെറുങ്ങലിച്ചു നിന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയമങ്ങള്‍ പരിഷ്‌ക്കരിച്ചതൊഴിച്ചാല്‍ ജനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്യാന്‍ കഴിഞ്ഞെന്നു വീണ്ടും വലിയ ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു.

ഡല്‍ഹിയില്‍ മാത്രമല്ല, രാജ്യത്തു തന്നെ കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടങ്ങിയതിനിടയാക്കിയ സംഭവമായിരുന്നു അത്. എന്നാല്‍, ആ വീഴ്ച മുതലാക്കി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബിജെപിയും (കേന്ദ്രത്തില്‍) ആം ആദ്മി പാര്‍ട്ടിയും (ഡല്‍ഹി സംസ്ഥാനം) സ്ത്രീകളെ സംരക്ഷിക്കാന്‍ എന്താണ് ചെയ്തത്. ഡല്‍ഹി കൂട്ടബലാത്സംഗത്തെ പോലെ അതിഭീകരമായതു സംഭവിച്ചില്ലെങ്കിലും അതിനു പിന്നാലെ രൂക്ഷമായ പ്രതിഷേധത്തിനിടയാക്കിയ സംഭവങ്ങളായിരുന്നു ഡല്‍ഹിയില്‍ ടാക്‌സി ഡ്രൈവര്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതും പഞ്ചാബില്‍ യാത്രക്കാരിയായ പെണ്‍കുട്ടിയെയും മാതാവിനെയും പീഡിപ്പിക്കാന്‍ ബസ് ജീവനക്കാര്‍ ശ്രമിച്ചതും. രണ്ടും കുറെ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കിയതു മാത്രമായിരുന്നു മിച്ചം.

വിവാദങ്ങളുണ്ടായതു കൊണ്ടു പോലും സ്ത്രീകളുടെ സുരക്ഷയ്ക്കായി ഒന്നും ചെയ്യുന്നില്ലെന്നതാണ് സുരക്ഷ ഉറപ്പാക്കേണ്ട ഡല്‍ഹി പോലീസിന്റെ റിപ്പോര്‍ട്ട് തന്നെ പറയുന്നത്. തെക്കന്‍ ഡല്‍ഹിയിലെ അതിസമ്പന്ന മേഖലയില്‍ മാത്രം ദിവസവും രണ്ട് സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നുവെന്നാണ് പോലീസ് പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഈവര്‍ഷം ജനുവരി ഒന്നു മുതല്‍ മെയ് 15 വരെയുളള കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലെ പ്രധാനപ്പെട്ട അഞ്ച് പൊലീസ് സ്റ്റേഷനുകളില്‍ 72 ബലാത്സംഗകേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതിസമ്പന്നര്‍ താമസിക്കുന്ന മേഖലകളിലാണ് ബലാത്സംഗങ്ങള്‍ കൂടുതല്‍. മാളവിയനഗറില്‍ 16ഉം വസന്ത് വിഹാറില്‍ 15ഉം ബലാത്സംഗകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വസന്ത്കുഞ്ച് നോര്‍ത്ത്, മെഹ്‌റോളി, നിഹല്‍ വിഹാര്‍ എന്നിവിടങ്ങളില്‍ 14 കേസുകള്‍ വീതമുണ്ട്. അപരിചിതര്‍ക്കു പുറമെ ബന്ധുക്കളാണ് കേസിലെ പ്രതികളെന്നും പോലീസ് പറയുന്നു.

ഈ കാലയളവില്‍ ലൈംഗികാതിക്രമവും വര്‍ധിച്ചു. പ്രധാനപ്പെട്ട അഞ്ച് പൊലീസ് സ്റ്റേഷനുകളില്‍ മാത്രം 225 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ വസന്ത് വിഹാറാണ് മുന്നില്‍. 66 കേസുകള്‍. മെഹ്‌റോളിയിലും ഡബ്രിയിലും 43 വീതം കേസുകളുണ്ട്. 2013 മുതല്‍ 2015 വരെയുളള കണക്കുകള്‍ പ്രകാരം ബലാത്സംഗവുമായി ബന്ധപ്പെട്ട് ഇതുവരെ 703 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലൈംഗീക അതിക്രമ കേസുകളാകട്ടെ 1707 ആയി ഉയര്‍ന്നു. ഹെല്‍പ് ലൈന്‍ നമ്പര്‍ ഉള്‍പ്പടെയുളള സംവിധാനങ്ങള്‍ പൊലീസ് നടപ്പാക്കിയിട്ടും രാജ്യതലസ്ഥാനത്തെ സ്ത്രീകള്‍ക്ക് ജീവനുറപ്പിച്ച് നടക്കാനും ജീവിക്കാനുമാവില്ല എന്നതാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്. അപ്പോള്‍ ഇന്ത്യയിലെ സ്ത്രീകള്‍ സൈ്വര്യമായി ജീവിക്കാന്‍ എവിടെ പോകേണ്ടി വരും?

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ജി എല്‍ വര്‍ഗീസ്

സ്ത്രീകള്‍ ലെഗിന്‍സ് ഇട്ടോണ്ടു നടക്കാനാവുമോ, തുണിയുരിഞ്ഞ് പാട്ടുപാടാനാവുമോ… ഇതൊക്കെ മാത്രമാണ് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെന്നാണ് സോഷ്യല്‍ മീഡിയയിലെ സ്റ്റാറ്റസ് തൊഴിലാളികളുടെയും പ്രതികരണ ബുദ്ധിജീവികളുടെയും എല്ലാ ദിവസത്തേയും കണ്ടെത്തലുകള്‍. രാജ്യത്തെ സ്ത്രീകള്‍ക്ക് സ്വൈര്യമായി സഞ്ചരിക്കാനാകുന്നുണ്ടോ ജീവിക്കാന്‍ കഴിയുന്നുണ്ടോ എന്നൊന്നും ഈ സ്റ്റാറ്റസുകാര്‍ നോക്കാറില്ല. മാങ്ങ പറിക്കാന്‍ സമ്മതിക്കാത്തതിനു പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടിക്കൊല്ലുക, ഖാപ്പ് പഞ്ചായത്തു നിര്‍ദേശം അനുസരിക്കാത്തതിനു സ്ത്രീകളെ ബലാത്സംഗം ചെയ്യുക, വയോവൃദ്ധയെ പോലും നഗ്‌നയാക്കി തെരുവിലൂടെ വലിച്ചിഴയ്ക്കുക തുടങ്ങിയ നരാധമ പ്രവര്‍ത്തകള്‍ക്കെതിരെ എന്തുകൊണ്ടാണ് ശബ്ദമുയരാത്തത്? രാജ്യത്തെ സ്ത്രീകള്‍ക്കു സുരക്ഷിതത്വം ഉറപ്പാക്കാനാവുന്നില്ലെന്നു വ്യാകുലപ്പെടുന്ന സര്‍ക്കാരുകള്‍ക്ക് എന്തുകൊണ്ടാണ് ഒരു സ്ത്രീപീഡന കേസില്‍ പോലും പ്രതികള്‍ക്ക് മാതൃകാപരമായി ശിക്ഷ വാങ്ങിക്കൊടുക്കാനാവാത്തത്? സര്‍ക്കാരുകള്‍ക്ക് ഉണരാന്‍ എന്നും ഡല്‍ഹി കൂട്ടബലാത്സംഗം ആവര്‍ത്തിക്കപ്പെടണമെന്നാണോ?

രാഷ്ട്രപതി ഭവന്‍ വരെ പിടിച്ചു കുലുക്കിയ സമരമായിരുന്നു ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായത്. അതിനു ശേഷം ഇന്ത്യയില്‍ അത്ര വലിയ ഒരു സമരമുണ്ടായിട്ടില്ല. ഡല്‍ഹിയിലെ ജനകീയ മുന്നേറ്റത്തിന്റെ ക്രഡിറ്റും അനന്തര ഫലങ്ങളും നേട്ടങ്ങളാക്കിയ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന ഇപ്പോഴും രാജ്യതലസ്ഥാനത്തെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും പണ്ടത്തേക്കാള്‍ പിന്നിലാണ് അവസ്ഥയെന്നും ഡല്‍ഹിയിലെ സംഭവങ്ങള്‍ വെളിവാക്കുന്നു.

സിനിമ കണ്ടു വീട്ടിലേക്കു മടങ്ങിയ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ നഗരത്തിലൂടെ ഓടിയ ബസിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്യുകയും കമ്പികൊണ്ട് ആന്തരകാവയവങ്ങള്‍ വരെ നശിപ്പിച്ച് റോഡിലേക്കു വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവമുണ്ടായത് 2012ലായിരുന്നു. രാജ്യത്തിന്റെ മനസാക്ഷി തകര്‍ന്ന ആ സംഭവത്തില്‍ പ്രതിഷേധിച്ച് ഓരോ സ്ത്രീയുടെയും സുരക്ഷയ്ക്കു വേണ്ടി അധികാര സ്ഥാനത്തേക്കു പാഞ്ഞടുത്തത് ഒരു പാര്‍ട്ടിയും ഒരു നേതാവും ആഹ്വാനം ചെയ്തിട്ടായിരുന്നില്ല. രാഷ്ട്രപതി ഭവന്‍ മാത്രമല്ല, കേന്ദ്ര സെക്രട്ടറിയേറ്റും പാര്‍ലമെന്റും വരെ ജനങ്ങളുടെ പ്രതിഷേധ തീയില്‍ വെറുങ്ങലിച്ചു നിന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയമങ്ങള്‍ പരിഷ്‌ക്കരിച്ചതൊഴിച്ചാല്‍ ജനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്യാന്‍ കഴിഞ്ഞെന്നു വീണ്ടും വലിയ ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു.

ഡല്‍ഹിയില്‍ മാത്രമല്ല, രാജ്യത്തു തന്നെ കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടങ്ങിയതിനിടയാക്കിയ സംഭവമായിരുന്നു അത്. എന്നാല്‍, ആ വീഴ്ച മുതലാക്കി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബിജെപിയും (കേന്ദ്രത്തില്‍) ആം ആദ്മി പാര്‍ട്ടിയും (ഡല്‍ഹി സംസ്ഥാനം) സ്ത്രീകളെ സംരക്ഷിക്കാന്‍ എന്താണ് ചെയ്തത്? ഡല്‍ഹി കൂട്ടബലാത്സംഗത്തെ പോലെ അതിഭീകരമായതു സംഭവിച്ചില്ലെങ്കിലും അതിനു പിന്നാലെ രൂക്ഷമായ പ്രതിഷേധത്തിനിടയാക്കിയ സംഭവങ്ങളായിരുന്നു ഡല്‍ഹിയില്‍ ടാക്‌സി ഡ്രൈവര്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതും പഞ്ചാബില്‍ യാത്രക്കാരിയായ പെണ്‍കുട്ടിയെയും മാതാവിനെയും പീഡിപ്പിക്കാന്‍ ബസ് ജീവനക്കാര്‍ ശ്രമിച്ചതും. രണ്ടും കുറെ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കിയതു മാത്രമായിരുന്നു മിച്ചം.

വിവാദങ്ങളുണ്ടായതു കൊണ്ടുപോലും സ്ത്രീകളുടെ സുരക്ഷയ്ക്കായി ഒന്നും ചെയ്യുന്നില്ലെന്നതാണ് സുരക്ഷ ഉറപ്പാക്കേണ്ട ഡല്‍ഹി പോലീസിന്റെ റിപ്പോര്‍ട്ട് തന്നെ പറയുന്നത്. തെക്കന്‍ ഡല്‍ഹിയിലെ അതിസമ്പന്ന മേഖലയില്‍ മാത്രം ദിവസവും രണ്ട് സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നുവെന്നാണ് പോലീസ് പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഈവര്‍ഷം ജനുവരി ഒന്നു മുതല്‍ മെയ് 15 വരെയുളള കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലെ പ്രധാനപ്പെട്ട അഞ്ച് പൊലീസ് സ്റ്റേഷനുകളില്‍ 72 ബലാത്സംഗകേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതിസമ്പന്നര്‍ താമസിക്കുന്ന മേഖലകളിലാണ് ബലാത്സംഗങ്ങള്‍ കൂടുതല്‍. മാളവിയനഗറില്‍ 16ഉം വസന്ത് വിഹാറില്‍ 15ഉം ബലാത്സംഗകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വസന്ത്കുഞ്ച് നോര്‍ത്ത്, മെഹ്‌റോളി, നിഹല്‍ വിഹാര്‍ എന്നിവിടങ്ങളില്‍ 14 കേസുകള്‍ വീതമുണ്ട്. അപരിചിതര്‍ക്കു പുറമെ ബന്ധുക്കളാണ് കേസിലെ പ്രതികളെന്നും പോലീസ് പറയുന്നു.

ഈ കാലയളവില്‍ ലൈംഗികാതിക്രമവും വര്‍ധിച്ചു. പ്രധാനപ്പെട്ട അഞ്ച് പൊലീസ് സ്റ്റേഷനുകളില്‍ മാത്രം 225 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ വസന്ത് വിഹാറാണ് മുന്നില്‍. 66 കേസുകള്‍. മെഹ്‌റോളിയിലും ഡബ്രിയിലും 43 വീതം കേസുകളുണ്ട്. 2013 മുതല്‍ 2015 വരെയുളള കണക്കുകള്‍ പ്രകാരം ബലാത്സംഗവുമായി ബന്ധപ്പെട്ട് ഇതുവരെ 703 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലൈംഗീക അതിക്രമ കേസുകളാകട്ടെ 1707 ആയി ഉയര്‍ന്നു. ഹെല്‍പ് ലൈന്‍ നമ്പര്‍ ഉള്‍പ്പടെയുളള സംവിധാനങ്ങള്‍ പൊലീസ് നടപ്പാക്കിയിട്ടും രാജ്യതലസ്ഥാനത്തെ സ്ത്രീകള്‍ക്ക് ജീവനുറപ്പിച്ച് നടക്കാനും ജീവിക്കാനുമാവില്ല എന്നതാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്. അപ്പോള്‍ ഇന്ത്യയിലെ സ്ത്രീകള്‍ സ്വൈര്യമായി ജീവിക്കാന്‍ എവിടെ പോകേണ്ടി വരും?

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍