UPDATES

പച്ചക്കറി നുറുക്കി അവര്‍ പാടിയ ഘനശ്യാമ വൃന്ദാരണ്യം വന്‍ഹിറ്റ്

അഴിമുഖം പ്രതിനിധി

ഇളവനും വെണ്ടക്കയും വഴുതനങ്ങയും നുറുക്കുന്നതിനിടയില്‍ പാടിയതാണ്. അതിപ്പോള്‍ എന്തേലും ചെയ്‌തോണ്ടിരിക്കുമ്പോള്‍ നമ്മളെല്ലാവരും ഒന്നു മൂളിപ്പാടാറുണ്ട്. പക്ഷേ ഈ സ്ത്രീകളുടെ പാട്ട് വെറെ ലെവലാണ്.

കോഴിക്കോട് സ്വദേശി ശ്യാം എന്ന വ്യക്തിയാണ് തന്റെ ഭാര്യയും സഹോദരിയും ചേര്‍ന്ന് സാമ്പറിനു കഷ്ണങ്ങളൊരുക്കുന്നതിനിടയില്‍ പാടിയ പാട്ട് കാമറയില്‍ പകര്‍ത്തിയത്. ഈ വീഡിയോ ശ്യം തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ആ രണ്ടു ഗായികമാര്‍ക്കും നിരവധി ആസ്വാദകരാണുണ്ടായത്. താമസം വിന ഇവരുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു.

മ്യൂസിക് മാജിക് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഇവരുടെ പാട്ടു വീഡിയോ ഒരു ദിവസം തികയും മുന്നേ കണ്ടു കഴിഞ്ഞവര്‍ 75,000 നടുത്ത്. 2000 പേര്‍ക്കടുത്ത് ഷെയര്‍ ചെയ്തു കഴിഞ്ഞു.

സത്യന്‍ അന്തികാട് സംവിധാനം ചെയ്ത കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ഇളയരാജ ഈണമിട്ട് ഗായത്രി അശോക് പാടിയ പാട്ടാണ് ഘനശ്യാമവൃന്ദാരണ്യം… ഈ പാട്ടിനോടുള്ള ഇഷ്ടം ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല മലയാളിക്ക്. ആ ഇഷ്ടം ഒന്നുകൂടി കൂട്ടുന്ന തരത്തിലാണ് മുറത്തിലേക്ക് പച്ചക്കറി അരിഞ്ഞിട്ടോണ്ട് ഈ രണ്ടു സ്ത്രീകളും ചേര്‍ന്ന് ആ പാട്ട് പാടിയിരിക്കുന്നത്.

ഒന്നുറപ്പാണ്, വീഡിയോ കണ്ടിട്ടുള്ളവര്‍ പറയും; ഇവര്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് വരേണ്ടവര്‍ തന്നെ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍