UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് വണ്ടര്‍ വര്‍ക്ക്ഷോപ്പ്; അതിജീവനത്തിന്റെ ദാര്‍-എസ്-സലാം മോഡല്‍

Avatar

ചിത്രങ്ങള്‍: വില്‍കിന്‍സന്‍ പുളിത്തറ ജോര്‍ജ്
എഴുത്ത്: സോമി സോളമന്‍

 

ദാര്‍ എസ് സലാമിലെ നയതന്ത്ര പ്രതിനിധികള്‍ താമസിക്കുന്ന ഒയ്‌സ്‌റ്റെര്‍ബയിലെ മനോഹരമായ തെരുവുകളിലൂടെ പോയാല്‍ വത്തിക്കാന്‍ പ്രതിനിധി താമസിക്കുന്ന കെട്ടിടത്തിനപ്പുറം ‘വണ്ടര്‍ വര്‍ക്ക്‌ഷോപ്പ് ‘ എന്ന ബോര്‍ഡ് കാണാം. ബോര്‍ഡ് കഴിഞ്ഞു മുന്‍പോട്ടു പോയി ഇടതു വശത്തെ മണ്‍വഴിയിലൂടെ പോയാല്‍ വണ്ടര്‍ വര്‍ക്ക്ഷോപ്പില്‍ എത്തും. 

 

ഭിന്നശേഷിയുള്ളവര്‍ പ്ലാസ്റ്റിക്, ഇരുമ്പ് തുടങ്ങിയ ഖര മാലിന്യങ്ങളില്‍ നിന്നും ഉണ്ടാക്കുന്ന പലതരം വസ്തുക്കളാണ് വണ്ടര്‍ വര്‍ക്ക്ഷോപ്പില്‍ കാത്തിരിക്കുന്നത്. ശാരീരിക വൈകല്യങ്ങള്‍ മൂലം തെരുവുകളില്‍ ഉപേക്ഷിക്കപെട്ടവരെ പുനരധിവസിപ്പിച്ച് അവര്‍ക്ക് പരിശീലനം നല്കി പോള്‍ ജോണ്‍സന്‍ ഹിക്‌സ് എന്ന മനുഷ്യനാണ് ഇത് സ്ഥാപിച്ചത്.

 

ഇവിടെ ജോലി ചെയ്യുന്നവരില്‍ മിക്കവരും തന്നെ ഏതെങ്കിലും വിധത്തില്‍ ശാരീരിക വൈകല്യങ്ങള്‍ ഉള്ളവരാണ്. എന്നാല്‍ പരിശീലനങ്ങളിലൂടെ തടി, ഗ്ലാസ്, പ്ലാസ്റ്റിക്, ഇരുമ്പ് അങ്ങനെ പല പാഴ്വസ്തുക്കളും ശേഖരിച്ച് അവയെ പുനര്‍നിര്‍മിച്ച് പുതിയ രൂപത്തിലും ഭാവത്തിലുമാക്കി മാറ്റിയെടുക്കുകയാണ് ഇവിടെ. 

 

പാഴ്വസ്തുക്കളില്‍ നിന്നും ഇവര്‍ നിര്‍മിച്ച പ്രകൃതി സൌഹാര്‍ദ്ദ വസ്തുക്കളാണ് നഗര സൌന്ദര്യവല്ക്കരണത്തിനും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഒക്കെ ഉപയോഗിക്കുന്നത്.
അതിജീവനത്തിന്റെയും ശാക്തീകരണത്തിന്റെയും പുത്തന്‍ മാതൃകകളാണ് വണ്ടര്‍ വര്‍ക്ക്‌ഷോപ്പ് മുന്നോട്ട് വെയ്ക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍