UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കഴുത്തില്‍ കത്തിവച്ചു പറഞ്ഞാലും ഭാരത് മാതാ കീ ജയ് വിളിക്കില്ല; അസദുദ്ദീന്‍ ഉവൈസി

അഴിമുഖം പ്രതിനിധി

കഴുത്തില്‍ കത്തിവച്ചിട്ടു പറഞ്ഞാലും താനൊരിക്കലും ഭാരത് മാതാ കീ ജയ് എന്നു വിളിക്കില്ലെന്നു എഐഎംഐഎം നേതാവ് അസദൂദ്ദീന്‍ ഉവൈസി. യുവതലമുറയെ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിക്കണമെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ ആഹ്വാനത്തോടുള്ള പ്രതികരണമായിരുന്നു ഉവൈസിയില്‍ നിന്നും ഉണ്ടായത്.

ഞാനൊരിക്കലും അങ്ങനെ വിളിക്കില്ല. മോഹന്‍ ഭാഗവത് തന്നെ എന്തു ചെയ്യുമെന്ന് കാണാം. കഴുത്തില്‍ കത്തിവച്ചിട്ടു പറഞ്ഞാലും ഞാന്‍ ആ മുദ്രാവാക്യം വിളിക്കില്ലെന്നും ഉവൈസി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയില്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ പറഞ്ഞിട്ടുള്ളതെന്നും ഉവൈസി ചോദിച്ചു. മഹാരാഷ്ട്രയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ജെഎന്‍യു വിഷയം ഉയര്‍ത്തിക്കാട്ടിയാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം വന്നത്. യുവാക്കളെ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ പഠിപ്പിക്കണമെന്നും ഇത്തരം മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് തടയാന്‍ ശ്രമിക്കുന്നവരും ഇവിടെയുണ്ടെന്നുമായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍