UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാര്‍ കോഴ- പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടില്ല; മാണി

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ കേസില്‍ കേരള കോണ്‍ഗ്രസ്‌ (എം) അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ റിപ്പോര്‍ട്ട് പുറത്ത് പറയില്ലെന്ന് കെ എം മാണി. തന്നെ ആരാണ് കുടുക്കിയതെന്ന് വ്യക്തമായി അറിയാം. അന്വേഷണ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടാല്‍ മുന്നണിക്കുള്ളില്‍ അസ്വാരസ്യം ഉണ്ടാകും. അതിനാല്‍ റിപ്പോര്‍ട്ട്‌ പുറത്ത് പറയുന്നില്ല മാണി വ്യക്തമാക്കി.

അന്വേഷണ കമ്മിഷനെ നിയോഗിച്ച് അന്വേഷണം നടത്തിയത് എന്തിനാണ് എന്ന ചോദ്യത്തിന് ‘ഞങ്ങളുടെ മനസമാധാനത്തിനാണ്’ എന്നും അദേഹം മറുപടി പറഞ്ഞു. തങ്ങള്‍ മാന്യന്മാരായത് കൊണ്ടാണ് റിപ്പോര്‍ട്ട്‌ പുറത്ത് വിടാത്തത് എന്നും മാണി കൂട്ടിചേര്‍ത്തു. 

എന്നാല്‍ കഴിഞ്ഞ ദിവസം കെഎം മാണിക്കെതിരെ ഉപചാപം നടത്തിയത് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും, അടൂര്‍ പ്രകാശുമാണെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ്‌ യൂത്ത് ഫ്രണ്ട് സോണിയാ ഗാന്ധിക്ക് കത്ത് അയച്ചിരുന്നു. യുഡിഎഫ് ഭരണക്കാലത്ത് ഉണ്ടായ ആരോപണത്തില്‍ അന്ന് ധനമന്ത്രിയായിരുന്ന കെഎം മാണി രാജി വയ്ക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇത് തനിക്കെതിരെ നടത്തിയ ഗൂഡാലോചനയുടെ പരിണിത ഫലമാണ് എന്ന് മാണി അന്നേ ആരോപിക്കുകയും ചെയ്തിരുന്നു

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍