UPDATES

വായിച്ചോ‌

വൂളി മാമത്തുകള്‍ വീണ്ടും വരുന്നതായി ശാസ്ത്രജ്ഞര്‍

രോമം നിറഞ്ഞ കൊമ്പനാനകളാണ് വൂളി മാമത്തുകള്‍. ഇവയെ ജെനിറ്റിക് എഞ്ചിനിയറിംഗിലൂടെ പുതിയ രൂപത്തില്‍ പുനസൃഷ്ടിക്കാനാണ് അമേരിക്കയിലെ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്.

4000 വര്‍ഷം മുമ്പ് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായതെന്ന് കരുതപ്പെടുന്ന വൂളി മാമത്തുകള്‍ വീണ്ടും വരുന്നു. രോമം നിറഞ്ഞ കൊമ്പനാനകളാണ് വൂളി മാമത്തുകള്‍. ഇവയെ ജെനിറ്റിക് എഞ്ചിനിയറിംഗിലൂടെ പുതിയ രൂപത്തില്‍ പുനസൃഷ്ടിക്കാനാണ് അമേരിക്കയിലെ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്. ബോസ്റ്റണില്‍ നടന്ന അമേരിക്കന്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സ് യോഗത്തില്‍ ശാസ്ത്രജ്ഞര്‍ ഇക്കാര്യം വ്യക്തമാക്കി.

2015ലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. രണ്ട് വര്‍ഷത്തിനകം മാമത്തിന്റെ ഒരു ഹൈബ്രിഡ് എംബ്രോ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഒരു ഏഷ്യന്‍ ആനയുടെ രൂപത്തിലേയ്ക്ക് ഇതിനെ പ്രോഗ്രാം ചെയ്യും. ഈ പുതിയ ജീവിയെ മാമോഫാന്റ് എന്നാണ് വിളിക്കുന്നത്. മാമത്ത് ജീനുകളും ആനകളുടെ ജീനുകളും ഉപയോഗിക്കും. നിലവില്‍ കോശങ്ങളിലേയ്ക്ക് മാത്രമേ എത്തിയിട്ടുള്ളൂ. ഭ്രൂണം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കൃത്രിമ ഗര്‍ഭപാത്രത്തില്‍ നിന്ന് മാമോഫാന്റിനെ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ക്ലോണിംഗ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിമയുഗത്തിന്റെ അവസാനകാലത്ത് വൂളി മാമത്തുകള്‍ ഉണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളും മനുഷ്യന്റെ വേട്ടയുമൊക്കെയായിരിക്കും വൂളി മാമത്തുകളുടെ വംശനാശത്തിന് ഇടയാക്കിയതെന്ന് കരുതപ്പെടുന്നു.

ഏഷ്യന്‍ ആനകളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ഏഷ്യന്‍ ആനകള്‍ നേരിടുന്ന ഈ ഭീഷണിയും ആഗോള താപനവുമെല്ലാമാണ് വൂളി മാമത്തുകളെ പുനസൃഷ്ടിക്കാനുള്ള ആശയത്തിലേയ്ക്ക് ശാസ്ത്രജ്ഞരെ നയിക്കുന്നത്. ഇവ വലിയ തോതില്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നുണ്ട്.

വായനയ്ക്ക്: https://goo.gl/BSQqFr

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍