UPDATES

സാംബ- 2014

ഇന്നാരു ചിരിക്കും? ബെലോട്ടല്ലിയോ സുവാരസോ? എന്‍ പി പ്രദീപ് എഴുതുന്നു

Avatar

എന്‍ പി പ്രദീപ്

ഇന്ന് ഇറ്റലിയും ഉറുഗ്വേയും മത്സരിക്കുമ്പോള്‍ രണ്ടും ടീമും ജയിക്കണമെന്നു പ്രാര്‍ത്ഥിച്ചു പോകുന്ന കളിയാരാധകരുണ്ടാകും. കാരണം ഇവരില്‍ നിന്ന് ഒരു ടീം ഈ ലോകകപ്പില്‍ നിന്ന് ഇന്നു പുറത്താകും. ഇറ്റലിയാണെങ്കില്‍ പിന്നെ നമുക്ക് പിര്‍ലോയുടേയും ബെലോട്ടല്ലിയുടെയൊന്നും കളി കാണാന്‍ പറ്റില്ല.  ഉറുഗ്വേ പോയാല്‍ സുവാരസെന്ന മാന്ത്രികനേയും നമുക്ക് നഷ്ടപ്പെടും. എത്ര പ്രാര്‍ത്ഥിച്ചാലും ഒന്നുറപ്പാണ്- മേല്‍പ്പറഞ്ഞതില്‍ ഒന്ന് ഇന്ന് സംഭവിക്കുക തന്നെ ചെയ്യും. അത് നിശ്ചയിക്കപ്പെട്ട വിധിയാണ്. 

ഇറ്റലിക്ക് ഇന്നൊരു സമനില മതി, രണ്ടാം സ്ഥാനക്കാരായി അവര്‍ക്ക് പ്രീ-ക്വാര്‍ട്ടില്‍ എത്താം. ഉറുഗ്വേയ്ക്ക് ജയിച്ചേ തീരു. ജയിക്കാന്‍ അവര്‍ക്കിന്ന് സുവാരസ് കൂടെയുണ്ട്. ഒരു കളിക്കാരന്‍ ഒരു ടീമിന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് സുവാരസ് കളിച്ചു കാണിച്ചു തന്നു. ആദ്യ മത്സരത്തില്‍ കോസ്റ്റാറിക്കയോട് അപ്രതീക്ഷിതമായി തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതാണ് ഉറുഗ്വേയെ ഇത്രത്തോളം പ്രശ്‌നത്തിലാക്കിയത്. പരിക്ക് പൂര്‍ണമായി ഭേദമാകാതിരുന്നിട്ടും സുവാരസിനെ ടീമില്‍ ഉള്‍പ്പെടുത്തിയ കോച്ചിന്റെ തീരുമാനം, ആ കളിക്കാരന് അനിവാര്യമായിരുന്നതുകൊണ്ടാണ്. ആദ്യ കളിയില്‍ ഒരുപക്ഷേ സുവാരസില്ലാതെ തന്നെ വിജയിക്കാമെന്ന് അവര്‍ കരുതിയിരിക്കാം. എന്നാല്‍ കോസ്റ്റാറിക്ക ആ ധാരണ തിരുത്തി. അതോടെ ഇംഗ്ലണ്ടിനെതിരേ സുവാരസിന് കളിച്ചേ മതിയാകൂ എന്ന അവസ്ഥ വന്നു. അയാള്‍ കളിച്ചു, രണ്ടു ഗോളടിച്ചു,ടീമിനെ ജയിപ്പിച്ചു- അയാള്‍ ശരിക്കും ഒരു ഹീറോ തന്നെയായി. ഇന്നും ഉറുഗ്വേ ആരാധകര്‍ ആ കാലുകള്‍ ലക്ഷ്യം കാണാന്‍ വേണ്ടി പ്രാര്‍ത്ഥിക്കും. ഈ ‘കുരുത്തന്‍കെട്ടവന്‍’ അവര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടവനാണ്. 

ഉറുഗ്വേയുടെ കളി മികവ് ഇറ്റലിക്കറിയാം. കോസ്റ്റാറിക്കയോട് തോറ്റതോടെ ഒരു ടീമും നിസ്സാരര്‍ അല്ലെന്നും തങ്ങള്‍ അത്ര വലിയ കേമന്‍മാരല്ലെന്നും ഇറ്റലി മനസ്സിലാക്കിയിരിക്കുന്നു. ഇംഗ്ലണ്ടിനെതിരെ കളിച്ച ഇറ്റലി അല്ലായിരുന്നു കോസ്റ്റാറിക്കയോട് തോറ്റ ഇറ്റലി. ആക്രമണമുനയൊടിഞ്ഞ ടീമായിരുന്നു അവര്‍. കൗണ്ടര്‍ അറ്റാക്ക് മാത്രമായിരുന്നു അവരില്‍ നിന്ന് ഉണ്ടായത്. പിര്‍ലോ എന്ന മിഡ്ഫീല്‍ഡ് ജനറല്‍ തന്റെ പ്രതാപത്തിനനുസരിച്ച് തന്നെ ടീമിനെ നയിച്ചു.പക്ഷെ ബാക്കിയുള്ളവര്‍ കളി മറന്നു. എലിസബത്ത് രാജ്ഞിയുടെ ചുംബനത്തിന് ഓഡര്‍ കൊടുത്ത് കളിക്കാനിറങ്ങിയ ബെലോട്ടല്ലി നിരാശനാക്കി. ഇപ്പോള്‍ ഇംഗ്ലണ്ടുകാര്‍ക്കു ബലോട്ടല്ലിയോട് ദേഷ്യമായിരിക്കും. വെറുതെ ആശ നല്‍കിയതിന്. അലസത ചെറുതായെങ്കിലും ബാധിച്ച് കളിച്ചുതോറ്റ ഇറ്റലി ആയിരിക്കില്ല എന്തായാലും ഇന്നിറങ്ങുക. ഡു ഓര്‍ ഡൈ മാച്ച് തന്നെയായിരിക്കും ഇന്ന്. 

രണ്ടാം മത്സരം കോസ്റ്റാറിക്കയും ഇംഗ്ലണ്ടും തമ്മിലാണ്. കോസ്റ്റാറിക്ക പ്രി-ക്വാര്‍ട്ടല്‍ ബര്‍ത്ത് ഉറപ്പിച്ചു കഴിഞ്ഞു. ഗ്രൂപ്പ് ചാമ്പ്യന്‍മാരായി തന്നെ. മറുവശത്ത് എല്ലാം നഷ്ടപ്പെട്ട ഇംഗ്ലണ്ട്. ഒരു ജയം; അതു തന്നെ അവര്‍ക്ക് വലിയ ആശ്വാസം. ഈ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെങ്കിലും ഇംഗ്ലണ്ട് മോശമായി കളിച്ചു തോറ്റു എന്നു പറയാന്‍ കഴിയില്ല. ഇറ്റലിയോടും ഉറുഗ്വേയോടും അവര്‍ നന്നായി തന്നെയാണ് കളിച്ചത്. എന്നിട്ടും തോറ്റു. എനിക്ക് തോന്നുന്നത് ഇതുപോലൊരു വലിയ ടൂര്‍ണമെന്‍് കളിക്കാന്‍ തക്ക പരിചയമുള്ള താരങ്ങള്‍ കുറവായിരുന്നു ഇംഗ്ലണ്ടിന്. റൂണിയും ലംപാര്‍ഡും ജെറാദും ഒഴിച്ചാല്‍ പുതുമുഖങ്ങളുടെ ആധിക്യമായിരുന്നു ടീമില്‍. അവരൊക്കെ ക്ലബ് ഫുട്‌ബോളില്‍ മികച്ച കളി നടത്തിയുണ്ടെങ്കിലും ഇത് ലോക കപ്പാണ്. അവിടെ അവര്‍ക്ക് പിഴവ് വന്നിരിക്കാം. എന്തായാലും ഇന്ന് റൂണിയും കൂട്ടരും വിജയത്തില്‍ കുറഞ്ഞതൊന്നും നേടാതിരിക്കാന്‍ ശ്രമിക്കട്ടെ.

ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രിക്വാര്‍ട്ടര്‍ ഉറപ്പിച്ച കൊളംബിയ ഇന്ന് ജപ്പാനെ നേരിടുന്നുണ്ട്. എസ്‌കോബാറിന്റെ കണ്ണീരുണങ്ങാത്ത കൊളംബിയ കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകകപ്പില്‍ ഒരു ചലനം ഉണ്ടാക്കിയിരിക്കുന്നത്. അതും ഫല്‍ക്കോവ എന്ന അവരുടെ സൂപ്പര്‍താരത്തിന്റെ അഭാവത്തിലും. മറുവശത്ത് ജപ്പാന്‍ തിരികെ നാട്ടിലേക്ക് പോരാന്‍ ഏതാണ്ടൊക്കെ തയ്യാറെടുത്തു നില്‍ക്കുകയാണ്. അല്ലെങ്കില്‍ വലിയ അത്ഭുതങ്ങളെന്തെങ്കിലുമൊക്കെ സംഭവിക്കണം. രണ്ടു കളികളും തോറ്റുനില്‍ക്കുന്ന ജപ്പാനില്‍ നിന്ന് ഒരു ജയം അതും കൊളംബിയാക്കെതിരെ പ്രതീക്ഷിക്കുന്നത് കുറച്ചു കടുപ്പമാണ്.ഒരു സമനിലയെങ്കിലും ഏഷ്യന്‍രാജ്യത്തിന് കിട്ടട്ടെ.

സാംബ -2014

നായകന്‍ നെയ്മര്‍ തന്നെ; വിപണി കളി തുടങ്ങിക്കഴിഞ്ഞു

ലോകമിന്ന് മെസിയുടെ കാലുകളിലേക്ക്-എന്‍ പി പ്രദീപ് എഴുതുന്നു

അഴീക്കല്‍ മുഹമ്മദ് ഉസ്മാനും നെല്‍സണ്‍ മണ്ടേലയും തമ്മിലെന്ത്?- ബ്രസീലില്‍ നിന്ന് ഫൈസല്‍ ഖാന്‍ എഴുതുന്നു

ലോകകപ്പിലെ ഗോള്‍ വരള്‍ച്ച അതിജീവിച്ച് മെസി

റൊണാള്‍ഡോ തെളിഞ്ഞാല്‍ പോര്‍ച്ചുഗല്‍ ചിരിക്കും- എന്‍ പി പ്രദീപ് എഴുതുന്നു

ഒരു സമനില കൊണ്ട് പ്രി-ക്വാര്‍ട്ടിലേക്ക് കടക്കാന്‍ തയ്യാറെടുക്കുകയാണ് ഐവറികോസ്റ്റ്. ഗ്രീസിനെതിരേയാണ് അവരുടെ മത്സരം. ആരാധകര്‍ പ്രതീക്ഷിച്ച കളി ഗ്രീസിന് പുറത്തെടുക്കാന്‍ സാധിച്ചില്ല. അവര്‍ നിരാശരപ്പെടുത്തി. ജപ്പാനെതിരേ ഒരു സമനിലയാണ് ആകെ പറയാനുള്ളത്. നല്ല കളി ഗ്രീസ് ഇന്ന് പുറത്തെടുത്താല്‍ മത്സരം കടുപ്പമേറും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍