UPDATES

വിദേശം

‘ഇദ്‌ലിബ് ഒരു മിടിക്കുന്ന ബോംബ്’: ആക്രമണം ചോരപ്പുഴയൊഴുക്കുമെന്ന് റഷ്യക്ക് തുർക്കിയുടെ താക്കീത്

ഇദ്‌ലിബിൽ വെടിനിർത്തൽ ആവശ്യമാണെന്ന തുർക്കിയുടെ നിലപാടിനെ വ്ലാദ്മിർ പുടിൻ നേരത്തെ തള്ളിക്കളഞ്ഞിരുന്നു.

സിറിയയിലെ ഇദ്‌ലിബ് മേഖലയിൽ റഷ്യ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായ താക്കീതുമായി തുർക്കി രംഗത്ത്. റഷ്യയുടെ ഈ ‘കളി’ നോക്കി നിൽക്കുകകയോ പങ്കാളിയാകുകയോ ചെയ്യില്ലെന്ന് തുർക്കി പറഞ്ഞു. സിറിയയുടെ ഈ വടക്കുപടിഞ്ഞാറൻ പ്രദേശത്ത് ജനസാന്ദ്രത കൂടുതലാണെന്ന് തുർക്കി ചൂണ്ടിക്കാട്ടി. ആക്രമണം മേഖലയെ ചോരപ്പുഴയാക്കി മാറ്റുമെന്നും തുർക്കി പറഞ്ഞു.

റഷ്യയും ഇറാനും തുർക്കിയും തെഹ്റാനിൽ ചേർന്ന ഉച്ചകോടിക്കു തൊട്ടു പിന്നാലെയാണ് തുർക്കിയുടെ ഈ പ്രസ്താവന. ഉച്ചകോടിയിൽ വെച്ച് റഷ്യയും ഇറാനും മേഖലയിൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾ തുടരരുതെന്ന് തുർക്കി പ്രസിഡണ്ട് റിസെപ് തയ്യിപ് എർദോഗൻ ആവശ്യപ്പെട്ടിരുന്നു.

ഇദ്‌ലിബിൽ വെടിനിർത്തൽ ആവശ്യമാണെന്ന തുർക്കിയുടെ നിലപാടിനെ വ്ലാദ്മിർ പുടിൻ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. സിറിയയിലെ വിമതരുടെ അവസാന ശക്തികേന്ദ്രമാണ് ഈ മേഖല. രാജ്യത്ത് റഷ്യയും ഇറാനും നടത്തിവരുന്ന ഇടപെടൽ തുടർച്ചയായി വിജയം കാണുന്ന സാഹചര്യത്തിൽ എർദോഗന്റെ ആവശ്യം സ്വീകരിക്കപ്പെടുക അസാധ്യമായ കാര്യമാണ്.

ഇദ്‌ലിബ് മിടിക്കുന്ന ഒരു ബോംബാണെന്ന് തുർക്കി വക്താവ് ഇബ്രാഹിം കാലിൻ പറഞ്ഞു. ആ ബോംബിനെ നിർവ്വീര്യമാക്കി പുതിയൊരു പ്രക്രിയയ്ക്ക് തുടക്കം കുറിക്കാൻ മാർഗമുണ്ട് ഇപ്പോൾ. അന്താരാഷ്ട്രസമൂഹം സിറിയയെയും അവിടുത്തെ ജനങ്ങളെയും കുറിച്ച് ആശങ്ക പുലർത്തുന്നുണ്ടെങ്കിൽ ഇതാണ് ഇപ്പോൾ ചെയ്യേണ്ടതെന്നും തുർക്കി വക്താവ് പറഞ്ഞു.

ഇദ്‌ലിബിൽ ഞങ്ങൾ മരണമുഖത്തു കുടുങ്ങിയിരിക്കുന്നു; ലോകമേ രക്ഷിക്കൂ… ഒരു അജ്ഞാതന്റെ കുറിപ്പ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍