UPDATES

ഒടുവില്‍ എ പി ജെ അബ്ദുൾ കലാമിന്റെ സ്മാരക നിർമാണത്തിന് തുടക്കമായി

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ സ്മാരക നിർമാണത്തിന് അദ്ദേഹത്തിന്റെ എൺപത്തി അഞ്ചാം ജന്മദിനത്തിൽ രാമേശ്വരത്ത് പെയ്കറുമ്പിൽ  തുടക്കം കുറിച്ചു. കലാമിന്റെ സഹോദരൻ എ പി ജെ മുത്ത് മീരൻ മരയ്ക്കയാർ ഭൂമി പൂജ നിർവഹിച്ച് പണികൾക്ക് തുടക്കമിട്ടു.

15 കോടി രൂപ ചിലവിട്ട് 27000 ചതുരശ്ര അടിയിൽ ആദ്യ ഘട്ടത്തിന്റെ പണി പൂർത്തിയാവും.  പി. കെ. സിംഗിന്റെ നേതൃത്വത്തിലുള്ള ഡി ആർ ഡി ഒ സംഘം സ്ഥലം സന്ദര്‍ശിക്കുകയും സ്മാരക നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രാദേശിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു.അടുത്ത വര്‍ഷം ജൂലൈയോട് കൂടെ പണി പൂർത്തീകരിച്ച്അദ്ദേഹത്തിന്റെ രണ്ടാം ചരമ വാർഷികമായ ജൂലൈ 27 നു  ഉദ്ഘാടനം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 

വിജ്ഞാന കേന്ദ്രത്തിന്റെ നിർമ്മാണം രണ്ടാം ഘട്ടത്തിലെ നിർവഹിക്കുകയുള്ളൂ. കലാമിന്റെ കുടുംബാംഗങ്ങളും നിരവധി വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

എ പി ജെ അബ്ദുള്‍ കലാമിന്റെ സ്മാരക നിര്‍മ്മാണം വൈകുന്നതിനെ കുറിച്ച് അഴിമുഖം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇവിടെ വായിയ്ക്കാം- ഈ തകരഷെഡിലാണ് ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി അന്ത്യവിശ്രമം കൊള്ളുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍