UPDATES

വിദേശം

പാരീസില്‍ കത്തിയുമായി അക്രമി; ഏഴ്‌പേര്‍ക്ക് കുത്തേറ്റു

പരിക്കേറ്റവരില്‍ ഒരാള്‍ ബ്രിട്ടീഷ് പൗരനാണെന്നും നാലുപേരുടെ നില ഗുരുതരമാണന്നും അധികൃതര്‍ പറയുന്നു.

സെന്‍ട്രല്‍ പാരീസില്‍ ഞായറാഴ്ച രാത്രി വൈകിയുണ്ടായ  അക്രമിയുടെ അഴിഞ്ഞാട്ടത്തില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് കുത്തേറ്റു. നഗരത്തിലെ 19മത് ഡിസ്ട്രിക്റ്റ് ഓഫ് പാരീസിലെ സിനിമയ്ക്കിടെ രാത്രി 11 ഓടെയായിരുന്നു അക്രമണം അരങ്ങേറിയത്. കൈയ്യില് കത്തിയും ലോഹ ദണ്ഡുമായെത്തിയ വ്യക്തിയാണ് അക്രമത്തിന് മുതിര്‍ന്നത്. ഇയാള്‍ അഫ്ഗാന്‍ പൗരാനണെന്ന സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാള്‍ ബ്രിട്ടീഷ് പൗരനാണെന്നും നാലുപേരുടെ നില ഗുരുതരമാണന്നും അധികൃതര്‍ പറയുന്നു.

സംഭവത്തില്‍ തീവ്രവാദ ബന്ധമില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചനകള്‍. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാളെ കുറിച്ചോ പരിക്കേറ്റവരെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു.

അടുത്തിടെ സമാനമായ രീതിയിലുള്ള നിരവധി അക്രമണങ്ങളാണ് പാരീസ് നഗത്തില്‍ അരങ്ങേറിയിട്ടുള്ളത്. ഇതില്‍ പലതിലും തീവ്രവാദ ബന്ധവും വ്യക്തമായിരുന്ന പശ്ചാത്തലത്തിലാണ് ഇപ്പോള്‍ വിശദമായ അന്വേഷണത്തിന് അധികൃതര്‍ തയ്യാറാവുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍