UPDATES

ട്രെന്‍ഡിങ്ങ്

ശ്രീലങ്ക: ആദ്യ 6 സ്ഫോടനങ്ങൾ ചാവേറാക്രമണം; വിവരം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽ നിന്ന്; 7 പേർ അറസ്റ്റിൽ

സംശയിക്കുന്ന ഏഴു പേരെ അന്വേഷകർ അറസ്റ്റ് ചെയ്തതായി ബിബിസി സിംഹള റിപ്പോർട്ടർ അസം അമീൻ റിപ്പോർട്ട് ചെയ്യുന്നു.

ശ്രീലങ്കയിലെ തുടർ സ്ഫോടനങ്ങളിൽ‌ ആറെണ്ണവും ചാവേറാക്രമണങ്ങളായിരുന്നെന്ന് വിവരം. ഷാംഗ്രി-ലാ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷകർക്ക് ലഭിച്ചിട്ടുള്ളത്. ഇവയില്‍ രണ്ടുപേർ സി-4 സ്ഫോടകവസ്തുക്കൾ പൊട്ടിക്കുന്നത് പതിഞ്ഞിട്ടുണ്ട്. 25 കിലോ ഭാരമുള്ള സ്ഫോടകവസ്തുക്കളാണ് പൊട്ടിച്ചതെന്ന് അന്വേഷകർ അനുമാനിക്കുന്നു. ഹോട്ടലിന്റെ കഫറ്റീരിയയിലും ഇടനാഴിയിലുമാണ് പൊട്ടിത്തെറി നടത്തിയത്.

അതെസമയം സംഭവത്തിൽ സംശയിക്കുന്ന ഏഴു പേരെ അന്വേഷകർ അറസ്റ്റ് ചെയ്തതായി ബിബിസി സിംഹള റിപ്പോർട്ടർ അസം അമീൻ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണങ്ങളെല്ലാം നടത്തിയത് ഒരു ഗ്രൂപ്പാണെന്നാണ് സർക്കാരിന്റെ നിഗമനമെന്നും റിപ്പോർട്ടുണ്ട്. കൊളംബോയിലെ ദേമാതാഗോഡ മേഖലയിൽ നിന്നാണ് ഇത്രയും അറസ്റ്റുകൾ നടന്നിരിക്കുന്നതെന്ന് മിറർ യുകെ റിപ്പോർട്ട് പറയുന്നു.

അതെസമയം ഇതുവരെ നടന്ന ആക്രമണങ്ങളിൽ മരണം 207 ആയി. 450 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ മുപ്പതോളം പേർ വിദേശികളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍