UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹഖ്വാനി നെറ്റ്‌വർക്ക് സ്ഥാപകൻ മരിച്ചതായി അഫ്ഗാൻ താലിബാൻ

ജലാലുദ്ദീൻ ഹഖ്വാനിയുടെ മകൻ സിറാജുദ്ദീൻ ഹഖ്വാനിയാണ് ഇപ്പോൾ ഈ സംഘടനയുടെ തലവൻ.

അഫ്ഗാനിസ്ഥാനിലെ ഏറ്റവും ശക്തമായ ഭീകരസംഘടനയായ ഹഖ്വാനി നെറ്റ്‌വർക്കിന്റെ സ്ഥാപകൻ ജലാലുദ്ദീൻ ഹഖ്വാനി മരിച്ചതായി അഫ്ഗാൻ താലിബാൻ വെളിപ്പെടുത്തി. ഇയാൾ കുറെക്കാലമായി അസുഖബാധിതനായിരുന്നു.

ജലാലുദ്ദീൻ ഹഖ്വാനിയുടെ മകൻ സിറാജുദ്ദീൻ ഹഖ്വാനിയാണ് ഇപ്പോൾ ഈ സംഘടനയുടെ തലവൻ. അതിക്രൂരമായ നിരവധി ഓപ്പറേഷനുകൾ നടത്തി കുപ്രസിദ്ധി നേടിയ സംഘടനയാണിത്. സിറാജുദ്ദീൻ താലിബാന്റെ ഏറ്റവുമുയർന്ന നേതാക്കളിലൊരാള്‍ കൂടിയാണ്.

ഇ കാലഘട്ടത്തിലെ ഏറ്റവും മഹാനായ, വ്യതിരിക്ത വ്യക്തിത്വമുള്ള ജിഹാദികളിൽ ഒരാളായിരുന്നു ജലാലുദ്ദീനെന്ന് താലിബാൻ പറഞ്ഞു. 1980കളിൽ സോവിയറ്റ് അധിനിവേശത്തിനെതിരെ പ്രവർത്തിക്കുന്ന അഫ്ഗാനിസ്ഥാൻ മുജാഹിദ്ദീന്റെ കമാൻഡറായാണ് ഇയാൾ രംഗത്തു വന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍