UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാബൂളിൽ ചാവേറാക്രമണം: 48 പേർ കൊല്ലപ്പെട്ടു

ഷിയാക്കൾ താമസിക്കുന്ന സ്ഥലത്തുള്ള ഒരു വിദ്യാഭ്യാസ കേന്ദ്രത്തിലാണ് ആക്രമണം നടന്നത് എന്നാണറിയുന്നത്.

കാബൂളിലെ ഷിയാ വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ചാവേർ ബോംബാക്രമണം. 48 പേർ കൊല്ലപ്പെടുകയും 67 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുള്ളതായി അഫ്ഗാനിസ്ഥാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഷിയാക്കൾ താമസിക്കുന്ന സ്ഥലത്തുള്ള ഒരു വിദ്യാഭ്യാസ കേന്ദ്രത്തിലാണ് ആക്രമണം നടന്നത് എന്നാണറിയുന്നത്. ആരാണ് ആക്രമണം നടത്തിയത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഷിയാക്കൾക്കു നേരെ മുൻകാലങ്ങളിൽ ഏറ്റവുമധികം ആക്രമണങ്ങൾ നടത്തിയിട്ടുള്ളത് ഇസ്ലാമിക് സ്റ്റേറ്റ് ആണ്.

ഘസ്‍നിയിൽ നടന്ന ഭീകരാക്രമണങ്ങളിൽ നൂറോളം പേർ കൊല്ലപ്പെടുകയും ദിവസങ്ങൾ നീണ്ട ആക്രമണപ്രത്യാക്രമണങ്ങൾക്കിടയാക്കുകയും ചെയ്ത സംഭവങ്ങൾക്കു ശേഷം നടക്കുന്ന ഈ ചാവേറാക്രമണം അഫ്ഗാൻ സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.

രാജ്യത്തെ സുരക്ഷാസംവിധാനങ്ങൾ പ്രസിഡണ്ട് അഷ്റഫ് ഘനിയുടെ അധികാരത്തിൻകീഴിൽ താറുമാറായിരിക്കുകയാണെന്ന് പ്രചാരണം നടക്കുന്നുണ്ട്. പാശ്ചാത്യപിന്തുണയുള്ള അഷ്റഫ് ഘനിയുടെ സർക്കാരിന് ക്രമസമാധാനം പാലിക്കാനാകുന്നില്ലെന്നാണ് പ്രചാരണം. ഒക്ടോബർ 20ന് പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ ആക്രമണങ്ങളെല്ലാം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍