UPDATES

വിദേശം

കാബൂളില്‍ വിവാഹ ചടങ്ങിനിടെ ചാവേർ സ്ഫോടനം; 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാബൂളിന്‍റെപടിഞ്ഞാറ് ഭാഗത്ത് പ്രാദേശിക സമയം വൈകുന്നേരം 6.30-ഓടെയാണ്സ്‌ഫോടനം നടന്നത്.

അഫ്ഗാൻ തലസ്ഥാനമായ കാബൂളില്‍ കല്യാണ മണ്ഡപത്തില്‍ വന്‍ ബോംബ്‌ സ്ഫോടനം. 40 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. വിവാഹ ചടങ്ങിനിടയിലേക്ക് കടന്നുവന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നും നിരവധി പേരുടെ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തിയതായും ദൃസ്സാക്ഷിയെ ഉദ്ദരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കാബൂളിന്‍റെപടിഞ്ഞാറ് ഭാഗത്ത് പ്രാദേശിക സമയം വൈകുന്നേരം 6.30-ഓടെയാണ്സ്‌ഫോടനം നടന്നത്. ഷിയ മുസ്‌ലിംകൾ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലുമുള്ള ഷിയ ഹസാര ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ച്താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ സുന്നി തീവ്രവാദ സംഘങ്ങള്‍ പലപ്പോഴും അക്രമങ്ങള്‍ നടത്താറുണ്ട്.

പത്തു ദിവസം മുന്‍പാണ് കാബൂൾ പോലീസ് സ്റ്റേഷന് പുറത്ത് വന്‍ സ്ഫോടനമുണ്ടായത്. അതില്‍ 14 പേർ കൊല്ലപ്പെടുകയും 150-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പിന്നീട് താലിബാന്‍ ഏറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച പാകിസ്ഥാൻ നഗരമായ ക്വറ്റയ്ക്ക് സമീപമുള്ള ഒരു പള്ളിയിൽ ഉണ്ടായ ബോംബ്‌ സ്ഫോടനത്തില്‍താലിബാൻ നേതാവ് ഹിബാത്തുള്ള അഖുന്ദ്‌സാദയുടെ സഹോദരൻ കൊല്ലപ്പെട്ടിരുന്നു.

താലിബാനും യുഎസും സമാധാന കരാർ പ്രഖ്യാപിക്കാന്‍ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രാജ്യത്ത് സംഘർഷങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്നത്. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ആയിരക്കണക്കിന് പട്ടാളത്തെ യുഎസ് പിന്‍വലിക്കും. ശനിയാഴ്ച നടന്ന സ്ഫോടനത്തിൽ ആളുകള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് നസ്രത് റഹിമിസ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങൾ ശേഖരിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read- പള്ളിയിലെ പോസ്റ്റ്‌മോര്‍ട്ടം: പോത്തുകല്ലുകാര്‍ക്ക് ഇത് പുതുമയല്ല, പ്രഭാകരന്റെ മൃതദേഹം കിടത്താന്‍ മയ്യത്ത് കട്ടില്‍ നല്‍കിയതുള്‍പ്പെടെ കഥ പലതുണ്ട് പറയാന്‍, അമുസ്ലീങ്ങളുടെ കൂടി പള്ളിയെന്ന് ഭാരവാഹികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍