UPDATES

വിദേശം

കാനഡ കഞ്ചാവ് നിയമവിധേയമാക്കിയ മാതൃക പിന്തുടരാൻ നിരവധി രാഷ്ട്രങ്ങൾ; ഇന്ത്യയിലേക്കും പടരുമോ?

കാനഡയുടെ തീരുമാനത്തിന് രാജ്യത്തിനകത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കഞ്ചാവ് നിയമവിധേയമാക്കാൻ കാനഡ എടുത്ത നിലപാട് നിരവധി ലോകരാജ്യങ്ങളെ സ്വാധീനിച്ചേക്കുമെന്ന് റിപ്പോർട്ട്. കഞ്ചാവുമായി ബന്ധപ്പെട്ട അധോലോക വ്യവസായങ്ങൾ ശക്തമായ മെക്സിക്കോയും കാനഡയുടെ മാതൃക പിന്തുടരാൻ ആലോചിക്കുകയാണ്.

കാനഡയുടെ തീരുമാനത്തിന് രാജ്യത്തിനകത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബുധനാഴ്ച മുതൽ രാജ്യത്ത് കഞ്ചാവിന്റെ നിയമവിധേയ വിൽപന തുടങ്ങി. 110 ഷോപ്പുകളാണ് ഈയൊരു ദിവസം തുറന്നത്.

മെക്സിക്കോയെക്കൂടാതെ ന്യൂസീലാൻഡും സമാനമായ നടപടിക്ക് ആലോചിക്കുന്നുണ്ടെന്നാണഅ അറിയുന്നത്. രണ്ടായിരത്തി ഇരുപതാമാണ്ടോടെ രാജ്യത്ത് ഇതുസംബന്ധിച്ച ഒരു ഹിതപരിശോധന നടത്താനാണ് ആലോചന. ഉറുഗ്വേയിൽ മാത്രമാണ് കഞ്ചാവ് നിയമവിധേയമായി വിൽപന നടന്നിരുന്നത്.

ഇന്ത്യയിലും കഞ്ചാവ് നിയമവിധേയമാക്കണമെന്ന വാദങ്ങൾ ഉയർന്നു വരുന്നുണ്ട്. കഞ്ചാവുമായി ബന്ധപ്പെട്ട് വളർന്നു വന്നിട്ടുള്ള വൻ അധോലോകങ്ങളെ തകർക്കാൻ ഇത് സഹായകമാകും. കോൺഗ്രസ്സ് എംപി ശശി തരൂർ ഈ വാദങ്ങളുന്നയിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഇതിനെ സ്വീകരിക്കാനുള്ള നിലയിലേക്ക് സമൂഹമനസ്ഥിതി വളർന്നിട്ടില്ലെന്ന എതിർവാദങ്ങളും ഉയരുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍