UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വായുമലിനീകരണം മനുഷ്യശരീരത്തിലുണ്ടാക്കുന്നത് ‘വ്യാപക നാശനഷ്ടം’; ഹൃദ്രോഗം മുതൽ വന്ധ്യത വരെ വരുത്തുന്നു

വായുമലിനീകരണം മനുഷ്യശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നുണ്ടാകാമെന്ന് പഠനം. ശരീരത്തിലെ ഓരോ കോശങ്ങളെയും വായുമലിനീകരണം ബാധിക്കുന്നുണ്ടാമെന്നാണ് ഗവേഷകർ പറയുന്നത്. തല മുതൽ കാൽ വരെ ഇത് ബാധിച്ചേക്കാം. ഹൃദയവും ശ്വാസകോശവുമെല്ലാം വായുമലിനീകരണത്താൽ ദുരിതമനുഭവിക്കുന്നുണ്ടെന്നാണ് അമേരിക്കയിലെ ചെസ്റ്റ് ജേണലിൽ പ്രസിദ്ധീകരിച്ച സമഗ്രമായ പഠനം ചൂണ്ടിക്കാണിക്കുന്നത്.

കരൾ രോഗങ്ങളും ബ്ലാഡർ കാൻസറും, എല്ലുകളുടെ ബലം നഷ്ടപ്പെടലും വന്ധ്യതയുമെല്ലാം വരുത്താൻ മലിനീകരണത്തിന് സാധിക്കും. ഗർഭത്തിലിരിക്കുന്ന കുഞ്ഞുങ്ങളെയും വായുമലിനീകരണം വലിയ തോതിൽ ബാധിക്കാനിടയുണ്ട്.

എക്സിറ്റ് പോളില്‍ ആര് ജയിക്കും? വോട്ടെടുപ്പിന് ശേഷമുള്ള സര്‍വെകളുടെ ചരിത്രം നല്‍കുന്ന സൂചനകള്‍

വായുമലിനീകരണം ഒരു പൊതുജനാരോഗ്യ വിപത്താണെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നു. ലോകജനതയുടെ 90 ശതമാനവും വിഷമയമായ വായുവാണ് ശ്വസിക്കേണ്ടി വരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍