UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹോളോകോസ്റ്റിനെ ജൂതർ പെരുപ്പിച്ചു കാട്ടിയെന്ന വാദമുയര്‍ത്തിയ രണ്ട് മാധ്യമപ്രവർത്തകരെ അൽ ജസീറ സസ്പെൻഡ് ചെയ്തു

കൃത്യമായി വിലയിരുത്താതെയാണ് വീഡിയോ നിർമിച്ചു പ്രസിദ്ധീകരിച്ചതെന്ന് എ.ജെ മാനേജിംഗ് ഡയറക്ടർ ദിമ ഖാത്വിബ് പറഞ്ഞു.

ഹോളോകോസ്റ്റിനെ ഇകഴ്ത്തുന്ന രീതിയിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച രണ്ട് പത്രപ്രവർത്തകരെ അൽ ജസീറ മീഡിയ നെറ്റ്വർക്ക് സസ്പെൻഡ് ചെയ്തു. അൽ ജസീറയുടെ ഓൺലൈൻ അറബിക് പ്ലാറ്റ്ഫോമായ എ.ജെയിലൂടെയാണ് വിഡിയോ പങ്കുവെക്കപ്പെട്ടത്. തങ്ങളുടെ ‘എഡിറ്റോറിയല്‍ മാനദണ്‌ഡങ്ങള്‍ക്ക് വിരുദ്ധമായ’ പര്‍വര്‍ത്തിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

എ.ജെ-യുടെ വെബ് പേജുകളിൽ നിന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ഉള്ളടക്കം പെട്ടെന്നുതന്നെ ഡിലീറ്റ് ചെയ്തു. ‘കുറ്റകരമായ ഉള്ളടക്കടത്തെ തള്ളിപ്പറയുന്നുവെന്നും, അത്തരം ചെയ്തികള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കുകയില്ല എന്നും അൽ ജസീറയുടെ ഡിജിറ്റൽ ഡിവിഷന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടർ യാസർ ബിഷർ പറഞ്ഞു.

ഹോളോകോസ്റ്റിന്‍റെ വ്യാപ്തിയെ സയണിസ്റ്റ് പ്രസ്ഥാനം തെറ്റായി അവതരിപ്പിക്കുകയാണ് ചെയ്തത് എന്നാണ് വിഡിയോ ക്ലിപ്പ് അവകാശപ്പെടുന്നത്. കൃത്യമായി വിലയിരുത്താതെയാണ് വീഡിയോ നിർമിച്ചു പ്രസിദ്ധീകരിച്ചതെന്ന് എ.ജെ മാനേജിംഗ് ഡയറക്ടർ ദിമ ഖാത്വിബ് പറഞ്ഞു. എല്ലാ ഉള്ളടക്കവും ശരിയായ എഡിറ്റോറിയൽ ചാനലുകളിലൂടെ കടന്നുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണന്നും, എല്ലാ എഡിറ്റർമാരും പത്രപ്രവർത്തകരും എഡിറ്റോറിയൽ മൂല്യങ്ങൾ അനുസരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍