UPDATES

വിദേശം

930 രൂപ മോഷ്ടിച്ചതിന് തടവില്‍ കഴിഞ്ഞത് 36 വര്‍ഷം

50.75 ഡോളറെന്നാല്‍ അന്ന് ഏകദേശം 930 രൂപയും, ഇന്ന് കേവലം 3638 രൂപയുമാണ്. അതിനാണ് അയാളെ മൂന്നര പതിറ്റാണ്ടിലധികം തടവിലാക്കിയത്!

1983-ല്‍ അലബാമയിലെ ഒരു ബേക്കറിയില്‍ നിന്നും 50.75 ഡോളര്‍ മോഷ്ടിക്കുമ്പോള്‍ ആല്‍വിന്‍ കെന്നാര്‍ഡിന് ഇരുപത്തി രണ്ട് വയസ്സായിരുന്നു. കോടതി അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മൂന്ന് പതിറ്റാണ്ടിനു ശേഷം അയാള്‍ ജയില്‍ മോചിതനാവുകയാണ്. 36 വര്‍ഷം ജയിലില്‍ പിന്നിട്ട് ഇപ്പോള്‍ കെന്നാര്‍ഡിന് 58 വയസ്സായി. 50.75 ഡോളറെന്നാല്‍ അന്ന് ഏകദേശം 930 രൂപയും, ഇന്ന് കേവലം 3638 രൂപയുമാണ്. അതിനാണ് അയാളെ മൂന്നര പതിറ്റാണ്ടിലധികം തടവിലാക്കിയത്!

ഒടുവില്‍ ഡൊണാള്‍ഡ്‌സണ്‍ ജയിലില്‍ നിന്നും കെന്നാര്‍ഡിനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു.’ത്രീ സ്‌ട്രൈക്ക് ലോ’ എന്നറിയപ്പെട്ടിരുന്ന അലബാമയിലെ പഴയ കുറ്റവാളി നിയമപ്രകാരമാണ് കെന്നാര്‍ഡിന് കഠിനമായ ശിക്ഷ ലഭിച്ചത്. 1979-ലും അദ്ദേഹം ചെറിയ മോഷണക്കെസുകളില്‍ അകത്താവുകയും മൂന്നുവര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും കെന്നാര്‍ഡിന്റെ ജയില്‍ മോചനത്തെ വളരെ വൈകാരികമായാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബവും സ്വീകരിച്ചത്.

‘നിറകണ്ണുകളോടെയാണ് ഞങ്ങള്‍ അവനെ സ്വീകരിച്ചതെന്നു’ അദ്ദേഹത്തിന്റെ അനന്തരവളായ പട്രീഷ്യ ജോണ്‍സ് പറയുന്നു. ചുവപ്പും വെള്ളയും വരയുള്ള ജയില്‍ യൂണിഫോം ധരിച്ചാണ് കെന്നാര്‍ഡ് കോടതിയില്‍ ഹാജരായത്. മുമ്പ് ആശാരിപ്പണിയും കെട്ടിട നിര്‍മ്മാണവുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ജോലി. തുടര്‍ന്നും തച്ചനായി ജോലിചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ജഡ്ജിയോട് പറഞ്ഞു. ‘ശിഷ്ടകാലം സ്വയം ജോലിചെയ്ത് ജീവിച്ചോളാം എന്നാണ് കെന്നാര്‍ഡ് പറയുന്നത്. സര്‍വ്വ പിന്തുണയുമായി ഞങ്ങള്‍ കൂടെയുണ്ടാകും’- പട്രീഷ്യ പറഞ്ഞു.

ഒരുപാട് കെന്നാര്‍ഡുമാര്‍ ഇപ്പോഴും ഇതുപോലെ അമേരിക്കന്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ അഭിഭാഷകര്‍ ഇല്ലെന്നതാണ് കാരണം. ‘ക്രൂരമായ അക്രമങ്ങളോ കൊലപാതകങ്ങളോ ഒന്നും ചെയ്യാത്ത നൂറുകണക്കിന് കുറ്റവാളികള്‍ പരോള്‍പോലും ലഭിക്കാതെ കാതങ്ങളായി ജയില്‍ ജീവിതം നയിക്കുകയാണെന്ന്’ കെന്നാര്‍ഡിനു വേണ്ടി കോടതോയില്‍ ഹാജരായ അഭിഭാഷകനായ ക്രോഡര്‍ പറയുന്നു.

Read: ആമസോണിലെ കാട്ടു തീ: ലോകത്തിലെ അവസാനത്തെ ‘അവാ’ ഗോത്ര വര്‍ഗ്ഗകാരായ എണ്‍പത് പേരുടെ നിലനില്‍പും ഭീഷണിയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍