UPDATES

വിപണി/സാമ്പത്തികം

ലോകത്തെ ഏറ്റവും വലിയ സമ്പന്ന കുടുംബം; ആമസോണ്‍ മേധാവി ജെഫ് ബെസോസും ഭാര്യയും വിവാഹമോചിതരാവുന്നു

25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആമസോണിന് തുടക്കമിട്ട 54 കാരനായ ജെഫ് ബോസോസ് 9,85,180 കോടി രൂപ മൂല്യമുള്ള ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ്.

ലോകത്തിലെ വലിയ ധനികരിൽ ഒരാളും ആമസോണ്‍ സ്ഥാപകനും സിഇയുമായ ജെഫ് ബെസോസും ഭാര്യ മാക്കെന്‍സിയും വിവാഹമോചിതരാവുന്നു. ബുധനാഴ്ച ട്വിറ്ററിലാണ് തങ്ങളുടെ 25 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുയാണെന്ന് അറിയിച്ചത്.
ഏറെ നാളത്തെ സ്‌നേഹബന്ധത്തിനൊടുവില്‍, ‍കുറച്ചുനാൾ അകന്നു നിൽക്കുകയായിരുന്നു, ഇനി തങ്ങള്‍ വിവാഹമോചിതരാവുകയാണ്. തുടര്‍ന്നങ്ങോട്ട് സുഹൃത്തുക്കളായി ജീവിക്കാൻ തീരുമാനിച്ചുവെന്നും ട്വിറ്ററില്‍ പങ്കുവെച്ച സംയുക്ത പ്രസ്താവനയില്‍ ഇരുവരും പറയുന്നു.

1992 ലാണു മക്‌കെന്‍സി(48)യെ ബെസോസ്‌ പരിചയപ്പെടുന്നത്‌. 1993 ലായിരുന്നു വിവാഹം. ചൈനയില്‍നിന്നു ദത്തെടുത്ത പെണ്‍കുട്ടിയടക്കം നാലു മക്കളാണ് ഇരുവർക്കുമുള്ളത്. ആൺകുട്ടികളാണ് മറ്റ് മുന്നു പേർ. മാതാപിതാക്കളായും, സുഹൃത്തുക്കളായും, സംരംഭങ്ങളിളെ പങ്കാളികളായും, തങ്ങൾ പരസ്പരം നല്ലൊരു ഭാവി മുന്നില്‍ കാണുന്നു. തങ്ങള്‍ ഒരു കുടുംബമായി തുടരുമെന്നും സുഹൃത്തുക്കളായിരിക്കുമെന്നും അവര്‍ പറയുന്നു.

25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആമസോണിന് തുടക്കമിട്ട 54 കാരനായ ജെഫ് ബോസോസ് ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച് 9,85,180 കോടി രൂപ മൂല്യമുള്ള ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ്. കഴിഞ്ഞ ജനുവരിയിലാണ്‌ ആസ്‌തിയുടെ കാര്യത്തില്‍ 100 ബില്യന്‍ ഡോളര്‍ എന്ന മാന്ത്രികസംഖ്യ കടന്ന ആദ്യകോടീശ്വരന്‍ എന്ന ബഹുമതി ബെസോസ്‌ സ്വന്തമാക്കിയത്‌. സാഹിത്യ കാരിയാണ് 48 കാരിയായ മാക്കെന്‍സി. 2005 ല്‍ പുറത്തിറങ്ങിയ ദി ടെസ്റ്റിങ് ഓഫ് ലൂതര്‍ ആല്‍ബ്രൈറ്റ് 2013 ല്‍ പുറത്തിറങ്ങിയ ട്രാപ്‌സ് എന്നിവയാണ് മാക്കെന്‍സിയുടെ പ്രധാന കൃതികൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍