UPDATES

വിദേശം

ലോകത്തിലെ ഏറ്റവും വലിയ വിവാഹമോചന ഒത്തുതീര്‍പ്പ്: ആമസോണ്‍ മേധാവി 38 ബില്യണ്‍ ഡോളര്‍ മുന്‍ ഭാര്യക്ക് നല്‍കണം

നടപടികള്‍ പൂര്‍ത്തിയായാല്‍ മക്‌കെന്‍സിസ് ബെസോസ് ലോകത്തിലെ നാലാമത്തെ വലിയ സമ്പന്നയായി മാറും.

വിവാഹമോചന നടപടികള്‍ പുരോഗമിക്കവെ ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ ഭാര്യ മക്‌കെന്‍സിസ് ബെസോസിന് ഒത്തുതീര്‍പ്പ് തുകയായി 38 ബില്യണ്‍ ഡോളര്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ നിയമനടപടികളിലേക്ക് കോടതിയില്‍ പുരോഗമിക്കുന്നതായാണ് വിവരം. ലോകത്തിലെ ഏറ്റവും വലിയ വിവാഹമോചന ഒത്തുതീര്‍പ്പായാണ് ഇതിനെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

ആമസോണിന്റെ 38 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ ഇനി മക്‌കെന്‍സിസ് ബെസോസിന്റെ പേരിലേക്ക് മാറ്റപ്പെടും. ഇത്രയുമുയര്‍ന്ന തുകയുടെ ഒത്തുതീര്‍പ്പ് ചരിത്രത്തിലുണ്ടായിട്ടില്ല. 1999ല്‍ ആര്‍ട്ട് ഡീലറായ ആലെക് വൈല്‍ഡെന്‍സ്റ്റൈന്‍ തന്റെ വിവാഹമോചനത്തിന് 2.5 ബില്യണ്‍ ഡോളര്‍ അടച്ചതാണ് ഇതിനു മുമ്പത്തെ ഏറ്റവും വലിയ ഒത്തുതീര്‍പ്പ്.

നടപടികള്‍ പൂര്‍ത്തിയായാല്‍ മക്‌കെന്‍സിസ് ബെസോസ് ലോകത്തിലെ നാലാമത്തെ വലിയ സമ്പന്നയായി മാറും. 1993ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. അതെസമയം തനിക്ക് കിട്ടാനിടയുള്ള തുകയുടെ പകുതിയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് മക്‌കെന്‍സിസ് ബെസോസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ലോറൻ സാഞ്ചെസുമായുള്ള ജെഫ് ബെസോസിന്റെ ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജെഫ് ബെസോസും ലോറനും അടുപ്പത്തിലായിരുന്നു. അടുത്തിടെയായി ഇരുവരും ഒരുമിച്ചായിരുന്നു താമസമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഹോളിവുഡ് ഏജന്‍റ് പാട്രിക് വിറ്റ്സെല്ലുമായുള്ള 12 വർഷം നീണ്ട ദാമ്പത്യം അടുത്തിടെ അവസാനിപ്പിച്ചാണ് ഇവർ ജെഫ് ബെസോസിമായി അടുത്തതെന്നും റിപ്പോട്ടുകൾ പറയുന്നു. പാട്രിക് വിറ്റ്സെല്ലുമായുള്ള ബന്ധത്തിൽ രണ്ട് കുട്ടികളും മുൻ പങ്കാളുയുടേതായി ഒരു ആൺകുട്ടിയും ലോറൻ സാഞ്ചെസിനുണ്ട്.

കഴിഞ്ഞ വർഷത്തിന്റെ അവസാന മാസങ്ങളിൽ ഇരുവരം ഒരുമിച്ചായിരുന്നു. ഇക്കാലയളവിൽ സ്വകാര്യ വിമാനം ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇവരുടെയും യാത്രകളെന്നും മാധ്യമ റിപ്പോട്ടുകൾ പറയുന്നു. എന്‍റർടയിൻമെന്റ് റിപ്പോർട്ടർ ആയാണ് നിലവിൽ 49 കാരിയായ ലോറൻ ജോലി ആരംഭിച്ചത്. ആഡംബരമായ ചടങ്ങിൽ 2005ൽ ഇവർ പാട്രികിനെ വിവാഹം ചെയ്തു. വിവാഹിതരായത്. ഹോളിവുഡിലെ താരനിര തന്നെ അന്നത്തെ വിവാഹച്ചടങ്ങിൽ പങ്കെടുത്തിയിരുന്നു. ഭർത്താവ് പാട്രിക് വഴി 2016ലാണ് ലോറൻ ജെഫുമായി പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന കാര്യം പാട്രികിനും അറിയാമായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.

25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആമസോണിന് തുടക്കമിട്ട 54 കാരനായ ജെഫ് ബോസോസ് ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച് 9,85,180 കോടി രൂപ മൂല്യമുള്ള ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ്. കഴിഞ്ഞ ജനുവരിയിലാണ്‌ ആസ്‌തിയുടെ കാര്യത്തില്‍ 100 ബില്യന്‍ ഡോളര്‍ എന്ന മാന്ത്രികസംഖ്യ കടന്ന ആദ്യകോടീശ്വരന്‍ എന്ന ബഹുമതി ബെസോസ്‌ സ്വന്തമാക്കിയത്‌. സാഹിത്യ കാരിയാണ് 48 കാരിയായ മാക്കെന്‍സി. 2005 ല്‍ പുറത്തിറങ്ങിയ ദി ടെസ്റ്റിങ് ഓഫ് ലൂതര്‍ ആല്‍ബ്രൈറ്റ് 2013 ല്‍ പുറത്തിറങ്ങിയ ട്രാപ്‌സ് എന്നിവയാണ് മാക്കെന്‍സിയുടെ പ്രധാന കൃതികൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍