UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രംപ് ‘നയതന്ത്ര ഇഫ്താർ’ സംഘടിപ്പിക്കുന്നു; അമേരിക്കൻ മുസ്ലിങ്ങൾക്ക് ക്ഷണമില്ല

ബിൽ ക്ലിന്റൺ പ്രസിഡണ്ടായിരുന്ന കാലത്താണ് വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കപ്പെട്ടു തുടങ്ങിയത്.

20 വർഷത്തോളമായി വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഈ രീതിക്ക് മാറ്റം വരുത്തിയത് ഡോണൾഡ് ട്രംപ് ആണ്. അധികാരമേറ്റെടുത്ത ആദ്യവർഷം തന്നെ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കില്ലെന്ന് തീരുമാനമെടുത്തു. ട്രംപിന്റെ മുസ്ലിം വിദ്വേഷം ലോകത്തിന് അറിവുള്ളതാണെങ്കിലും വൈറ്റ് ഹൗസിന്റെ തീരുമാനം പരക്കെ വിമർശിക്കപ്പെട്ടു. പുതിയ വാർത്തകൾ പറയുന്നത് ട്രംപ് ഇത്തവണ വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്ന് നടത്തുമെന്നാണ്!

എന്നാൽ, ഈ ഇഫ്താർ വിരുന്നിൽ അമേരിക്കയിലെ മുസ്ലിങ്ങള്‍ക്കാർക്കും പ്രവേശനമില്ല. 30നും 40നും ഇടയിൽ ആളുകളാണ് പങ്കെടുക്കുക. ഇവർ മിക്കവരും ട്രംപിന് നയതന്ത്ര താൽപര്യമുള്ള മുസ്ലിം രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളാണ്.

മുസ്ലിങ്ങൾക്കെതിരെ നിരന്തരമായ വിദ്വേഷം പ്രചരിപ്പിക്കുമ്പോഴും യുഎഇ, സൗദി എന്നീ രാജ്യങ്ങളുമായി സൗഹൃദം നിലനിർത്തുന്നുണ്ട് ട്രംപ്.

ട്രംപിനെ പിന്തുണയ്ക്കുന്ന ‘മുസ്ലിം അമേരിക്കൻസ് ഫോർ ട്രംപ്’ എന്ന സംഘടനയുടെ സ്ഥാപകൻ സാജിദ് എൻ തരാർ പറയുന്നത് അദ്ദേഹം സംതൃപ്തനല്ലെന്നാണ്. എങ്കിലും ഇഫ്താർ നടക്കുന്നതിൽ‌ താൻ സന്തുഷ്ടനാണെന്നും സാജിദ് പറഞ്ഞു. അടുത്ത വർഷം കുറെക്കൂടി വലിയൊരു പരിപാടി സംഘടിപ്പിക്കാൻ തങ്ങൾ ശ്രമിക്കുമെന്നും സാജിദ് വിശദീകരിച്ചു.

ബിൽ ക്ലിന്റൺ പ്രസിഡണ്ടായിരുന്ന കാലത്താണ് വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കപ്പെട്ടു തുടങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍